Widgets Magazine
20
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...


ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...


നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...


ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...

ലാൻഡറിന്റേയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ ഒരു പകൽ സമയം തീരുന്ന നാളെയോടെ അവസാനിക്കും:- ഇനി 14 ദിവസം കഴിഞ്ഞാൽ സംഭവിക്കുന്നത്...

02 SEPTEMBER 2023 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്ന് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്...

അവസാന ഘട്ടത്തിലേയ്ക്ക് കടന്ന് ചന്ദ്രയാൻ മൂന്നിന്റെ പഠനം. ചന്ദ്രനെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച ലാൻഡറിന്റേയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ ഒരു പകൽ സമയം തീരുന്ന നാളെയോടെ അവസാനിക്കും. ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് വിക്രം ലാൻഡർ സോഫ്റ്റ്‌ലാൻഡ് ചെയ്തത്. ഇരുട്ട് പരക്കുന്നതോടെ ലാൻഡറിലെ രംഭ, ചേസ്റ്റ്, ഇൽസ എന്നീ ഉപകരണങ്ങളും റോവറിലെ രണ്ട് സ്പെക്ട്രോ സ്കോപ്പുകളും പ്രവർത്തനരഹിതമാകും. ലാൻഡറിൽ ഉപയോഗിച്ച നാസയുടെ ലേസർ റിട്രോ റിഫ്ലക്ടർ അരേ എന്ന ഉപകരണം മാത്രമാകും പ്രവർത്തിക്കുക.

ലാൻഡറിന്റെ സ്ഥാനം കണ്ടെത്താനാണ് ഇത് സഹായിക്കുക. വീണ്ടും പകൽ വരുമ്പോൾ, കഠിനമായ തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും വീണ്ടും പ്രവർത്തിക്കുമോ എന്ന് പരിശോധിക്കും. വീണ്ടും പ്രവർത്തിച്ചു തുടങ്ങിയാൽ കണക്ക് കൂട്ടിയതിലും കൂ‌ടുതൽ വിവരങ്ങൾ ശേഖരിക്കാനാവും.

പേലോഡുകളിൽ നിന്നും ഇതുവരെ ലഭിച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്യുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെപ്പറ്റിയുള്ള കണ്ടെത്തലുകൾ നിർണായകമാണെന്നാണ് വിലയിരുത്തൽ. സൾഫർ ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രോപരിതലത്തിന്റെ രാസഘടന, ചന്ദ്രനിലെ പ്രകമ്പനങ്ങൾ എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഐഎസ്ആർഒ  പുറത്തു വിട്ടിരുന്നു.

ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ചന്ദ്രയാൻ 3 കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രകമ്പനത്തിന്റെ കാരണം വ്യക്തമല്ലെന്നും ഉറവിടം അന്വേഷിച്ചുവരികയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്. വിക്രം ലാൻഡറിലുള്ള ഇൽസയിൽ ആറ് ഹൈ-സെൻസിറ്റിവിറ്റി ആക്‌സിലറോമീറ്ററുകളുടെ ഒരു ക്ലസ്റ്റർ ഉൾപ്പെടുന്നു. അത് സിലിക്കൺ മൈക്രോമാച്ചിംഗ് വഴി നിർമ്മിച്ചതാണ്.

പ്രകൃതിദത്തമായ ഭൂകമ്പങ്ങൾ, ആഘാതങ്ങൾ, കൃത്രിമ സംഭവങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ അളക്കുക എന്നതാണ് ഇൽസയുടെ പ്രാഥമിക ലക്ഷ്യം. നേരത്തെ ചന്ദ്രയാൻ 3ന്റെ റോവറിലെ രണ്ടാമത്തെ പേ ലോഡായ ആൽഫ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്റർ ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചിരുന്നു. റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പും ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മറ്റ് ചില ചെറിയ മൂലകങ്ങളും എപിഎക്സ്എസ് കണ്ടെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറിയാണ് എപിഎക്സ് എസ് വികസിപ്പിച്ചത്.

ഓഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ-3, ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയെ കൂടുതൽ അറിയാൻ വിവിധ പരീക്ഷണങ്ങൾ നടത്തി വരികയാണ്. നേരത്തേ സൾഫർ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രഗ്യാൻ റോവറിലുള്ള ലേസർ–ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപി (ലിബ്സ്) എന്ന പഠനോപകരണമാണ് സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചത്. ലിബ്സ് അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു.

അതേ സമയം ചന്ദ്രയാന്‍ മൂന്ന് ഒരിക്കലും ഭൂമിയിലേക്ക് തിരിച്ച് വരില്ല. വിക്രമും, പ്രഗ്യാനും, അതുപോലെ മടങ്ങില്ല. അവര്‍ ചന്ദ്രനില്‍ തന്നെ തുടരും. ചന്ദ്രയാന്‍ മൂന്നിന്റെ മൊത്ത ഭാരം 3900 കിലോഗ്രാമാണ്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭാരം 2148 കിലോഗ്രാമും, ലാന്‍ഡര്‍ മൊഡ്യൂള്‍ ഭാരം 17532 കിലോയുമാണ്. റോവറിന് 26 കിലോയും വരും. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയർത്തുന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി  (7 minutes ago)

സങ്കടക്കാഴ്ചയായി.... സൈക്കിള്‍ യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു....  (19 minutes ago)

കത്തിക്കുത്ത് കേസിലെ പ്രതിയെ അറസ്റ്റു ചെയ്തത് നേര്‍ച്ചയാഘോഷത്തിനിടെ....  (42 minutes ago)

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും...  (56 minutes ago)

മണ്ണാര്‍ക്കാട് രണ്ട് വാഹനാപകടങ്ങളില്‍ 6 പേര്‍ക്ക് പരിക്ക്....  (1 hour ago)

ഷാരോണ്‍ രാജ് കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും....  (1 hour ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (10 hours ago)

റിയല്‍ എസ്റ്റേറ്റ് ഡീലറായ 30കാരി മരിച്ച സംഭവം; ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ പങ്കാളി കൊന്നതെന്ന് കുടുംബം  (10 hours ago)

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു  (11 hours ago)

രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും തന്നെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നാണ് രാഹുലിന്റെ വാക്  (11 hours ago)

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...  (11 hours ago)

തമ്പാനൂരിലെ ഹോട്ടലില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സഹോദരങ്ങളുടേത്; തിരുവനന്തപുരത്ത് എത്തിയത് ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സയ്ക്കായി....  (16 hours ago)

ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...  (16 hours ago)

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...  (16 hours ago)

ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും വൈകി; ഗാസയ്ക്കുള്ളിൽ ആക്രമണം നടത്തി ഇസ്രായേൽ: എട്ടുപേർ കൊല്ലപ്പെട്ടു: പിന്നാലെ മൂന്ന് വനിതകളുടെ പേര് കൈമാറി ഹമാസ്...  (17 hours ago)

Malayali Vartha Recommends