Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വാഴയിലുണ്ടാകുന്ന രോഗങ്ങളും ജൈവിക നിയന്ത്രണ മാര്‍ഗങ്ങളും

24 FEBRUARY 2015 09:40 AM IST
മലയാളി വാര്‍ത്ത.

വാഴക്കൃഷിയില്‍ വിവിധതരം രോഗങ്ങള്‍ വ്യാപിക്കുന്ന സമയമാണിത്. മഞ്ഞും തണുപ്പും കലര്‍ന്ന കാലാവസ്ഥ ഇത്തരം രോഗങ്ങള്‍ക്കു കാരണമായ കുമിള്‍, ബാക്ടീരിയ തുടങ്ങിയ അണുക്കള്‍ വളരാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇവയെ യഥാസമയം തടയാന്‍ നടപടി സ്വീകരിക്കണം. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത നടപടിക്കു പകരം വിഷമുക്തമായ ജൈവവസ്തുക്കള്‍ ഉപയോഗിച്ചുള്ള നിയന്ത്രണത്തിനാണ് പരിഗണന നല്‍കേണ്ടത്. പ്രധാന രോഗങ്ങളാണ് ഇലപ്പുള്ളി രോഗങ്ങളും മാണം അഴുകലും കറുനാമ്പ് രോഗവും.
ഇലപ്പുള്ളി രോഗങ്ങള്‍ എന്നു പറഞ്ഞാല്‍ ഇതൊരു കുമിള്‍ രോഗമാണ്. രോഗം ബാധിച്ചാല്‍ ഇലകളില്‍ ഇളം മഞ്ഞുനിറത്തിലുള്ള ചെറിയ പൊട്ടുകളും വരകളും കാണുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് അവ വലുതാവുകയും തവിട്ടുനിറത്തിലേക്ക് കടക്കുകയും ചെയ്യും. ക്രമേണ മധ്യഭാഗം കരിഞ്ഞ് ചാരനിറമായി മാറും. ഇത്തരം പൊട്ടുകള്‍ വ്യാപിച്ച് കൂടിച്ചേര്‍ന്ന് എല്ലാ ഇലകളും ഒടിഞ്ഞുതൂങ്ങി വാടിക്കിടക്കുന്നതായും കാണാം. പനാമ വാട്ടരോഗം ഇലകള്‍ മഞ്ഞളിക്കുകയും ക്രമേണ ഉണങ്ങുകയും ചെയ്യുന്നതാണ് രോഗലക്ഷണം. നീര്‍വാര്‍ച്ചാ സൗകര്യമില്ലാത്തിടത്തും തുടര്‍ച്ചയായി വാഴ കൃഷിചെയ്യുന്ന ഇടങ്ങളിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. രോഗം കൂടുതലാവുമ്പോള്‍ വാഴത്തടയില്‍ അവിടവിടെ വിള്ളല്‍ ഉണ്ടാകുന്നതായും കാണാം. ക്രമേണ വേരുപടലം അഴുകി വാഴ ചരിഞ്ഞുവീണ് നശിക്കുകയാണ് പതിവ്.
മാണം അഴുകല്‍ എന്നു പറഞ്ഞാല്‍ ഇതൊരുതരം ബാക്ടീരിയമൂലം വരുന്ന രോഗമാണ്. പുറമെ ഇല മഞ്ഞളിക്കും. കൂമ്പില വരാതിരിക്കും. മാണം ചീഞ്ഞ് വാഴ നശിക്കുന്നതാണ് രോഗലക്ഷണം. നിയന്ത്രണ ജൈവമാര്‍ഗങ്ങള്‍മേല്‍പ്പറഞ്ഞ രോഗങ്ങളെ ഇല്ലാതാക്കാന്‍ ജൈവമാര്‍ഗത്തിലൂടെ സാധിക്കും. സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സസ് എന്ന മിത്രബാക്ടീരിയയിലൂടെ നിയന്ത്രിക്കാവുന്നതാണ്. പ്രസ്തുത ബാക്ടീരിയയെ പ്രത്യേകം മാധ്യമത്തില്‍ വളര്‍ത്തി കള്‍ചര്‍ചെയ്ത പൊടിയുമായി കലര്‍ത്തിയാണ് മാര്‍ക്കറ്റില്‍ ലഭിക്കുക. ഈ ബാക്ടീരിയ വേരിലും തടിക്കകത്തും കടന്ന് വ്യാപിക്കും. കൂടാതെ വാഴയ്ക്ക് ആവശ്യമായ പല ഹോര്‍മോണുകളും ഉല്‍പ്പാദിപ്പിച്ച് വാഴയുടെ രോഗപ്രതിരോധശേഷിയും വളര്‍ച്ചയെയും സഹായിക്കും. ഇവ മൂന്നു തരത്തില്‍ ഉപയോഗിക്കാം. വാഴ നടുന്നതിനുമുമ്പെ രണ്ടു ശതമാനം വീര്യത്തില്‍ ലായനി ഉണ്ടാക്കി ഇതില്‍ വേരുകള്‍ വരുന്ന ഭാഗം മുക്കി നടാം. കൂടാതെ ഇലയില്‍ തളിച്ചുകൊടുക്കുകയും ചുവട്ടില്‍ ലായനി ഒഴിച്ചുകൊടുക്കുകയും ചെയ്യാവുന്നതാണ്. ഇതുപോലെത്തന്നെ \'െ്രെടക്കോഡര്‍മ\' എന്ന മിത്രകുമിള്‍ ജൈവവളവുമായി 9:1 (ജൈവവളം, െ്രെടക്കോഡര്‍മ) എന്ന അനുപാതത്തില്‍ കലര്‍ത്തി നേരിയ നവില്‍ 12 ആഴ്ച മൂടിവച്ചശേഷം കുഴച്ച് വാഴയ്ക്ക് പ്രയോഗിച്ചാല്‍ രോഗം വരാതിരിക്കും.

കറുനാമ്പ് രോഗമാണ് വാഴയെ ബാധിക്കുന്ന മറ്റൊരു പ്രധാന ശത്രു. വൈറസ്ബാധകൊണ്ട് ഇലകള്‍ കുറുകിവരികയും ക്രമേണ വളര്‍ച്ച മുരടിക്കുകയും ചെയ്ത് വാഴ നശിക്കും. ഈ വൈറസുകളെ പരത്തുന്നത് ഒരുതരം ചെള്ളാണ്. നീരൂറ്റിക്കുടിക്കുമ്പോഴാണ് വൈറസ് ചെള്ളിലൂടെ പകരുന്നത്. ഈ ചെള്ളിനെ തടയാന്‍ മെറ്റാറൈസിയം എന്ന ജൈവകീടനാശിനി 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി തളിക്കുകയും ചെയ്യണം. ഇലതീനിപ്പുഴുക്കളെ തടയാനും മെറ്റാറൈസിയം ഉപയോഗിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (8 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (8 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (9 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (9 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (9 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends