Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

കുളിരു വിതറുന്ന പീച്ചി ഡാം

13 OCTOBER 2017 04:22 PM IST
മലയാളി വാര്‍ത്ത

മധ്യകേരളത്തിലെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമാണ് പീച്ചി ഡാം. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലാണ് പീച്ചി അണക്കെട്ട്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. പീച്ചി വാഴാനി വന്യജീവി സങ്കേതവും ഇവിടെയാണുള്ളത്. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് (കെ.എഫ്.ആര്‍.ഐ) പീച്ചിക്കടുത്തുള്ള കണ്ണാറയില്‍ സ്ഥിതിചെയ്യുന്നു.

കേരളത്തിലെ ഒരു മേജര്‍ ഇറിഗേഷന്‍ പ്രോജക്ട് എന്ന നിലയിലാണ് 1957 ഒക്ടോബര്‍ നാലിന് കേരള ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു രാജ്യത്തിന് സമര്‍പ്പിച്ചത്. കരുവന്നൂര്‍ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെയാണ് പീച്ചി അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. ഈ ജലസേചനപദ്ധതിയുപയോഗിച്ച് ഏകദേശം 17,555 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം സാധ്യമാക്കുന്നു. പ്രധാനമായും മുകുന്ദപുരം, തലപ്പിള്ളി, തൃശ്ശൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രദേശങ്ങളിലേക്ക് വിവിധ കനാലുകള്‍വഴി ജലമെത്തിക്കുന്നു.

അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ ചെറുകിട ജലവൈദ്യുതി പദ്ധതി ഇവിടെ സ്ഥാപിച്ചിരിക്കുന്നു. പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. അണക്കെട്ടിന്റെ വലതുകര കനാലിലൂടെ വേനല്‍ക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉല്പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടും. അണക്കെട്ടിലെ ജലം രണ്ടു ശാഖകളായാണ് തുറന്നുവിടുന്നത്. ഒന്ന് മുടക്കം വരാതെയുള്ള ജനസേചനത്തിനും മറ്റൊന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. വൈദ്യുതി ഉല്പാദനത്തില്‍ എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ ജലസേചനത്തില്‍ മുടക്കം വരാതിരിക്കാനാണ് രണ്ടു ശാഖകളായി ജലം തിരിച്ചുവിടുന്നത്.

രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. 20 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികള്‍ക്ക് 10 രൂപ.

തൃശ്ശൂരില്‍നിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാല്‍ പീച്ചിറോഡ് ജങ്ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റര്‍ തെക്കോട്ടു പോയാല്‍ ഇവിടെയെത്താം. തൃശ്ശൂര്‍ ശക്തന്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പീച്ചി ഡാമിലേക്ക് നേരിട്ട് ബസ് സര്‍വീസുണ്ട്. രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളില്‍ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികള്‍ക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും. സഞ്ചാരികള്‍ക്കുള്ള ഭക്ഷണസൗകര്യം പീച്ചി ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. പകല്‍സമയം തങ്ങുന്നതിനുള്ള സൗകര്യവും ഗസ്റ്റ് ഹൗസിലുണ്ട്. 300 രൂപയാണ് പ്രതിദിനവാടക. രാത്രിയില്‍ താമസസൗകര്യം ലഭ്യമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (7 minutes ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (32 minutes ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (47 minutes ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (2 hours ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (2 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (3 hours ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (3 hours ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

Malayali Vartha Recommends