Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

കരവിരുതിന്റെ ആസ്ഥാനം സര്‍ഗാലയ

17 APRIL 2018 03:24 PM IST
മലയാളി വാര്‍ത്ത

ഉത്തരവാദിത്വ ടൂറിസം എന്നനിലയില്‍ കരകൗശലമേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിതമായ ഇരിങ്ങലിലെ സര്‍ഗാലയ കലാകരകൗശല ഗ്രാമം സംസ്ഥാനസര്‍ക്കാര്‍ വിനോദസഞ്ചാരികള്‍ക്കായി തിരഞ്ഞെടുത്ത 12 മികച്ച ടൂറിസം അനുഭവങ്ങളിലൊന്നാണ്. ഈ ഗ്രാമം കുറഞ്ഞകാലംകൊണ്ടുതന്നെ രാജ്യത്തിന്റെ ശ്രദ്ധനേടി.

കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയം നല്‍കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമീണ വിനോദസഞ്ചാര പദ്ധതിക്കുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ച ഒട്ടേറെ കലാകാരന്മാര്‍ ഇവിടെയുണ്ട്.

ഇരുപത് ഏക്കറില്‍ പരന്നുകിടക്കുന്ന സര്‍ഗാലയയില്‍ 27 കുടിലുകളിലായി 63 തരം കരകൗശല പവിലിയനുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കാണാനും വാങ്ങാനും കഴിയുന്നതോടൊപ്പം നിര്‍മാണവും നേരില്‍ മനസ്സിലാക്കാം എന്നുള്ളതാണ് സര്‍ഗാലയയുടെ പ്രത്യേകത. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നൂറിലേറെ കലാകാരന്മാര്‍ കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നു. മുള, കൈതോല, കുളവാഴ, വാഴനാര്, കോറപ്പുല്ല്, ചകിരി, തെങ്ങിന്തടി, ചിരട്ട, നെല്‍വിത്ത്, മഞ്ചാടിക്കുരു, ചൂരല്‍ , തുടങ്ങിയ പ്രകൃതിദത്ത വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ വൈവിധ്യമേറിയ കരകൗശല ഉല്‍പന്നങ്ങള്‍, കേരള മ്യൂറല്‍ പെയിന്റിങ്, ആഭരണങ്ങള്‍, കൈത്തറി ശില്‍പങ്ങള്‍ തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളുണ്ട്.

കുറ്റിയാടി പുഴയുടെ ഭാഗമായ കോട്ടപ്പുഴയോട് ചേര്‍ന്നുനില്‍ക്കുന്ന സര്‍ഗാലയയില്‍ എത്തുന്നവര്‍ക്ക് മോട്ടോര്‍ ബോട്ടും ശിക്കാര്‍ബോട്ടും ഉപയോഗപ്പെടുത്താം. പാറക്കുളത്തില്‍ സ്വയം പോകാന്‍ കഴിയുന്ന പെഡല്‍ ബോട്ടിങ്ങും ഉണ്ട്. കുട്ടികള്‍ക്കായി മിനി ചില്‍ഡ്രന്‍സ് പാര്‍ക്കുമുണ്ട്. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ട്. മ്യൂറല്‍ പെയിന്റിങ്, ടെറാക്കോട്ട, ക്രാഫ്റ്റ്‌സ്, മെറ്റല്‍ എന്‍ഗ്രേവിങ് ക്രാഫ്റ്റസ്, ഇക്കോ ജൂവലറി മേക്കിങ് എന്നിവയില്‍ പരിശീലനംനല്കുന്നു. നൃത്തം, സംഗീതം, ചിത്രരചന എന്നിവയും പഠിക്കാം.

കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാരുടെ വീരകൃത്യങ്ങള്‍ക്ക് താങ്ങുംതണലും സാക്ഷിയുമായ ഇരിങ്ങല്‍ പാറയുടെ പശ്ചാത്തലം ഈ ഗ്രാമത്തിലെത്തുന്നവരില്‍ ദേശാഭിമാനത്തിന്റെ സ്മരണകളും ഉണര്‍ത്തും. എല്ലാവര്‍ഷവും ഡിസംബറില്‍ ഇവിടെ അന്താരാഷ്ട്ര കരകൗശലമേള നടത്തിവരുന്നു. വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള സര്‍ഗാലയയുടെ നടത്തിപ്പുചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. സര്‍ഗാലയയില്‍ നിന്ന് ഒരുകിലോമീറ്റര്‍ മുന്നോട്ട് കോട്ടക്കല്‍ വരെ പോയാല്‍ കുഞ്ഞാലിമരയ്ക്കാരുടെ സ്മാരകഭവനവും മ്യൂസിയവും കാണാം. സമീപത്തുതന്നെയാണ് കോട്ടക്കല്‍ പള്ളിയും.

ദേശീയപാതയ്ക്ക് സമീപമാണ് ഇരിങ്ങല്‍ സര്‍ഗാലയ. കോഴിക്കോട് ഭാഗത്തുനിന്ന് ബസില്‍ വരുന്നവര്‍ വടകര മൂരാട് പാലം എത്തുന്നതിന് തൊട്ടുമുമ്പുള്ള മൂരാട് ഓയില്‍മില്‍ സ്‌റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ ഇവിടെ നിര്‍ത്തും. ഇവിടെനിന്ന് ഇരുനൂറ് മീറ്റര്‍ പടിഞ്ഞാറോട്ട് പോയാല്‍ കോട്ടക്കല്‍ റെയില്‍വേ ഗേറ്റിനരികെയാണ് സര്‍ഗാലയ ഗ്രാമം.

തീവണ്ടിയില്‍ വരുന്നവര്‍ വടകര റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയാണ് വരേണ്ടത്. വടകര ഭാഗത്തുനിന്ന് വരുമ്പോള്‍ കൊയിലാണ്ടി ഭാഗത്തേക്കുവരുന്ന ലോക്കല്‍ ബസിന് കയറിയാലും മതി. 40 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്. കുട്ടികള്‍ക്ക് 30. സ്‌കൂളില്‍ നിന്ന് സംഘമായി വരുമ്പോള്‍ 20. ഭക്ഷണം, ബോട്ടിംഗ് ഉള്‍പ്പെടെയുള്ള പാക്കേജും വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായുണ്ട്. താമസസൗകര്യവുമുണ്ട്.

പത്തുമുതല്‍ ആറുവരെയാണ് സന്ദര്‍ശനസമയം. തിങ്കളാഴ്ച അവധിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (11 minutes ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (23 minutes ago)

ആക്രമണത്തിന് പിന്നിൽ  (33 minutes ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (49 minutes ago)

ശബരിമലയിൽ വന്‍ വീഴ്ച  (57 minutes ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (1 hour ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (1 hour ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (12 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (13 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (13 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (14 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (14 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (14 hours ago)

Malayali Vartha Recommends