Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

കാട്ടിനുള്ളില്‍ കോട്ടേജുകളും ജംഗിള്‍ സഫാരിയുമൊക്കയുള്ള വ്യത്യസ്തമായ ഒരു വന്യജീവി സംരക്ഷണകേന്ദ്രം; പറമ്പിക്കുളം

07 NOVEMBER 2017 02:59 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വ്യത്യസ്തമായ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരെയാണ് ഇത്. തമിഴ്‌നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആനമല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേര്‍ന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തുണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകര്‍ഷണമാണ്.

ആനകളുടെ താവളം എന്നതിനുപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇവിടം. മുന്‍കൂര്‍ അനുവാദം വാങ്ങിയാല്‍ വനത്തില്‍ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തില്‍ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമാര തേക്ക് ഇവിടെയുള്ള തുണക്കടവ് എന്ന സ്ഥലത്താണ്.2010 ഫെബ്രുവരി 19-നാണ് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചി വഴി വേണം ഇവിടേക്ക് എത്തിച്ചേരാന്‍്.തൃശൂരില്‍ നിന്നാണെങ്കില്‍ നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദപുരം, ആനമല, സേതുമട വഴിയും. സേതുമടയില്‍ തമിഴ്‌നാടിന്റെ ആദ്യ ചെക്ക്‌പോസ്റ്റുണ്ട്. ആ ചെക്ക്‌പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കി പതുക്കെ മുന്നോട്ട് പോയാല്‍ തമിഴ്‌നാടിെന്റ വനപ്രദേശം ആരംഭിക്കുകയായി. ഇവിടെ താമസിക്കാനായി കാട്ടിനുള്ളില്‍ കോട്ടേജുകള്‍ ലഭ്യമാണ്. പല ട്രെക്കിങ് പാക്കേജുകളും നടത്തുന്നുണ്ട്. രാവിലെ 7 മണി മുതല്‍ 4 മണി വരെയാണ് ചെക്‌പോസ്റ്റ് പ്രവേശനം. സഞ്ചാരികള്‍ക്കു പറമ്പിക്കുളം കാടുകളിലേക്കു താമസത്തിനു മുന്‍ കൂട്ടി ബുക്ക് ചെയ്യാം.ടെന്റ് ഹൗസ്, ഏറുമാടം, കോപ്ലക്‌സ് റൂം, ഐലന്റ് ഹൗസ് എല്ലാം ലഭ്യമാകും. ഫോണ്‍: 9442201690 , 9442201691. ഓരോ പാക്കേജുകളായിട്ടാണ് കിട്ടുക. താമസം മാത്രമല്ല ഭക്ഷണവും സഫാരിയും ട്രെക്കിങും ഉള്‍പ്പെടെ പാക്കേജുകള്‍ ഉണ്ടിവിടെ. താമസസൗകര്യം നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വന്തം വണ്ടിയില്‍ തന്നെ കാട് ചുറ്റി കാണാം .വനയാത്രക്ക് ഗൈഡിനെയും മറ്റും ഇക്കോ ടൂറിസം തന്നെ ഏര്‍പ്പാടാക്കി തരും.

താമസസൗകര്യം ബുക്ക് ചെയ്യുന്നവര്‍ ഉച്ചക്ക് 12 മണിക്കും ജംഗിള്‍ സഫാരിക്കു പോകേണ്ടവര്‍ രണ്ടു മണിക്ക് മുമ്പും എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഡെപ്യൂട്ടി ഡയറക്ടര്‍, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വ്, ആനപ്പാടി, തുണക്കടവ്, പാലക്കാട്-678661, ഇമെയില്‍: parambikulamsanctuary@gmail.com, ടെലിഫോണ്‍ നമ്പര്‍: 09442201690, 09442201691.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (5 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (10 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (56 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends