Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

കോള്‍ പാടങ്ങളിലേക്ക് വിനോദയാത്ര നടത്താം; വയല്‍കാറ്റ് ആസ്വദിക്കാം, ദേശാടന പക്ഷികളെ കാണാം

03 APRIL 2018 04:13 PM IST
മലയാളി വാര്‍ത്ത

തൃശൂരിന്റെ കോള്‍ പാടങ്ങളിലൂടെ സഞ്ചരിച്ച് അപൂര്‍വ്വങ്ങളായ ദേശാടനപക്ഷികളെയും നാടന്‍ കിളികളെയും കണ്ട് മറ്റ് അനവധി വ്യത്യസ്ത അനുഭവങ്ങളുമായൊരു യാത്രയ്ക്ക് അവസരം ഒരുങ്ങുന്നു. ഇത്തരമൊരു യാത്രയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത് കേരള ടൂറിസം വകുപ്പിനു കീഴിലുള്ള അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലാണ്.

കോള്‍പാടങ്ങള്‍ കൂടാതെ, ചേറ്റുവ കായല്‍, കാനോലി കനാലില്‍ കണ്ടല്‍ കാടുകള്‍ക്കിടയിലൂടെ ബോട്ടിംഗ്, ചാവക്കാട് ബീച്ച് എന്നിവയെല്ലാം ഉള്‍പ്പെടുന്ന പാക്കേജാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴിന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച് 7.30-ന് തൃശൂരില്‍ എത്തി കോള്‍പാടങ്ങളിലൂടെ സഞ്ചരിച്ച് പക്ഷികളെ അടുത്തറിഞ്ഞ് വയല്‍ കാറ്റേറ്റ് നീങ്ങാം.

ഇതോടൊപ്പം പ്രഭാതഭക്ഷണം പാടവരമ്പത്തെ ചെറിയ നാടന്‍ ചായക്കടയില്‍ നിന്നാണ്. തുടര്‍ന്ന് ചേറ്റുവയിലേക്ക്. ഇവിടെ കായലിനോടു ചേര്‍ന്നുള്ള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ റസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണം ലഭ്യമാക്കും. തുടര്‍ന്ന് ചേറ്റുവ കായലും കാനോലി കനാലും ഇഴചേരുന്ന പക്ഷികളുടെ പറുദീസയായ കണ്ടല്‍ കാടുകള്‍ക്കിടയിലൂടെ ബോട്ടിംഗ്.

കേരളത്തിലെ കണ്ടല്‍സൗന്ദര്യത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ബോട്ട് സവാരി. കണ്ടലുകള്‍ക്കിടയിലുള്ള അപൂര്‍വ്വയിനം ജലജീവികളെയും കാണാനാകും.സായാഹ്നസൂര്യന്റെ സൗന്ദര്യം നുകര്‍ന്ന് ചാവക്കാട് ബീച്ചിലേക്ക്. ബാല്യകാല സ്മരണകളെ ഓര്‍മപ്പെടുത്തിക്കൊണ്ട് പട്ടം പറത്തിക്കൊണ്ട് ബീച്ചിലൂടെയുള്ള നടത്തം നവ്യമായ ഒരനുഭവമാകും.

അവിടെനിന്ന് തിരിച്ച് രാത്രി എട്ടിന് ചാലക്കുടിയില്‍ എത്തുന്ന വിധമാണ് ക്രമീകരണങ്ങള്‍. ഈ യാത്രയ്ക്ക് 850 രൂപ മാത്രമാണ് നിരക്ക്. വിശദവിവരങ്ങള്ക്കും ബുക്കിംഗിനുമായി 0480 2769888, 9497069888 നമ്പറുകളില്‍ വിളിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (39 minutes ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (1 hour ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (1 hour ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (1 hour ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (1 hour ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (1 hour ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (2 hours ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (2 hours ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (2 hours ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (2 hours ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (2 hours ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (3 hours ago)

Malayali Vartha Recommends