Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കീടനാശിനികളുടെ ഉപയോഗം കര്‍ഷകരെ വിഷാദരോഗത്തിലേയ്ക്കും ആത്മഹത്യയിലേക്കും നയിച്ചേക്കും... പഠനറിപ്പോര്‍ട്ട്

13 OCTOBER 2014 01:45 PM IST
മലയാളി വാര്‍ത്ത.

കീടനാശിനികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ വിഷാദ രോഗത്തിലേയ്ക്കും അതുവഴി ആത്മഹത്യയിലേക്കും എത്തുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സാണ് പഠനം നടത്തിയത്. കീടനാശിനികളുടെ ഉപയോഗം കീടങ്ങളിലെ നാഡീവ്യൂഹത്തെ തളര്‍ത്തുന്നതുപോലെ തന്നെ കര്‍ഷകരെയും ബാധിക്കുന്നുണ്ട്.
കൃഷി വളരെ ക്ലേശകരമായ ജോലിയാണ്. കാലാവസ്ഥ വ്യതിയാനം, സാമ്പത്തികമായ ആവശ്യങ്ങള്‍ എന്നിവ കര്‍ഷകര്‍ക്കെപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. അതിനൊപ്പം ചില കീടനാശിനികളുടെ ഉപയോഗം കര്‍ഷകരുടെ തലച്ചോറിനെ സാരമായി ബാധിക്കാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
ദീര്‍ഘകാലമായുള്ള കീടനാശിനികളുടെ ഉപയോഗം വിഷാദരോഗത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കാരണമാകാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുറച്ചു സമയത്തിനുള്ളില്‍ ശക്തമായ ഡോസില്‍ കീടനാശിനി ഉപയോഗിക്കുന്നത് അപകട സാധ്യതകൂട്ടിയേക്കാം.
കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ആയ ലോറാന്‍ സ്റ്റാലോണ്‍സ് പറയുന്നത് ആദ്യ കാലത്തെ അപേക്ഷിച്ച് ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ അവബോധം കാണിക്കുന്നുണ്ടെന്നാണ്.
വിഷാദരോഗം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സാധാരണയായി കാണുന്ന ഒരു മാനസിക രോഗമാണ് ശരാശരി 7 ശതമാനം അമേരിക്കന്‍ പൗരന്മാര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആഴ്ചകിളിലോ ചിലപ്പോള്‍ അതില്‍ കൂടുതല്‍ ദിവസങ്ങളിലോ വിഷാദരോഗത്തിന് അടിമപ്പെടാറുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് വെളിപ്പെടുത്തുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ സങ്കീര്‍ണ്ണമാണ്. നമ്മുടെ മനോനിലയെയും ജീവിത വീക്ഷണത്തെയും ബുദ്ധിയെയും പ്രതികൂലമായി ബാധിക്കുന്ന ലക്ഷക്കണക്കിന് രാസപ്രതിപ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉണ്ടാകാമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സ് നടത്തിയ കാര്‍ഷിക ആരോഗ്യ പഠന പരിപാടിയില്‍ പങ്കെടുത്ത വടക്കന്‍ കരോലിനയിലേയും ലോവായിവലേയും എണ്‍പത്തിഒന്‍പതിനായിരത്തോളം കര്‍ഷകര്‍ പങ്കെടുത്തു. ഇതില്‍ പീറ്റര്‍ എന്ന കര്‍ഷകന്റെ ജീവിതമാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്
മാറ്റ് പീറ്ററും ഭാര്യ ജിന്നിയും ലോവായിലുള്ള 1500 ഏക്കര്‍ കൃഷിയിടത്തില്‍ പകലന്തിയോളം പണി എടുക്കുന്നവരാണ്. കീടനാശിനി തളിച്ച് സംസ്‌ക്കരിച്ചെടുത്ത വിത്തുകളാണ് അവര്‍ ഉപയോഗിച്ചിരുന്നത്.
2011ലെ വസന്തകാലത്താണ് പീറ്ററില്‍ വന്ന മാറ്റം ജിന്നി ശ്രദ്ധിച്ചത്. പൊതുവെ ശാന്തനും സ്‌നേഹ സമ്പന്നനുമായ പീറ്റര്‍ വളരെ വിഷാദവാനായി കാണപ്പെട്ടു. വല്ലാതെ തളര്‍ച്ച തോന്നുന്നു എന്ന് പീറ്റര്‍ പരാതിപ്പെട്ടു, അയാള്‍ക്ക് ശരിക്ക് ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ലെന്ന് ജിന്നി പറഞ്ഞു. 
ഒരു സൈക്കോളോജിസ്റ്റിനോട് പീറ്റര്‍ തന്റെ പ്രശ്‌നങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ കേട്ട ഡോക്ടര്‍ പീറ്ററിനോട് നേരിട്ട് കാണാന്‍ ഉപദേശിച്ചെങ്കിലും കൃഷിയിടത്തില്‍ പണിയുണ്ടെന്ന മറുപടിയില്‍ പീറ്റര്‍ അത് നിരസിച്ചിരുന്നു. പക്ഷേ പിറ്റേ ദിവസം പീറ്റര്‍ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന് 55 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
പീറ്ററുടെ പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ കാരണം ആര്‍ക്കും മനസ്സിലായില്ല. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം ജിന്നിപീറ്റര്‍ കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാ പ്രവണതയെ കുറിച്ചും, കീടനാശിനികളുടെ ഉപയോഗം കര്‍ഷകരുടെ മനോനിലയെ പ്രതികൂലമായി ബാധിക്കുമെന്നതിനെകുറിച്ചും അവബോധം വളര്‍ത്താന്‍ ശ്രമിച്ചു. 
രോഗ പര്യവേക്ഷകയായ ഫ്രേയല്‍ കമേലും സഹപ്രവര്‍ത്തകരും കഴിഞ്ഞമാസം പത്തൊമ്പതിനായിരം പേരില്‍ നടത്തിയ പഠന പ്രകാരം ഓര്‍ഗനോക്ലോറില്‍ കലര്‍ന്ന കീടനാശിനി ഉപയോഗിച്ചവരില്‍ 90 ശതമാനം പേര്‍ക്കും വിഷാദരോഗം ബാധിച്ചതായി കണ്ടെത്തി. കീടനാശിനി പുകച്ച് കീടങ്ങളെ തുരത്തുന്നവരില്‍ ഈ നിരക്ക് 80% മാണ്.
കമേലും സഹപ്രവര്‍ത്തകരും 1993 മുതല്‍ നടത്തുന്ന പഠനങ്ങളില്‍ നിന്നും മനസ്സിലായത് കീടനാശിനി ഉപയോഗിക്കുന്ന കര്‍ഷകരില്‍ മറ്റുള്ളവര്‍ക്കുള്ളതിനെക്കാള്‍ 50 ശതമാനം കൂടുതല്‍ വിഷാദരോഗ സാധ്യതയുണ്ടെന്നാണ്.
കീടനാശിനി ഉപയോഗിക്കുന്നതുകൊണ്ടാണ് വിഷാദരോഗമുണ്ടാകുന്നത് എന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ എലികളില്‍ നടത്തിയ ഗവേഷണം ഈ സാധ്യത തള്ളികളയുന്നുമില്ല.
മിക്ക കീടനാശിനികളും കീടങ്ങളുടെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. കൂടിയ അളവില്‍ ഉപയോഗിക്കുമ്പോള്‍ ഇത് മനുഷ്യ നാഡീവ്യൂഹത്തെയും സാരമായി ബാധിക്കും. കീടനാശിനികള്‍ മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുമെന്ന് കരുതുന്നില്ല, പരോക്ഷമായ പ്രതികരണങ്ങള്‍ക്കാണ് സാധ്യതയുള്ളത്. വിഷാദ രോഗവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണെന്ന് കാമേല്‍ പറഞ്ഞു. ഡോ.ബീറ്റ് റിറ്റ്‌സ്,( കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍) പറയുന്നത് കാലിഫോര്‍ണിയക്കാരില്‍ പാര്‍ക്കിന്‍സണ്‍ രോഗം കൂടുതലായി കണ്ടുവരുന്നത് കീടനാശിനി പ്രയോഗംമൂലമാണെന്നാണ്.
ബ്രസീലിലും കീടനാശിനി ഉപയോഗിക്കുന്ന കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് കൂടുതലാണ്. ചൈനയിലെ 9800 കര്‍ഷകരില്‍ നടത്തിയ പഠനം വെളിവാക്കുന്നത് കീടനാശിനി വീടുകളില്‍ സൂക്ഷിക്കുന്നതുപോലും ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ക്ക് ആക്കം കൂട്ടിയേക്കാമെന്നാണ്.
ലോവോ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡെന്‍സി റിന്‍ഗെന്‍ബെര്‍ഗ് തന്റെ പഠനത്തില്‍ പറയുന്നത്. കര്‍ഷകരിലെ ആത്മഹത്യാ നിരക്ക് മറ്റ് ജോലിയില്‍ ഏര്‍പ്പെട്ടവരുടേതിനേക്കാള്‍ 3.6 മടങ്ങ് കൂടുതലാണെന്നാണ്. 
7 തരം കീടനാശിനികളാണ് വിഷാദ രോഗസാധ്യതയുണ്ടാക്കുന്നവയായി കാമേല്‍ പറയുന്നത്. അവയാണ് അലുമിനിയം ഫോസ്‌ഫൈഡ്, എത്‌ലിന്‍ഡൈബ്രോമൈഡ് എന്നിവ പുകയ്ക്കുന്നത് ഫിനോക്‌സി ഹെര്‍ബിസൈഡ് 2,4,5 ട്രൈക്ലോറോ ഫിനോക്‌സി അസെറ്റിക് ആസിഡ്(2,4,5,7)
ഓര്‍ഗനോ ക്ലോറിന്‍ കലര്‍ന്ന കീടനാശിനികള്‍, ഓര്‍ഗനനോ ഫോസ്‌ഫേറ്റ് അടങ്ങിയ ഡയാസിനോണ്‍, മാലത്തിയോണ്‍, പാരത്തിയോണ്‍ .
പ്രമുഖ കീടനാശിനി ഉത്പാദകരായ മൊന്‍സാന്‍ടോ, സിന്‍ജെല്‍റ്റ, ബേയര്‍ ക്രോപ് സയന്‍സ്- എന്നീ വന്‍കിട കമ്പനികള്‍ പറയുന്നത് കാമേലിന്റെ പഠനത്തില്‍ പ്രതിപാദിക്കുന്ന കീടനാശിനികള്‍ അവര്‍ ഉത്പാദിപ്പിക്കുന്നില്ലെന്നാണ്. കീടനാശിനി ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന മാനസികരോഗങ്ങളെപറ്റി ഇവര്‍ ഒന്നും തന്നെ പറയുന്നില്ല. 
ഇന്ത്യയില്‍ കീടനാശിനി ഉത്പാദനം തുടങ്ങിയത് 1952 -ല്‍ കല്‍ക്കട്ടയിലാണ് ചൈന കഴിഞ്ഞാല്‍ ഏഷ്യയില്‍ കീടനാശിനി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഹരിതവിപ്ലവത്തിനുശേഷം വികസിത രാജ്യങ്ങളില്‍ കീടനാശിനി ഉപയോഗം മൂലം ഏതാണ്ട് 20,000 ജനങ്ങള്‍ വര്‍ഷംതോറും മരണപ്പെടുന്നുണ്ടെങ്കില്‍ അവികസിത രാജ്യങ്ങളില്‍ മരണസംഖ്യ 800,000 ആണ്. രാസകീടനാശിനികള്‍ക്ക് പകരം കൃഷിയിടങ്ങളില്‍ ജൈവ കീടനാശിനികള്‍ക്ക് പ്രചാരം നല്‍കുക എന്നതാണ് ഈ വിപത്തിനെ നേരിടുന്നതിനുള്ള ഏക പ്രതിവിധി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (7 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (8 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (8 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (8 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (8 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (9 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (11 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (11 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (12 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (19 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (19 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (19 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (19 hours ago)

Malayali Vartha Recommends