Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

കൊളോണിയല്‍ രുചികളും ലണ്ടന്‍ തെരുവോരത്തിന്റെ അസ്സല്‍ പ്രതീതിയും നല്‍കുന്ന ഈസ്റ്റ് ഇന്ത്യാ കഫേ

29 JANUARY 2018 12:47 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ ചെറുപതിപ്പാണ് കൊച്ചി. ജൂതര്‍ മുതല്‍ ലോകത്തിലെ എല്ലാമതക്കാരുടെയും പ്രാതിനിധ്യം ഇവിടെയുണ്ട്. എല്ലാ സംസ്‌കാരങ്ങളും ഭക്ഷണശീലങ്ങളും ഈ തെരുവോരങ്ങളില്‍ കാണാം. കറുത്തപൊന്നിന്റെ ഉദ്ഭവംതേടി യൂറോപ്യന്‍മാര്‍ ആദ്യമെത്തിയ തീരങ്ങളിലൊന്നാണ് കൊച്ചി.

പുതിയ ലോകം, പുതിയ റൂട്ട്. കുരുമുളകിനും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും വേണ്ടി കടലായ കടലെല്ലാം താണ്ടി കൊച്ചി തീരമണഞ്ഞ വിദേശികള്‍ തങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളെ ഇങ്ങനെ വിശേഷിപ്പിച്ചിരിക്കാം. മട്ടാഞ്ചേരിയില്‍നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ഇടുങ്ങിയ സുഗന്ധവ്യഞ്ജനറോഡുകളില്‍നിന്ന് ഒരു വാതില്‍ തുറന്നാല്‍ അസ്സല്‍ ലണ്ടന്‍ പ്രതീതി. പുതിയ അനുഭവം, പുതിയ രുചികള്‍. തേക്കാത്ത ഇഷ്ടികഭിത്തികള്‍ക്കു ചാരെ ഇരിപ്പിടങ്ങള്‍. ബ്രിട്ടന്റെ പത്തു മികച്ച രൂപകല്‍പ്പനകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ചുവന്ന ടെലിഫോണ്‍ ബൂത്ത് ഒരു മൂലയ്ക്ക് സ്ഥാനം പിടിച്ചിട്ടുണ്ട്. തുറക്കാവുന്ന വാതിലുകളുമായി 'അയഥാര്‍ഥ' ഷോപ്പുകളുടെ മുന്‍വശങ്ങള്‍. നിശബ്ദമായ ഈ തെരുവോരം പുതുരുചികള്‍ തേടുന്നവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞു.

ഇത് ഈസ്റ്റ് ഇന്ത്യ കഫേയാണ്. ആ ഭിത്തിയിലൊന്നു തൊടുക. ടണ്‍ കണക്കിനു സുഗന്ധവ്യഞ്ജനങ്ങളും മറ്റും ഉള്ളിലൊതുക്കിയിരുന്ന ഒരു ശേഖരണപ്പുരയുടെ ശേഷിപ്പാണിത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊച്ചി വെയര്‍ഹൗസിന്റെ മതില്‍. അതായത് നിങ്ങള്‍ ചരിത്രത്തെ ചാരിയാണ് ഭക്ഷണം ആസ്വദിക്കുന്നത് എന്നര്‍ഥം. അതും സുന്ദരമായ, വൃത്തിയുളള ഒരു തെരുവില്‍നിന്ന്. ആ സുഗന്ധവ്യഞ്ജന ശേഖരപ്പുരയിടത്തില്‍നിന്ന് ചരിത്രത്തിലെ ഗന്ധത്തെരുവിലൂടെയാണ് നിങ്ങള്‍ക്ക് ഇനി നടക്കാനുള്ളത്. ഓര്‍മയില്‍ ' ലണ്ടന്‍ തെരുവിലെ' ഭക്ഷണമിരിക്കട്ടെ. തുകല്‍ പ്രതീതി നല്‍കുന്ന ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ച് മെനുവില്‍ ഒന്നു കണ്ണോടിക്കുക. കൊളോണിയല്‍ വിഭവങ്ങളാണ് ഈസ്റ്റ് ഇന്ത്യ കഫേയുടെ ഹൈലൈറ്റ്.

െ്രെഫഡ് ചിക്കന്‍ വാഫ്ള്‍സ് ( പാല്‍ക്കട്ടിയുടെയും എരിവില്ലാത്ത വാഫ്ള്‍സിന്റെയും മേലാവരണത്തില്‍ മേപ്പിള്‍ ചില്ലിസോസിന്റെ അകമ്പടിയോടെ െ്രെഫഡ് ചിക്കന്‍ നുണയാം. കപ്പയുടെ ഫ്രഞ്ച് െ്രെഫസ് ആണ് ഈ വിഭവത്തിലെ കൗതുകം), കോര്‍ഡണ്‍ ബ്ല്യൂ (ചിക്കന്‍, പാല്‍ക്കട്ടി, പച്ചക്കറികള്‍ എന്നിവ സ്റ്റഫ് ചെയ്ത് റോള്‍ ആക്കി ബ്രെഡ് ക്രംപ് ചെയ്തത് (ബ്രെഡിന്റെ പൊടി പുരട്ടി എരിപൊരിയാക്കുന്ന സംഗതി ) പച്ചക്കറികളുടെയും ബ്രസീലിയന്‍ കടുകു സോസിന്റെയും കൂടെ ഉരുളക്കിഴങ്ങ് വറുത്തത് കൊറിക്കാനുമുണ്ട്), ക്ലാസിക് മെന്യോര്‍ ( ചുവന്ന സ്‌നാപ്പര്‍ മത്സ്യത്തെ മാരിനേറ്റ് ചെയ്ത് പാനില്‍ ഗ്രില്‍ ചെയ്‌തെടുക്കുന്നു. ബീന്‍സും ബ്രൊക്കോളിയുമാണ് അകമ്പടിക്കാര്‍), ക്രിസ്പി ഹാരിക്കോട്ട് ബീന്‍സ് (നമ്മുടെ ബീന്‍സ് ബ്രഡ് ക്രംപ് ചെയ്ത് പുതുരുചിയിലെത്തുന്നു. ബീന്‍സിന് ഇങ്ങനെയും രുചിയുണ്ടോ എന്നാലോചിക്കും മുന്‍പേ പ്ലേറ്റ് കാലിയാകും തീര്‍ച്ച) എന്നിവയൊക്കെയാണ് കഫേയുടെ ചില സ്‌പെഷല്‍ വിഭവങ്ങള്‍. കൊളോണിയല്‍ വിഭവങ്ങള്‍ മാത്രമല്ല, കൊളോണിയല്‍ ബ്ലെന്‍ഡില്‍ ചില ഇന്ത്യന്‍ വിഭവങ്ങളും ഈസ്റ്റ് ഇന്ത്യാ കഫേയില്‍ ലഭ്യമാണ്.

വിഭവങ്ങളുടെയെല്ലാം രുചികേന്ദ്രമായ അസിസ്റ്റന്റ് കോര്‍പറേറ്റ് ഷെഫ് ടിബിന്‍ തോമസ് സന്തോഷത്തോടെ അതിഥികള്‍ക്കു വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നു. ഇരുപത്തിനാലുമണിക്കൂറും കഫേ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ട്രീറ്റ് കഫേ സംസ്‌കാരത്തോടൊപ്പം പുതുമയാര്‍ന്ന ആഹാരരീതികള്‍ പരീക്ഷിക്കുകയാണ്. ദുബൈയിലും അമേരിക്കയിലും പ്രശസ്ത ഹോട്ടലുകളില്‍ ജോലി ചെയ്ത ടിബിന്‍, അരോമ ഓര്‍ഗാനിക് നല്‍കുന്ന, കീടനാശിനികള്‍ തളിക്കാത്ത ഓര്‍ഗാനിക് പച്ചക്കറികളാണ് ഇവിടെ ഉപയോഗിക്കുന്നത്. രണ്ടുപേര്‍ക്ക് രുചികരവും വൃത്തിയാര്‍ന്നതുമായ ആഹാരം ശരാശരി അറുനൂറു രൂപയ്ക്കു നല്‍കുന്നു എന്നത് ശ്രദ്ധേയമാണെന്ന് ടിബിന്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (19 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (31 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (50 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (54 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends