പാഷന്‍ ഫ്രൂട്ട് വിപണിയിലും താരം

ഹൈറേഞ്ചിന്റെ സ്വന്തം സുന്ദരന്‍ പാഷന്‍ ഫ്രൂട്ട് വിപണിയിലും ചുവടുറപ്പിക്കുന്നു. മഞ്ഞ, ഓറഞ്ച്, വയലറ്റ്, ബ്രൗണ്‍, ചുവപ്പ് തുടങ്ങി നിറങ്ങളിലും വിവിധ രുചികളിലുമുള്ള പാഷന്‍ ഫ്രൂട്ടുകള്‍ താരമായി മാറിയിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ 18 മുതല്‍ 20 രൂപ വരെ കിലോയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ 25 രൂപയ്ക്ക് മുകളിലാണ്.
മഞ്ഞ നിറത്തിലുള്ള പാഷന്‍ ഫ്രൂട്ടാണ് ഹൈറേഞ്ചില്‍ കൂടുതലായി വിളയുന്നതും കയറ്റുമതി ചെയ്യുന്നതും. മൂന്നാര്‍ മേഖലകളിലാണ് ഓറഞ്ച് നിറത്തിലുള്ളവ കൂടുതലായുള്ളത്. ഗ്രനഡില്ല എന്നും ഇവ അറിയപ്പെടുന്നു.വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും കൂടുതലായി അടങ്ങിയിട്ടുള്ള പഴവര്‍ഗമായത്തിനാല്‍ വിവിധ മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും ദഹനത്തിനും കാഴ്ച വര്‍ധിപ്പിക്കാനും പാഷന്‍ ഫ്രൂട്ട് സഹായകരമാണെന്ന് പറയപ്പെടുന്നു. വിപണിയിലും സാന്നിധ്യമറിയിച്ചതോടെ നിരവധി കര്‍ഷകര്‍ പന്തലിട്ട് പാഷന്‍ ഫ്രൂട്ട് കൃഷിയും ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























