Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മലയാളം കേട്ട് എംപിമാർ കൂട്ടത്തോടെ ഞെട്ടി..


തിരുവനന്തപുരം, പാലക്കാട്, കാസർകോട്..എൻ ഐ എ കേരളത്തിലേക്കും എത്തുമോ..? അൽ ഫലാഹ് പ്രേതാലയമായെന്ന് രോഗികൾ..ഡോക്ടർമാരില്ല.. ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്ന് രോഗികൾ..


കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം....ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.... പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് സൂചന


ബീഹാറില്‍ നിന്ന് കേരളത്തിലേക്ക്... ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍, അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി

പയ്യാവൂര്‍ ഊട്ടുത്സവം മതമൈത്രിയുടെ പ്രതീകം

12 NOVEMBER 2012 01:04 AM IST
മലയാളി വാര്‍ത്ത.
പടിഞ്ഞാറ്‌ അറബിക്കടലും കിഴക്കു കുടക്‌ മലകളും അതിരിടുന്ന കണ്ണൂര്‍ ജില്ലയിലെ മലയോര പട്ടണമാണു പയ്യാവൂര്‍. ഇവിടെ ഹിന്ദു, മുസ്ലീം, ക്രിസ്‌ത്യന്‍ വിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഉണ്ട്‌. അവയില്‍ ഏറെ പൗരാണികത അവകാശപ്പെടുന്നതു ശിവക്ഷേത്രമാണ്‌. പയ്യാവൂരിലെയും സമീപപ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ ജനങ്ങളുടെ മുഴുവന്‍ സാമൂഹിക ആഘോഷമാണു ക്ഷേത്രത്തിലെ ഊട്ടുത്സവം. പയ്യാവൂരിന്റെ പുരാവൃത്തത്തിനു വഴികാട്ടികളായ ഐതിഹ്യങ്ങള്‍ക്കു ദ്വാപരയുഗത്തോളം പഴക്കമുണ്ട്‌. പഞ്ചപാണ്ഡവന്മാരുടെ വനവാസകാലം. വില്ലാളി വീരനായ അര്‍ജുനന്‍ പാശുപതാസ്‌ത്രത്തിനായി ശ്രീപരമേശ്വരനെ ധ്യാനിച്ചു തപസ്സു ചെയ്യുന്നു. കാലമേറെ കഴിഞ്ഞു. ഒരു ദിവസം ശിവപാര്‍വതിമാര്‍ ഭക്തനെ പരീക്ഷിക്കാന്‍ കിരാതവേഷത്തില്‍ സമീപിക്കുന്നു. ആ സന്ദര്‍ഭത്തില്‍ മൂകാസുരന്‍ പന്നിയുടെ രൂപത്തില്‍ അവര്‍ക്കിടയിലൂടെ പായുന്നു. കിരാതനും അര്‍ജുനനും ഒരേ സമയം പന്നിയുടെ നേര്‍ക്ക്‌ അമ്പെയ്യുന്നു. അമ്പുകള്‍ ഒരുമിച്ചേറ്റു നിലംപതിച്ച മൃഗത്തിന്‌ ഇരുവരും അവകാശം ഉന്നയിക്കുന്നു. തര്‍ക്കം വാക്കേറ്റമായി, കയ്യേറ്റമായി, അസ്‌ത്രയുദ്ധമായി. താപസനും കിരാതനും തമ്മില്‍ തുല്യശക്തികള്‍. ആരും ജയിക്കുന്നില്ല, തോല്‌ക്കുന്നില്ല. ഒടുവില്‍ കോപിഷ്‌ഠനായ കിരാതന്‍ ആയുധങ്ങള്‍ വെടിഞ്ഞ്‌, എതിരാളിയെ സമീപിച്ചു വലതുകാലുകൊണ്ട്‌ ഒരു തൊഴി. തൊഴിയേറ്റ അര്‍ജുനന്‍ വയ്യോട്ട്‌ (പുറകോട്ട്‌) തെറിച്ചു ദൂരെപ്പോയി വീഴുന്നു. അപ്പോഴാണു പാര്‍ഥന്‌ എതിരാളിയെ മനസ്സിലാകുന്നത്‌. സാക്ഷാല്‍ പരമശിവന്‍. പശ്ചാത്താപവിവശനായ അര്‍ജുനന്‍ മാപ്പിരന്നു. കണ്ണുനീര്‍ കൊണ്ടു മണ്ണുകുഴച്ച്‌ ഒരു ശിവലിംഗം മെനഞ്ഞു. അടുത്തു കണ്ട കാഞ്ഞിരമരത്തിന്റെ ഒരു ഇല നുള്ളിയെടുത്തു ശിവലിംഗത്തിന്മേല്‍ അര്‍ച്ചന നടത്തി. ഇല സ്വശിരസ്സില്‍ പതിച്ചതോടെ ഭഗവാന്‍ പ്രസാദിച്ചു. അര്‍ജുനനു പാശുപതാസ്‌ത്രം നല്‌കി അനുഗ്രഹിച്ചു.
കാലം കടന്നുപോയി. ഇതു കലിയുഗം. മൃഗങ്ങളെ വേട്ടയാടിയും ഫലമൂലാദികള്‍ ശേഖരിച്ചും വനത്തിലൂടെ അലഞ്ഞ മലവേടര്‍ ഒരു ഉരുണ്ട ശില കണ്ടെത്തി. സാധാരണ കല്ലെന്നു കരുതി അവര്‍ അതിന്മേല്‍ കുത്തി. കല്ലില്‍ നിന്നു രക്തം കട്ടപൊടിയുന്നു. പരിഭ്രാന്തരായ മലവേടര്‍ ഓടിയകന്നു. വിവരം പുറംലോകത്തെ അറിയിച്ചു. അന്വേഷിച്ചെത്തിയവര്‍ കണ്ടത്‌ ഒരു ശിവലിംഗം. അവര്‍ ഭക്ത്യാദരപൂര്‍വം പരിഹാര ക്രിയകള്‍ ചെയ്‌തു. മൂര്‍ത്തിയുടെ അരുളപ്പാടനുസരിച്ചു മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍ നിര്‍മിച്ചു. അവിടെ ആചാരാനുഷ്‌ഠാനങ്ങളോടെ പ്രതിഷ്‌ഠ നടത്തി. കാലാന്തരത്തില്‍ ശ്രീകോവിലിനു ചുറ്റും അമ്പലം ഉയര്‍ന്നു. അതാണ്‌ ഇന്നത്തെ ശിവക്ഷേത്രം.സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ അര്‍ജുനന്‍ മെനഞ്ഞെടുത്ത ശിവലിംഗം തന്നെയാകാം ഇവിടെയും കണ്ടെത്തിയത്‌ എന്നു ഭക്തജനങ്ങള്‍ അനുമാനിക്കുന്നു. അന്ന്‌, പാര്‍ത്ഥന്‍ അര്‍ച്ചനയ്‌ക്കായി ഇല നുള്ളിയ കാഞ്ഞിരമരമാണ്‌ ഇപ്പോഴും ശ്രീകോവിലിനു സമീപം കാണുന്ന മരമെന്നും വിശ്വാസമുണ്ട്‌.
പണ്ടു ശ്രീപരമേശ്വരന്‍ വലതുകാലുകൊണ്ടു തൊഴിച്ചെറിഞ്ഞപ്പോള്‍ പാര്‍ത്ഥന്‍ വന്നുവീണ സ്ഥലം വലങ്കാലൂര്‌ എന്നറിയപ്പെട്ടു. ഇതു കാലക്രമത്തില്‍ വൈകാല്യര്‍ ആയി. ഇരുപതാം നൂറ്റാണ്ടില്‍ രൂപാന്തരം ഭവിച്ചു പയ്യാവൂര്‍ ആയെന്നും മുതിര്‍ന്ന തലമുറ പറയുന്നു.
കുംഭമാസം 1 മുതല്‍ 12 വരെ തീയതികളില്‍ നടക്കുന്ന പയ്യാവൂര്‍ ഉത്സവത്തിനു പല സവിശേഷതകളുമുണ്ട്‌. സമൂഹത്തിലെ സകലജാതി മതസ്ഥരും ഇവിടെ കൈകോര്‍ക്കുന്നു. ഉത്‌സവദിനങ്ങളില്‍ മൂന്നു നേരവും ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ഭക്ഷണമുണ്ട്‌.കുംഭം പത്ത്‌, പന്ത്രണ്ട്‌ തീയതികളില്‍ വിദൂരസ്ഥരായ ഭക്തര്‍ക്കു പുറത്തുവച്ചും സദ്യയുണ്ട്‌. അങ്ങനെ ഇത്‌ ഊട്ടുത്സവമായി. ഉത്സവത്തിന്‌ ആവശ്യമായ വിഭവങ്ങള്‍ വിദൂരസ്ഥലങ്ങളില്‍ നിന്നു ഭക്തര്‍ വഴിപാടായി എത്തിക്കുന്നു. അവയില്‍ പ്രധാനം കര്‍ണാടകത്തിലെ കുടകില്‍ നിന്നുള്ള അരി വരവാണ്‌. അവിടത്തെ മുണ്ടിയോടന്‍, ബഹുവീര്യന്‍ എന്നീ കുലീന കുടുംബങ്ങള്‍ക്കു പണ്ടു ലഭിച്ച ഈശ്വരാജ്ഞയെ അവര്‍ കാലാകാലങ്ങളായി പാലിച്ചു പോരുന്നു. ഇതിനായി മകരം പതിനഞ്ചാം തീയതി കോമരം പള്ളിവാളുമായി കുടകില്‍ എത്തി ഉത്സവമറിയിക്കും. തുടര്‍ന്നു രണ്ടു ഘട്ടമായി അവര്‍ ക്ഷേത്രത്തിലേക്ക്‌ അരി എത്തിക്കും. ഇന്നും പരമ്പരാഗതമായ രീതിയില്‍ വനത്തിലെ ഊടുവഴികളിലൂടെ ശ്രീപരമേശ്വരന്റെ വാഹനമായ കാളയുടെ പുറത്താണു കുടകര്‍ അരി കൊണ്ടുവരുന്നത്‌.
ഉത്സവത്തില്‍ അഭിഷേകത്തിനുവേണ്ട നെയ്യ്‌ ക്ഷേത്രത്തില്‍ എത്തിക്കുന്നതു ബ്ലാത്തൂര്‍, എരുവേശി, ചുഴലി, കാഞ്ഞിലേരി എന്നിവിടങ്ങളില്‍ നിന്നാണ്‌. നെയ്യമൃത്‌ എന്ന ഈ വഴിപാടു വ്രതനിഷ്‌ഠയോടെ നിര്‍വഹിക്കേണ്ടതാണ്‌. അര്‍ധമുണ്ഡനം ചെയ്‌ത ശിരസ്സോടെ മുരട (മൊന്ത)യില്‍ നെയ്യുമായി `ഓങ്കാരം ഓതിക്കൊണ്ടു രാപകല്‍ വ്യത്യാസമില്ലാതെ കാല്‍നടയാത്ര ചെയ്‌താണ്‌ ഇവര്‍ ക്ഷേത്രത്തില്‍ എത്തുന്നത്‌.
സാംസ്‌കാരികസമ്മേളനങ്ങള്‍, നൃത്തനൃത്യങ്ങള്‍, സംഗീതക്കച്ചേരികള്‍ എന്നിവ ഉത്‌സവദിനങ്ങള്‍ക്കു പൊലിമ നല്‌കുന്നു. പ്രധാനദിനമായ കുംഭം പത്തിലെ മനോഹര ചടങ്ങാണ്‌ 'ഓമനക്കാഴ്‌ച.' ചെത്തിമിനുക്കിയ അലകലില്‍ തൂക്കിയ കണ്ണന്‍ പഴക്കുലകള്‍ തോളിലേന്തി, കുരുത്തോലകൊണ്ട്‌ അലങ്കരിച്ച കാഴ്‌ചയ്‌ക്കു പിന്നാലെ വരിയായി നീങ്ങുന്ന നൂറുകണക്കിനു ഭക്തരുടെ ഘോഷയാത്ര- ഇതു ചുള്ളിയാടു ഗ്രാമക്കാരുടെ അവകാശമായ `കാഴ്‌ചവരവ്‌': ചെണ്ടമേളവും മുത്തുക്കുടയും നെറ്റിപ്പട്ടവുമണിഞ്ഞ ഗജവീരന്മാരും ചേര്‍ന്ന്‌ അവരെ സ്വീകരച്ചു ക്ഷേത്രാങ്കണത്തിലേക്ക്‌ ആനയിക്കുന്ന ദൃശ്യം- അതാണ്‌ `ഓമനക്കാഴ്‌ച'! കൂടാതെ തിടമ്പുനൃത്തം, കുഴിയടുപ്പു നൃത്തം, കനല്‍ ചാട്ടം, കുടകരുടെ തുടികൊട്ടിപ്പാട്ടും നൃത്തവും സമാപന ദിനത്തിലെ ആറാട്ട്‌ എഴുന്നെള്ളിപ്പ്‌ എന്നിവയെല്ലാം എടുത്തു പറയേണ്ട ചടങ്ങുകളാണ്‌.
ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളും കച്ചവടസ്ഥാപനങ്ങളും ഇല്ലാതിരുന്ന ഇന്നലെകളില്‍ ഉത്‌സവ ദിനങ്ങള്‍ ക്രയവിക്രയങ്ങളുടെയും കാലമായിരുന്നു. കുടുംബങ്ങളിലേക്കു വേണ്ട വെങ്കല പാത്രങ്ങള്‍, ചട്ടി, കലങ്ങള്‍, വസ്‌ത്രങ്ങള്‍, പനമ്പ്‌, കുട്ട, മുറം, ഉറി, തൂമ്പാ, കത്തി, കോടാലി, ഇഞ്ചി വിത്ത്‌ വാഴക്കന്ന്‌ എന്നിവയെല്ലാം വാങ്ങാനും വില്‌ക്കാനുമുള്ള അവസരം. ആ കാലം കടന്നുപോയി. നാടിന്റെ മുഖച്ഛായ മാറി. ജനജീവിതം വ്യത്യസ്‌തമായി. എങ്കിലും മതമൈത്രിയുടെ പ്രതീകമായ പയ്യാവൂര്‍ ഊട്ടുത്സവം ആഘോഷിക്കാന്‍ നാനാജാതി മതസ്ഥരായ നാട്ടുകാര്‍ മുഴുവന്‍ എന്നും കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Himalayan-earthquake ഹിമാലയത്തിൽ വലിയ ഭൂകമ്പങ്ങൾ  (1 minute ago)

Amit-Shah ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി  (38 minutes ago)

DELHI രോഗികൾ ഭയന്ന് ഓടി  (46 minutes ago)

നിങ്ങളുടെ ഉറക്കശൈലി… നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് എന്താണ് പറയുന്നത്...?  (1 hour ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക്  (2 hours ago)

കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി  (3 hours ago)

യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന നല്ല കാലമാണിത്  (3 hours ago)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ..അനുകൂലമായ ഒരു ദിനമാണിത്.  (3 hours ago)

കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി ...  (3 hours ago)

സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം  (4 hours ago)

ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി  (4 hours ago)

ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ...  (4 hours ago)

സൗദിയിൽ തീഗോളമായി ബസ് 42 പേർ വെന്ത് മരിച്ചു മരിച്ചവരിൽ 11 കുട്ടികൾ ഒരാൾ രക്ഷപ്പെട്ടു...!  (4 hours ago)

പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്  (5 hours ago)

Malayali Vartha Recommends