Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

സാധാരണക്കാരനായ ചാവറയച്ചന്‍ വിശുദ്ധ പദവിയിലേക്ക്

21 NOVEMBER 2014 09:53 PM IST
മലയാളി വാര്‍ത്ത.

സാധാരണക്കാരില്‍ സാധാരണക്കരനായി ജനിച്ച് വളര്‍ന്ന് അവരുടെ ഇടയില്‍ ഒരാളായി പ്രവര്‍ത്തിച്ച് കര്‍മ്മനിരതവും വ്രതശുദ്ധവുമായ ജീവിതത്തിലൂടെ വിശുദ്ധ പദവിയിലേക്ക് എത്തിയിരിക്കുകയാണ് ചാവറയച്ചന്‍ എന്നറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. അച്ചന്റെ അത്ഭുത സിദ്ധിയാല്‍ രോഗശാന്തിയും സമാധാനവും അനുഭവിക്കുന്ന പതിനായിരക്കണക്കിന് വിശ്വാസികള്‍ ലോകത്തിന്റെ നാനാഭാഗത്തുണ്ട്. അത്യുന്നതമായ വിശുദ്ധപദവിയില്‍ വിശ്വാസികളുടെ പ്രിയപ്പെട്ട അച്ചന്‍ എത്തുന്ന ഈ സന്ദര്‍ഭത്തില്‍ അച്ചനെ അടുത്തറിയാം.
1805 ഫെബ്രുവരി 10 ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ചാവറയച്ചന്റെ ജനനം. കൈനകരി സീറോ മലബാര്‍ സഭയിലെ മറിയം തോപ്പിലിന്റെയും കുര്യാക്കോസ് ചാവറയുടെയും മകനായിരുന്നു കുര്യാക്കോസ് ഏലിയാസ്. കുട്ടിക്കാലത്തുതന്നെ സഹജീവികളോട് വല്ലാത്ത സഹാനുഭൂതിയുള്ളയാളായിരുന്നു ചാവറയച്ചന്‍. ദൈവികകാര്യങ്ങളോട് കുട്ടിക്കാലത്ത് തന്നെ വല്ലാത്ത മമതയായിരുന്നു. തുടര്‍ന്നാണ് പൗരോഹിത്യം പഠിക്കാന്‍ തീരുമാനിച്ചത്.
സെമിനാരി പഠനത്തിന്റെ ആരംഭകാലങ്ങളില്‍ തന്നെ അപ്പനും, അമ്മയും, ഏക സഹോദരനും പകര്‍ച്ചവ്യാധിയില്‍പ്പെട്ട് മരണമടഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടും, അതുമൂലം ജീവിതത്തിലുണ്ടായ ദുഖങ്ങളും വേദനകളും, മരിയ ഭക്തനായ ചാവറയച്ചന്‍ മാതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച് ശക്തി പ്രാപിച്ചു. 
സെന്റ് ജോസഫ് പള്ളിയില്‍ വികാരിയുടെ കീഴിലാണ് ആദ്യം പൗരോഹിത്യത്തിന് പഠിച്ചു തുടങ്ങിയത്. 1818 ല്‍ പതിമൂന്നാം വയസ്സില്‍ പള്ളിപ്പുറത്തെ സെമിനാരിയില്‍ ചേര്‍ന്നു. മാല്‍പ്പന്‍ തോമസ് പാലയ്ക്കല്‍ ആയിരുന്നു റെക്ടര്‍. 1829 നവംബര്‍ 2 ന് അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തി. 1830 ലാണ് ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയത്.
പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ജാതിമതഭേദ ചിന്തകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ ഭക്ഷണം നല്‍കുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ്വമായിരുന്നു.
എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 
സാംസ്‌കാരിക രംഗത്തും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരില്‍ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു.
1871 ജനുവരി മൂന്നിന് കൊച്ചിക്കടുത്ത് കൂനമാവില്‍ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി വാരാപ്പുഴ സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്ര മ്യൂസിയത്തില്‍ ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകള്‍ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉള്‍ക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീര്‍ഥാടന കേന്ദ്രമാണ്.
ജാതി ചിന്തയ്‌ക്കെതിരെ സമൂഹ മനസ്സാക്ഷിയെ നേര്‍ വഴി നടത്തിയ ശ്രീനാരായണ ഗുരു ജനിച്ച കാലത്ത് ജാതിക്കും ഭേദ ചിന്തകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുകയും ചെയ്തു ചാവറയച്ചന്‍. അക്കാലത്ത് ചിന്തിക്കാന്‍ പോലുമാകാത്ത പ്രവൃത്തിയായിരുന്നു അത്.
ചാവറയച്ചന്‍ ഒരു ദൈവീക മനുഷ്യനായിരുന്നു. പരിശുദ്ധകുര്‍ബ്ബാനയുടെയും തിരുകുടുംബത്തിന്റെയും ഭക്തനായിരുന്നു. നീണ്ട മണിക്കൂറുകള്‍ അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയില്‍ ചിലവഴിച്ചിരുന്നു. കേരളത്തില്‍ ആദ്യമായി 40 മണി ആരാധന അദ്ദേഹം ആരംഭിച്ചു. ഞായറാഴ്ച്ച പ്രസംഗങ്ങളും, ഇടവക ധ്യാനങ്ങളും, വൈദികര്‍ക്കും അല്‍മായര്‍ക്കും വേണ്ടിയുള്ള ധ്യാനങ്ങളും അദ്ദേഹം നടപ്പിലാക്കി പ്രചരിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ മെയ്മാസവണക്കം. കുരിശിന്റെ വഴി, ദിവ്യകാരുണ്യ ഭക്തി എന്നീ ഭക്തകൃത്യങ്ങള്‍ കേരളത്തിലെ മാന്നാനത്ത് ആരംഭിച്ചു. കുര്‍ബ്ബാനക്രമം , കാനോന നമസ്‌കാരം, കുര്‍ബ്ബാന കലണ്ടര്‍, മരിച്ചവരുടെ ഓര്‍മ്മ തുടങ്ങിയ ആരാധനക്രമ നവീകരണത്തിന് അദ്ദേഹം നേതൃത്വമെടുത്തു. അങ്ങനെ ചാവറയച്ചനില്‍ നിറഞ്ഞു നിന്നിരുന്ന ദൈവസ്‌നേഹം പലവിധത്തിലും രൂപത്തിലുമായി ജനഹൃദയങ്ങളിലെത്തി. 
ചാവറയച്ചന്റെ മരണ ശേഷം ഭക്തര്‍ക്ക് നിരവധി അത്ഭുതങ്ങള്‍ ഉണ്ടായിട്ടുണ്ട്. മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ പലര്‍ക്കും അത്ഭുദ രോഗശാന്തിയുണ്ടായത് അച്ചന്റെ പ്രശസ്തി കൂട്ടി. അങ്ങനെ അച്ചന്റെ വിശ്വാസികളും കൂടി.തുടര്‍ന്നാണ് 1986 ഫെബ്രുവരി 8 ന് കോട്ടയത്ത് മാര്‍പ്പാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
വീണ്ടും അത്ഭുതങ്ങള്‍ തുടരവേ അച്ചന്‍ വിശുദ്ധ പദവിയിലുമായി. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതിനു പ്രധാനപ്പെട്ട അത്ഭുതങ്ങളിലൊന്നായി കണക്കാക്കുന്നത് മരിയയുടെ സൗഖ്യമാണ്. പാലാ കൊട്ടാരത്തില്‍ ജോസ്‌മേരിക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളാണു മരിയ ജന്മനാ അന്ധയായിരുന്നു. ചാവറയച്ചന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ചാണ് മരിയയ്ക്ക് കാഴ്ച തിരിച്ചു കിട്ടിയത്. 

വിശ്വാസികളെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്. ചാവറയച്ചന്‍ ഇനി വിശുദ്ധനാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (3 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (3 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (3 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (3 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (5 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (6 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (6 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (6 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (7 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (7 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (7 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (7 hours ago)

Malayali Vartha Recommends