Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഡോള്‍ഫിനുകളോടൊപ്പം സായാഹ്നം ആസ്വദിക്കാന്‍ ബേപ്പൂരിലേക്ക് വരൂ

11 APRIL 2018 04:37 PM IST
മലയാളി വാര്‍ത്ത

തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ് ഹൗസുമെല്ലാമായി ബേപ്പൂര്‍ നിങ്ങളെ കാത്തിരിക്കുന്നു. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായിപ്പണിത പുലിമുട്ടുകളാണ് മുഖ്യാകര്‍ഷണം. ഒരുകിലോമീറ്ററിലധികം ദൂരം വരുന്ന ഇന്റര്‍ലോക്ക് വിരിച്ച കടല്‍പ്പാതയിലൂടെയുള്ള നടത്തം വേറിട്ട അനുഭവമാണ്. തിരമാലകള്‍ ചുറ്റിലും ആഞ്ഞടിക്കുന്നതിനിടെ പുലിമുട്ടുകള്‍ക്ക് ഇരുവശവുമായി ചിലപ്പോഴൊക്കെ ഡോള്‍ഫിനുകളെയും കാണാം.

രാവിലെയും വൈകിട്ടുമുള്ള സൂര്യോദയ അസ്തമയ ദൃശ്യങ്ങളാണ് മറ്റൊരു കാഴ്ചഭംഗി. ബേപ്പൂര്‍ പുലിമുട്ടിലെ നടപ്പാതയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പക്ഷേ സമാന്തരമായി കിടക്കുന്ന ചാലിയം പുലിമുട്ടില്‍ ടൈല്‍ വിരിക്കാത്തതിനാല്‍ പുലിമുട്ടിന്നറ്റം വരെ കാറിലും ഇരുചക്രവാഹനങ്ങളിലും പോകാം. ബേപ്പൂരിലെ ജെട്ടിയില്‍ നിന്ന് ജങ്കാര്‍ വഴി അഞ്ച് മിനിറ്റുകൊണ്ട് ചാലിയത്തെത്താം. വാഹനങ്ങളുമായാണ് എത്തുന്നതെങ്കില്‍ അതില്‍ നിന്നിറങ്ങാതെ ജങ്കാറില്‍ കയറി യാത്രയാവാം. ബേപ്പൂര്‍ തുറമുഖത്തിന്റെ മൊത്തം പ്രകൃതിഭംഗി നുകരാന്‍ ജങ്കാര്‍ യാത്ര വഴിയൊരുക്കും.

ബേപ്പൂര്‍ തുറമുഖത്തിന്റെ മറുകരയാണ് കരുവന്തിരുത്തിദ്വീപ്. തൊട്ടരികിലായി പട്ടര്‍മാട് എന്ന ദ്വീപുമുണ്ട്. ബി.സി. റോഡിനടുത്ത കക്കാടത്ത് നദീമുഖത്തുകൂടെയാണ് ചാലിയാറിന്റെ കൈവഴികള്‍ ബി.സി. റോഡ് ചീര്‍പ്പ് പാലത്തിന്നടിയിലൂടെ ഒഴുകുന്നത്. കക്കാടത്ത് നദീമുഖത്തും പട്ടര്‍മാടും കരുവന്തിരുത്തിയിലും കരകൗശല വൈദഗ്ധ്യത്തിന്റെ പ്രതീകങ്ങളായ ഉരു നിര്‍മിക്കുന്ന ശാലകളാണ്.അവിടങ്ങളിലെത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ഉരുക്കള്‍ നിര്‍മിക്കുന്നത് കാണാം.തെങ്ങിന്തോപ്പുകളാല്‍ നിറഞ്ഞ കരുവന്തിരുത്തിയും പട്ടര്‍മാടും സഞ്ചാരികളെ കൊതിപ്പിക്കും. ബേപ്പൂര്‍ തുറമുഖത്തിന് അഭിമുഖമായി ഒരു കുടുംബം മാത്രം താമസിക്കുന്ന കോഴിത്തിരുത്തി എന്ന ദ്വീപുമുണ്ട്. കണ്ടല്‍ വനങ്ങളാല്‍ ചുറ്റപ്പെട്ട ഈ ദ്വീപ് ഒരുകാലത്ത് വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായിരുന്നു. ഫറോക്കില്‍ നിന്ന് തോണികളിലാണ് സഞ്ചാരികള്‍ അവിടെ എത്തിയിരുന്നത്.

ബേപ്പൂര്‍ പുലിമുട്ട് റോഡിലെ ജെട്ടിയില്‍ നിന്ന് ജങ്കാര്‍ വഴി ചാലിയത്തെത്തിയാല്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ ബേപ്പൂര്‍ വൈറ്റ് ഹൗസ് കാണാം. കപ്പലുകള്‍ക്ക് വഴികാട്ടിയായ ഈ ലൈറ്റ് ഹൗസ് ടവറില്‍ നിന്ന് ബേപ്പൂര്‍ തുറമുഖത്തിന്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കാം. പുലിമുട്ടില്‍ നിന്ന് അല്പം വടക്ക് മാറിയാണ് ഗോതീശ്വരം ബീച്ച് റിസോര്‍ട്ട്.

ബേപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ട യാത്രാകപ്പലുകളിലും മറ്റ് ജലയാനങ്ങളിലും കയറാം. അനുമതി വേണമെന്നു മാത്രം. ബേപ്പൂര്‍ തുറമുഖത്തേക്ക് പാസ് വഴിയായാണ് പ്രവേശനം. കസ്റ്റംസിന്റെ വിദേശനിര്‍മിത സ്പീഡ്, തീരരക്ഷാസേനയുടെ കപ്പലുകള്‍,ടഗ്ഗുകള്‍, യന്ത്രവല്‍കൃത ഉരുക്കള്‍ എന്നിവ തുറമുഖത്തെ സ്ഥിരം കാഴ്ചകളാണ്. ഉരുനിര്‍മാണത്തിന് പേരുകേട്ട ബേപ്പൂരില്‍ ഉരുവിന്റെ മാതൃകകളും ധാരാളമായി പ്രദര്‍ശനത്തിനും വില്‍പനയ്ക്കും വെച്ചിട്ടുണ്ട്. അനുമതിയോടെ ബോട്ടില്‍ ചാലിയാറിലൂടെ യാത്രയുമാവാം. ബേപ്പൂരിലും കൊളത്തറയിലും ഉല്ലാസനൗകയില്‍ യാത്രയ്ക്ക് സൗകര്യവുമുണ്ട്.

കോഴിക്കോട് നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍ തുറമുഖം. പുലിമുട്ട് സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഡി.ടി.പി.സി ഓഫീസുമായി 0495 2720012 എന്ന നമ്പറില്‍ ബന്ധപ്പെടാം. തുറമുഖ സന്ദര്‍ശകര്‍ക്ക് 9446732148 എന്ന നമ്പറില്‍ സീനിയര്‍ പോര്‍ട്ടല്‍ കണ്‍സവേറ്റര്‍ ഡി.പി.ഗിരീഷിനെ ബന്ധപ്പെടാം. ബി.സി റോഡിലെ ഉരു നിര്‍മാണ ശാലയിലെത്തുന്നവര്‍ക്ക് ഉരുശില്‍പി എടത്തൊടി സത്യനുമായി ബന്ധപ്പെടാം. നമ്പര്‍ 9447246207.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (4 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (5 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (6 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (7 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (7 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (9 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (9 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends