Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ചെമ്പ്രയുടെ കാഴ്ചകളിലേക്കുള്ള പ്രകൃതിയുടെ കിളിവാതിലായ കാറ്റാടികുന്നും പ്ലാന്റേഷന്‍ ടൂറിസവും

24 OCTOBER 2017 03:42 PM IST
മലയാളി വാര്‍ത്ത

വയനാട് ജില്ലയുടെ പ്രവേശനകവാടമായ ലക്കിടിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ചുണ്ടേല്‍ ടൗണിന് തൊട്ടുമുന്‍പ് ദേശീയപാതയുടെ അരിക് പറ്റിയുള്ള ചോലോട് തേയില എസ്‌റ്റേറ്റിലാണ് കാറ്റാടിക്കുന്ന് എന്ന വ്യൂ പോയിന്റ്. മൂടല്‍മഞ്ഞ് കുടമാറ്റം നടത്തുന്ന ചെമ്പ്രയുടെ ചോല വനങ്ങളിലേയ്ക്കും താഴ്‌വാരങ്ങളിലേയ്ക്കും കാഴ്ച നല്‍കുന്ന പ്രകൃതിയുടെ കിളിവാതിലാണ് ഈ കാറ്റാടിക്കുന്ന്.

രാത്രികാലങ്ങളില്‍ സ്വദേശികളും വിദേശികളും ടെന്റുകളില്‍ തങ്ങി രാപ്പാടികളുടെ സംഗീതവും മിന്നാമിനുങ്ങുകളുടെ ദീപക്കാഴ്ചയും കോടമഞ്ഞിന്റെ കുളിരും ആസ്വദിക്കാന്‍ ഇവിടെ എത്താറുണ്ട്. ചെമ്പ്ര മലയിടുക്കുകളിലെ ചോലവനങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന പളുങ്കു സമാനമായ ജലസമൃദ്ധിയാല്‍ ഒരുക്കിയിരിക്കുന്ന ചെക്ക് ഡാം സന്ദര്‍ശകര്‍ക്ക് പ്രകൃതിയുടെ തന്നെ ഒരു സ്വിമ്മിങ് പൂളാണ്. മാത്രവുമല്ല ഏറ്റവും വരണ്ട സമയത്തു പോലും ജലസമൃദ്ധിയില്‍ സമ്പന്നവും ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വേകുന്നതുമാണ് ഈ ചെക്ക് ഡാം.

കാറ്റാടിക്കുന്ന് സ്ഥിതി ചെയ്യുന്ന തേയിലനിരകള്‍ പ്രൗഢഭംഗിയേറിയതും പ്രകൃതിയുടെ പച്ചവിരിപ്പിനാല്‍ സമൃദ്ധവുമാണ്. കോടമഞ്ഞ് മൂടുന്ന പ്രഭാതങ്ങളും കുളിര്‍ക്കാറ്റ് വീശുന്ന സായാഹ്നങ്ങളും ഒക്കെയായി കാറ്റാടിക്കുന്ന് നമ്മുടെ മനംകവരും. ഈ ദൃശ്യവിസ്മയം അറിയുന്ന സന്ദര്‍ശകര്‍ വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും തങ്ങളുടെ തിരക്കുകള്‍ക്ക് അവധി നല്‍കി കാറ്റാടിക്കുന്നു സവാരിയും സന്ദര്‍ശനവും നടത്താറുണ്ട്

ചായ കുടിക്കുന്നവര്‍ക്കറിയില്ല ചായയുണ്ടാവുന്ന വഴികള്‍. തോട്ടം മേഖലയുടെ പ്രതിസന്ധിയുടെ കാലത്ത് പ്ലാന്റേഷന്‍ ടൂറിസത്തിന്റെ വഴികള്‍ തേടുകയാണ് പല തോട്ടമുടമകളും. ചുണ്ടേലിലെ ചേലോട് എസ്‌റ്റേറ്റിലെ പ്ലാന്റേഷന്‍ ടൂറിസത്തിന്റെ സൗന്ദര്യം നുകരാന്‍ നിരവധി പേരാണ് എത്തുന്നത്. തോട്ടത്തിലൂടെയുള്ള പ്ലാന്റേഷന്‍ വാക്ക്, സൈക്കിള്‍ സവാരി, ജീപ്പിലൂടെയുള്ള സഫാരി എന്നിവ ഒരുക്കിയിട്ടുണ്ട്.


വര്‍ഷങ്ങള്‍ പഴക്കമുള്ള ടീ ഫാക്ടറിയില്‍ കൊളുന്തുവരുന്നതു മുതല്‍ പൊടിയാകുന്നവരെയുള്ള കാഴ്ചകള്‍ കാണാനുള്ള സൗകര്യം മാത്രമല്ല വിവിധ ഇനം ചായകള്‍ രുചിക്കാനുള്ള ഏര്‍പ്പാടുകളും ഉണ്ട്. തേയിലത്തോട്ടങ്ങളില്‍ ടെന്റ് അടിച്ച് താമസിക്കാനുള്ള സൗകര്യത്തിനു പുറമേ തോട്ടത്തിനു മുകളിലെ പഴയ ബംഗ്ലാവിനെ നവീകരിച്ച് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (7 minutes ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (32 minutes ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (47 minutes ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (2 hours ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (2 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (3 hours ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (3 hours ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

Malayali Vartha Recommends