Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

കേരളത്തില്‍ ടൂറിസത്തിലെ പുതിയ ട്രെന്‍ഡ്; ടെന്റ്

30 OCTOBER 2017 02:50 PM IST
മലയാളി വാര്‍ത്ത

രണ്ടുമൂന്നു ദിവസം അവധി കിട്ടിയാല്‍ വീടുപൂട്ടി ട്രിപ്പിനു പോകുന്നവരുടെ എണ്ണം കൂടുകയാണ്. കാട്ടിലേക്കും മലകളിലേക്കുമൊക്കെ ട്രിപ്പടിച്ചിരുന്നവര്‍ ഏറെയും ചെറുപ്പക്കാരായിരുന്നുവെങ്കില്‍ ഇന്ന് ആ സ്ഥാനത്തു ഫുള്‍ ഫാമിലിയാണ്. കാടോ മേടോ തോടോ എന്തുമാകട്ടെ എവിടേക്കും സഞ്ചാരം സാധ്യമാണ് എന്നതാണ് അവസ്ഥ. യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണമേറിയതോടെ വൈവിധ്യമുള്ള ടൂറിസം സാധ്യതകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അവസരങ്ങള്‍ ഏറുന്നു.

നഗരത്തിലെ കോണ്‍ക്രീറ്റു വീട്ടില്‍ നിന്ന് ഒരു വീക്കെന്‍ഡെങ്കിലും രക്ഷപ്പെടാന്‍ പോകുന്നത് ഹില്‍സ്‌റ്റേഷനിലോ പ്ലാന്റേഷന്റെ നടുവിലോ കടല്‍ത്തീരത്തോ ഉള്ള കോണ്‍ക്രീറ്റ് വീട്ടിലേക്കു തന്നെയാണെങ്കില്‍ അതിലെന്തു രസമെന്നു കൊച്ചിക്കാരന്‍ പ്രബിലും കണ്ണൂര്‍ക്കാരന്‍ സൂരജും ചോദിക്കുന്നു. ടൂറിസം ലേബലിന്റെ ഭാരം പേറാത്ത ഒന്നു രണ്ടു രാപ്പകലുകള്‍ ശുദ്ധവായു ശ്വസിച്ച് ഒരു കുന്നിന്‍ മുകളിലോ ഏലത്തോട്ടത്തിനു നടുവിലോ കായലോരത്തോ സുരക്ഷിതമായും സ്വസ്ഥമായും ചെലവിടാന്‍ കഴിയുന്ന പ്രദേശങ്ങളെപ്പറ്റിയായിരുന്നു ഇവരുടെ ചിന്ത. പ്രകൃതിയുടെ കാണാപ്പുറങ്ങള്‍ തേടുന്നവര്‍ക്കു വഴികാട്ടിയാകണം. നമ്മുടെ നാട്ടുകാര്‍ക്ക് അത്ര പരിചിതമല്ലാത്ത ക്യാംപിങ് എന്ന ആശയമാണ് ഈ ചെറുപ്പക്കാര്‍ മുന്നോട്ടു വെച്ചത്. അതങ്ങേറ്റു. ഐടി ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള ന്യുജെന്‍ യാത്രക്കാര്‍ക്കിടയില്‍ ഈ പുത്തനാശയം തരംഗമായി.

ക്യാംപര്‍ (campper) എന്ന പേരിലുള്ള ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പിനു പിന്നില്‍ പുതിയ ആശയത്തിലെ വെളിച്ചമുണ്ട്. യാത്രകള്‍ക്കു സൗകര്യമൊരുക്കുന്ന വെബ് സൈറ്റുകള്‍ ഇന്നു ധാരാളമുണ്ട്. ഒരു വെബ് സൈറ്റിലൂടെ ഇന്ന് എന്തൊക്കെ ചെയ്യാമോ അതൊക്കെ ക്യാംപറിലുമുണ്ട്. എന്നാല്‍ അതിനുമപ്പുറം പോവുകയെന്നതായിരുന്നു ഇവര്‍ നേരിട്ട വെല്ലുവിളി. ക്യാംപറിലൂടെ താമസിക്കാന്‍ ബുക്കു ചെയ്യുക ഒരു കെട്ടിടമായിരിക്കില്ല. പകരം സുരക്ഷിതമായും പേടിക്കാതെയും രാപാര്‍ക്കാന്‍ കഴിയുന്ന ചെറു ടെന്റുകളായിരിക്കും. നല്ല ഹോട്ടലില്‍ താമസിക്കുന്നതു പോലെയുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ശുചിമുറി മുതല്‍ പാര്‍ക്കിങ് ഇടംവരെ ഉറപ്പുവരുത്തിയിട്ടുള്ള ടെന്റുകള്‍. ഹോംലി ഫുഡും വൈഫൈ മുതലായ പുതുതലമുറ സൗകര്യങ്ങളും ടെന്റുകളിലുണ്ടാകും.

ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി നൂറോളം ക്യാംപ് സൈറ്റുകളുണ്ട്. തെക്കെ ഇന്ത്യയില്‍ മാത്രം ഇരുപതോളം കേന്ദ്രങ്ങള്‍ ഇവര്‍ നേരിട്ട് നടത്തുന്നു. കേരളത്തില്‍ മൂന്നാര്‍, വാഗമണ്‍, വയനാട്, പൊന്മുടി, വണ്ടിപ്പെരിയാര്‍, മാങ്കുളം , യെല്ലപ്പട്ടി, ചിറ്റാര്‍, രാമക്കല്‍മേട് തുടങ്ങിയ പ്രധാനപ്പെട്ട ഹരിത വിനോദ കേന്ദ്രങ്ങളിലെല്ലാം ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ആറു മാസം കൂടുമ്പോള്‍ ക്യാംപറിന്റെ സ്‌കൗട്ട്‌സ് വിഭാഗം പരിശോധിക്കുകയും വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യുന്നു. മഴയും വെയിലും പ്രശ്‌നമല്ല കാലാവസ്ഥ കാര്യമാക്കേണ്ട, വര്‍ഷത്തില്‍ 365 ദിവസവും ബുക്ക് ചെയ്യാവുന്ന ക്യാംപുകളുമുണ്ട്.

വിവര സാങ്കേതികവിദ്യയുടെ യുഗത്തില്‍ അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നു പ്രബിലും സൂരജും പറയുന്നു. ഇഷ്ട ലൊക്കേഷനും സമയവും സൗകര്യവും നോക്കി ക്യാംപു ബുക്ക് ചെയ്യാം. ഭക്ഷണമുള്‍പ്പെടെ ഒരു രാത്രി തങ്ങാന്‍ 999 രൂപ മുതലാണ് നിരക്കുകള്‍. ക്യാംപ് സൈറ്റില്‍ ആവശ്യങ്ങള്‍ നിറവേറ്റാനായി ഒരു ആതിഥേയനും തയാറായിരിക്കും. അദ്ദേഹം സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ആ സ്ഥലത്തിന്റെ സവിശേഷതകളും അവിടെ ലഭിക്കാവുന്ന മറ്റു സൗകര്യങ്ങളും പരിചയപ്പെടുത്തുകയും ചെയ്യും. മിക്ക ക്യാംപ് സൈറ്റുകളിലും താമസം കൂടാതെ ട്രെക്കിങ്ങ്, ഫിഷിങ്, ജീപ്പ് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങളും ലഭ്യമാണ്.

പ്രകൃതിയോടൊന്നിച്ചുള്ള ജീവിതം ആസ്വദിക്കാന്‍ സഹായിക്കുന്ന, കേരളത്തിന്റെ ഇക്കോ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഈ നൂതനമായ ആശയം. ബൈക്ക് റൈഡിങ് യാത്രക്കാര്‍, ടെക്കി ഗ്രൂപ്പുകള്‍ തുടങ്ങിയവരെല്ലാം തന്നെ ക്യാംപുകളെ സ്വീകരിച്ചു തുടങ്ങിയതായി ഇവര്‍ പറയുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷമാകുന്നതിനു മുമ്പു തന്നെ ആയിരത്തോളം യാത്രക്കാര്‍ ക്യാംപര്‍ സേവനം ഉപയോഗിച്ചു കഴിഞ്ഞു. രസകരമായ സംഗതി, ഇവരില്‍ നല്ലൊരു ശതമാനവും കുടുംബങ്ങളായിരുന്നുവെന്നതാണ്. ഒന്നര വയസുള്ള കുട്ടി മുതല്‍ 70 വയസ്സുള്ളവര്‍ വരെ ക്യാംപിങ്ങിനെത്തി. 14 വര്‍ഷത്തോളം വിവിധ ഐടി കമ്പനികളില്‍ പ്രൊജക്റ്റ് മാനേജ്മന്റ് രംഗത്തു പ്രവര്‍ത്തിച്ചിട്ടുള്ളയാളാണു പ്രബില്‍. സൂരജാകട്ടെ 16 വര്‍ഷത്തോളം ഐടി, ബാങ്കിംഗ് മേഖലകളില്‍ ജോലി ചെയ്തു.

കേരള സര്‍ക്കാരിന്റെ കള്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയുടെ സ്റ്റാര്‍ട്ടപ്പ് ഇര്‍ക്യൂബേഷനിലൂടെയാണ് ക്യാംപര്‍ രൂപം കൊണ്ടത്. ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിന് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഇക്കോ ടൂറിസം സാധ്യതകളുടെ പുതിയ ലോകം തുറന്നു കൊടുക്കുകയാണ് തങ്ങളുടെ സംരംഭമെന്ന് ഇവര്‍ പറയുന്നു. വിദേശ സിനിമകളിലും പുസ്തകങ്ങളിലും മാത്രം കണ്ടുപരിചയിച്ച പ്രകൃതിയോടിണങ്ങുന്നതും ചെലവു കുറഞ്ഞതുമായ യാത്രാനുഭവങ്ങളിലേക്കാണ് ക്യാംപര്‍ ക്ഷണിക്കുന്നത്. ആകര്‍ഷകമായ ഇടങ്ങളില്‍ സ്വന്തം സ്ഥലങ്ങളുള്ളവര്‍ക്ക് ക്യാംപുകളൊരുക്കി അധിക വരുമാനം നേടുന്നതിനുള്ള സഹായവും ഇവര്‍ നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (4 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (6 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (7 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (9 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (9 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends