Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

അമൃതസരസ്സിലെ സുവര്‍ണക്ഷേത്രം

28 SEPTEMBER 2017 03:02 PM IST
മലയാളി വാര്‍ത്ത

സിഖ് ഗുരുദ്വാരകളില്‍ വളരെ പ്രധാനപ്പെട്ടതും വിശുദ്ധവും ആണ് പഞ്ചാബിലെ അമൃതസര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണക്ഷേത്രം. അലങ്കാരങ്ങള്‍ അധികമില്ലാത്ത നഗരം.അമൃതസറിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും ക്ഷേത്രം വരെ ഇലട്രിക് റിക്ഷയില്‍ ഒരു രസമുള്ള യാത്ര തരപ്പെടും. എല്ലാവരും തല മറയ്ക്കണം എന്നതും ദേഹം മുഴുവനും കവര്‍ ചെയ്യുന്ന വസ്ത്രം ധരിക്കണമെന്നതും ഇവിടുത്ത ആചാരമാണ്.

ക്ഷേത്രവളപ്പ് നിറയെ കുന്തം പിടിച്ചു മഞ്ഞ ഉടുപ്പിട്ട ഭടന്മാര്‍ എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി ജാഗരൂകരായി നില്‍പ്പുണ്ട് . നല്ല പൊരിയന്‍ വെയിലില്‍ തിളങ്ങി നില്‍ക്കുന്ന തൂവെള്ള മാര്‍ബിള്‍ ഇട്ടു മിനുക്കിയ വിശാലമായ കോര്‍ട്ട് യാര്‍ഡ്. സദാ ഗുരുഗ്രന്ഥ സാഹിബ് പാരായണം ചെയ്തു കൊണ്ടേ ഇരിക്കുന്നു.അത് കേട്ടു കുനിഞ്ഞ ശിരസ്സുമായിരിക്കുന്ന ഭക്തര്‍ ചുറ്റും. ഒരുപാട് പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത് .

സുരക്ഷാപരിശോധനകള്‍ തീരെയില്ലെന്നത് വിസ്മയിപ്പിക്കുന്ന കാര്യം. ചെരിപ്പും വലിയ ലഗേജുകളുമെല്ലാം സൂക്ഷിക്കാനുള്ള കൗണ്ടറുകള്‍ കോമ്പൗണ്ടിനുള്ളില്‍ തന്നെയുണ്ട്. മൊബൈല്‍ ഫോണും കാമറയും അകത്തു കൊണ്ടുപോകാം. നാലു കവാടങ്ങളില്‍ ഏതില്‍ കൂടിയും അകത്തു കയറാം. മതത്തിന്റെ തുറന്ന നയം വ്യക്തമാക്കുന്ന ,ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാത്ത എല്ലാവരും സമന്മാരെന്നുള്ള വ്യക്തമായ സന്ദേശം നല്‍കുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്ന്. ഗംഗാജലം നിറച്ചിരിക്കുന്ന അമൃതസരസ്സിനു നടുവിലായി നിലകൊള്ളുന്ന സുവര്‍ണ്ണ നിറത്തിലെ ക്ഷേത്ര സരസിനുള്ളില്‍ നിറയെ നീന്തിത്തുടിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ .ക്ഷേത്രത്തിന്റെ ഗോള്‍ഡ് പ്ലേറ്റ് ചെയ്ത പുറം ഭിത്തികള്‍.

മാര്‍ബിളില്‍ ഇലകളും പൂക്കളും നിറഞ്ഞ മോട്ടിഫുകള്‍ .750 കിലോഗ്രാം സ്വര്‍ണ്ണമുപയോഗിച്ചു നിര്‍മ്മിച്ച മകുടം. വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് രാവിലെ അമ്പലത്തിനുള്ളിലും വൈകുന്നേരം പുറത്തുള്ള അകാല്‍ തക്തിലും പ്രതിഷ്ഠിക്കും .

അകത്തേക്ക് കടക്കാന്‍ നാല് വാതിലുകളുണ്ട്. ജാതി, മതവ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും കടന്നു വരാം എന്നത് ശരി വക്കുന്നു ഈ നാല് വാതിലുകളും. മുസ്ലീം ഹിന്ദു വാസ്തുശില്പ കലയുടെ അതുല്യമായ, സമ്മേളനമാണ് ഇവിടെ.

ഗുരുനാനാക്കാണ് സിക്കുമതത്തിന്റെ ആദിഗുരു.  ഹിന്ദുമതത്തിലെ കര്‍ക്കശമായ ജാതിവ്യവസ്ഥയേയും ഇസ്ലാംമതത്തിന്റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേയും എതിര്‍ത്തുകൊണ്ടാണ് ഗുരുനാനാക്ക് പുതിയ മതം സ്ഥാപിച്ചത്.

പതിനേഴാംനൂറ്റാണ്ടിലാണ് അമൃത്സര്‍ എന്ന പട്ടണം ഹര്‍മന്ദര്‍ സാഹിബ് എന്ന ഗുരുദ്വാരക്ക് ചുറ്റുമായി വളര്‍ന്നു വികസിച്ചത് . നഗരം അങ്ങനെ ഏകദേശം ഒരു സ്വയംഭരണപ്രദേശമായി മാറി. അക്കാലം സിഖ് സമൂഹം മുഗള്‍ സാമ്രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായിരുന്നു എന്ന നിലയിലാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചാം ഗുരുവായ അര്‍ജുന്‍ദേവാണ് സുവര്‍ണ്ണ ക്ഷേത്രം നിര്‍മ്മിച്ചത്.സിഖ് ജനതയുടെ ആത്മീയ ആസ്ഥാനമാണ് സുവര്‍ണ്ണ ക്ഷേത്രം. ലൗകിക ആസ്ഥാനമാണ് അകാല്‍ തക്ത് . ഭരണ സിരാകേന്ദ്രവും ഇതാണ്.

ഇവിടുത്തെ അന്നദാനമാണ് നമ്മെ വളരെയധികം വിസ്മയിപ്പിക്കുന്നത്.450 ലേറെ കൊല്ലങ്ങളായി ഇത് തുടര്‍ന്നു വരുന്നു എന്നത് അതിലേറെ അതിശയം .ലോകത്തെ ഏറ്റവും വലിയ അടുക്കളയെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുണ്ട്.'ലങ്കാര്‍'അഥവാ കമ്മ്യൂണിറ്റി കിച്ചന്‍ എന്ന കണ്‍സെപ്റ്റ് ആണിവിടെ.

ഒരു ലക്ഷം പേരാണ് ഇവിടെ നിന്നും ദിവസവും ആഹാരം കഴിക്കുന്നത്.യാതൊരു പ്രത്യേക പരിഗണനകളും ആര്‍ക്കും നല്‍കാത്ത, ഏവരും നിലത്തിരുന്നുള്ള ആഹരിക്കല്‍. ദാലും ചപ്പാത്തിയും ബസ്മതി റൈസും ഒരു മധുരവും ചേര്‍ന്ന സ്വാദിഷ്ടമായ ഭക്ഷണം ..

ജോ ബോലെ സബ് നിഹാല്‍...സത് ശ്രീ അകാല്‍... എന്ന പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന ആഹാര ഷെഡ്യൂള്‍. വിശേഷ ദിവസങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ ഉപയോഗിക്കുന്ന റൊട്ടി മേക്കിങ് മെഷീന്‍ വഴി ഒരു മണിക്കൂറിനുള്ളില്‍ 25000 ചപ്പാത്തി ഉണ്ടാക്കാന്‍ കഴിയും.

100 ഗ്യാസ് സിലിണ്ടറുകളാണ് ഒരു ദിവസം ഉപയോഗിച്ച് തീരുന്നത്. ഡൊണേഷന്‍ തന്നെ പ്രധാന വരുമാന മാര്‍ഗ്ഗം. ഒരു തവണ 5000 പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ ഹാളുകള്‍. പാത്രം കഴുകുന്നതും തറ തുടക്കുന്നതുമെല്ലാം ഭക്തരാണ്.

ഇത്ര വലിയ അന്നദാനം നടക്കുന്ന മണ്ഡപം എത്രയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. സ്പൂണ്‍ വാങ്ങാന്‍ ഒരു ഏരിയ. പ്ലേറ്റ് വാങ്ങാന്‍ അടുത്ത മനുഷ്യ ചങ്ങല..ആഹാരം കഴിഞ്ഞു ഹാള്‍ വൃത്തിയാക്കാനായി മോപ്പുമായി ഓടിയെത്തുന്ന അടുത്ത സെറ്റ് .പാത്രങ്ങളെല്ലാം ഒരുപറ്റം സ്ത്രീകളിരുന്നു ആറുതവണ ശുചിയാക്കുന്നു . ഇതെല്ലം സേവയുടെ ഭാഗമാണ്. ഭക്തരുടെ പ്രാര്‍ത്ഥനാപൂര്‍ണമായ അര്‍ച്ചനയാണ് സേവ. സേവ ചെയ്യുന്നതില്‍ കൂടിയുള്ള പാപമോചനമാണ് ഇവിടുത്തെ പ്രത്യേകത.

സേവാദര്‍സ് എന്നറിയപ്പെടുന്ന ഇവരുടെ സേവനം ചിലപ്പോള്‍ ഒരു മണിക്കൂര്‍ ആകാം, ഒരു ദിവസമാകാം .യാതൊരു പ്രതിഫലവും ആഗ്രഹിക്കാത്ത പരിപൂര്‍ണ്ണ സേവനം. വരുന്നവരെല്ലാം തന്നെ എന്തെങ്കിലും ഒരു ജോലി ചെയ്യുന്നു .ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍ സിങ് ഇവിടെ ചെരുപ്പ് തുടച്ചത് അന്നത്തെ പ്രധാനവാര്‍ത്തയായിരുന്നു .ശ്രീ മോദിജിയും കമ്മ്യൂണിറ്റി കിച്ചണിലെ വിളമ്പുകാരനായിട്ടുണ്ട് ഇതെല്ലാമാണ് സുവര്‍ണ്ണ ക്ഷേത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (3 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (3 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (4 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (4 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (6 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (6 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (6 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (7 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (7 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (7 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (7 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (7 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (7 hours ago)

Malayali Vartha Recommends