Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

എല്ലാ മലകളും കീഴടക്കാനുള്ളതല്ലെന്ന് ട്രെക്കിംഗിന് പോകുന്നവര്‍ ഓര്‍ക്കണം

13 MARCH 2018 03:29 PM IST
മലയാളി വാര്‍ത്ത

സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഹരമാണ് ട്രെക്കിംഗ്. പ്രകൃതിയിലേക്ക് ഇറങ്ങി നടന്നുള്ള കാഴ്ചകള്‍ ആവേശം നല്‍കുന്നതാണെങ്കിലും വേണ്ട മുന്‍കരുതലില്ലാതെ ട്രെക്കിംഗ് നടത്തുന്നത് വന്‍ അപകടം വിളിച്ചു വരുത്തുന്നതാണ്. അടുത്തിടെയുണ്ടായ അപകടങ്ങള്‍ സൂചിപ്പിക്കുന്നതും അതുതന്നെ, ട്രെക്കിംഗിന് പോകുന്നവര്‍ സുരക്ഷയ്ക്കായി ചില കാര്യങ്ങള്‍ ഓര്‍മ്മിക്കണം.

ട്രെക്കിംഗിന് പോകുന്നവര്‍ ശ്രദ്ധിക്കേണ്ടത്

1, നമ്മുടെ കാടുകളില്‍ ട്രെക്കിംഗിനു പറ്റിയ സമയം ഒക്ടോബര്‍ തുടങ്ങി ജനുവരി വരെ ആണ്. ജനുവരിക്ക് ശേഷം കാടുകള്‍ എല്ലാം തന്നെ വരണ്ടുണങ്ങി കിടക്കും. നല്ല ചൂടാണ്, കാട്ടുതീക്കുള്ള സാധ്യതയും കൂടുതലാണ്. കാണാന്‍ കാടിന്റെ മനോഹാരിതയും അധികമുണ്ടാവില്ല. വേനലില്‍ കാട്ടില്‍ കൂടിയുള്ള നടത്തം നാട്ടില്‍ നടക്കുന്നത് പോലെയേ ഉള്ളൂ. മഴക്കാലത്തുള്ള ട്രെക്കിംഗും അപകടം പിടിച്ചതാണ്. അഞ്ച് പേരില്‍ അധികം ഒന്നിച്ചു ട്രെക്കിംഗിന് പോകരുത്. ഒരാള്‍ മിസ് ആയാല്‍ പോലും ബാക്കിയുള്ളവര്‍ അറിഞ്ഞെന്ന് വരില്ല.

2, ട്രെക്കിംഗിന് പോകുന്നവര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ പെര്‍മിഷന്‍ എടുത്ത് അവരുടെ ഗൈഡിന്റെ ഒപ്പം പോകുന്നതാണ് നല്ലത്. ഗൈഡ് ആ സ്ഥലത്തെ കുറിച്ചു നല്ല ധാരണയുള്ളവര്‍ ആയിരിക്കും. പല വഴികള്‍ അറിഞ്ഞിരിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ ഉപകാരപ്പെടും. അവിടുള്ള ജീവ ജാലങ്ങളെ പറ്റിയും അറിവുള്ള ആള്‍ ആയിരിക്കണം ഗൈഡായി വരുന്ന ആള്‍.

3, എത്ര മിടുക്കന്‍ ഗൈഡാണെങ്കിലും ട്രെക്കിംഗ് അപകടം പിടിച്ച ഒന്നാണ്. ഒറ്റയാന്‍, ഒറ്റക്ക് നില്‍ക്കുന്ന കാട്ടുപോത്ത്, കരടി തുടങ്ങിയവയെ ഒന്നും പെട്ടെന്ന് കണ്ടെത്താന്‍ പറ്റില്ല. അതുകൊണ്ടാണ് കാട്ടില്‍ ജനിച്ചു വളര്‍ന്ന ആദിവാസി സഹോദരന്‍മാര്‍ പോലും അപകടത്തില്‍ പെടുന്നത്.

4, കാട്ടുതീ പിടിച്ചാല്‍ കാറ്റ് അടിക്കുന്ന സൈഡിലേക്ക് വളരെ പെട്ടെന്ന് തീ പടരും. എവര്‍ ഗ്രീന്‍ സ്ഥലത്തേക്ക് മാറുക, പുല്ലില്ലാത്ത പാറക്കെട്ടിലേക്ക് കയറുക, അരുവിയുള്ളിടത്തേക്ക് മാറുക ഇതൊക്കെയാണ് രക്ഷപ്പെടാനുള്ള മാര്‍ഗം. അതറിയാനും സ്ഥല പരിചയമുള്ള ആള്‍ കൂടെ വേണം.

5, പുകവലി നിര്‍ബന്ധമായും കാട്ടില്‍ ഒഴിവാക്കുക. ക്യാമ്പ് ഫയര്‍, കാട്ടിലെ പാചകം എന്നിവയും ഒഴിവാക്കേണ്ടതാണ്.

6, സഫാരി വണ്ടികള്‍ ഉള്ളിടത്തു അത് പ്രയോജനപ്പെടുത്തുക. ഫോട്ടോഗ്രാഫേഴ്‌സിന് നല്ല പടങ്ങളും കിട്ടും. നടന്നെടുക്കുന്ന പടത്തിനു മുന്‍ഗണന ഉണ്ടാകണമെന്നില്ല. ഫോട്ടോഗ്രാഫര്‍ സബ്‌ജെക്റ്റുമായി സേഫ് ഡിസ്റ്റന്‍സ് സൂക്ഷിക്കുക. കഴിവതും ഉയര്‍ന്ന ഫോക്കല്‍ ലെങ്ത് ഉള്ള ലെന്‍സ് ഉപയോഗിക്കുക.

7, അപകടം വന്നാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം സ്വയം കണ്ടെത്തേണ്ടി വരും. തേനിയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വഴികാട്ടി ഓടി രക്ഷപെട്ടു. ബാക്കിയുള്ളവരില്‍ പലരും കുടുങ്ങി. അടുത്ത ദിനങ്ങളില്‍ തന്നെയാണ് കബനിയില്‍ ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവിടെയും സഹപ്രവര്‍ത്തകര്‍ എല്ലാം ഓടി. അദ്ദേഹത്തിന് പെട്ടെന്ന് മാറാന്‍ പറ്റിയില്ല. നമ്മളെ രക്ഷിക്കാന്‍ നമ്മളെ ഉള്ളൂ എന്നറിയുക.

8, കാട്ടിലുള്ള ജലാശയത്തില്‍ ഇറങ്ങുമ്പോഴും സൂക്ഷിക്കുക. ആഴം, ചുഴി ഇവയൊക്കെ അപകടം വരുത്തും.

ആത്യന്തികമായി ഒരു കാര്യം എപ്പോഴും മനസില്‍ കുറിച്ചിടുക. എല്ലാ മലകളും കീഴടക്കാനുള്ളതല്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (20 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (32 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (51 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (55 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends