ഉള്ളി കൃഷി ഗ്രോ ബാഗിലും....

ഇനി സവാളക്കാലം.... സ്ഥലപരിമിതി ഉള്ളവര്‍ക്ക് ഗ്രോ ബാഗിലും ചട്ടികളിലും ഇത് കൃഷിചെയ്യാം. നവംബര്‍ -- ഡിസംബര്‍മുതല്‍ മാര്‍ച്ച്- - ഏപ്രില്‍വരെയാണ് നമ്മുടെ നാട്ടില്‍ സവാളക്കാലം.
ഒരടി വ്യാസമുള്ള ബാഗുകളില്‍ നാലുമുതല്‍ അഞ്ചുവരെ തൈകള്‍ നടാം. മണല്‍ കലര്‍ന്ന മണ്ണും ചാണകപ്പൊടിയോ കമ്പോസ്റ്റ് ചേര്‍ന്ന മിശ്രിതമോ നിറയ്ക്കാന്‍ ഉപയോഗിക്കാം. നിലത്ത് നടുമ്പോള്‍ സെന്റിന് 100 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ നല്‍കണം. നല്ല രീതിയില്‍ ജൈവവളങ്ങള്‍ ചേര്‍ത്താല്‍ രാസവള പ്രയോഗം ഒഴിവാക്കാവുന്നതാണ്. രണ്ടാഴ്ച കൂടുമ്പോള്‍ പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനി, ജീവാമൃതം തുടങ്ങിയവ നല്‍കാം.
തൈകള്‍ നട്ട് മൂന്നരമാസം കഴിയുമ്പോള്‍ വിളവെടുപ്പിനാകും. ഇലകള്‍ ഉണങ്ങിത്തുടങ്ങുന്നതോടെ വിളവെടുപ്പ് നടത്താം. ഇതിന് ഒരാഴ്ച മുമ്പുതന്നെ നന കുറയ്ക്കേണ്ടതാണ്. മൂന്നുദിവസം മുമ്പ് നന ഒഴിവാക്കാം. മണ്ണിളക്കമുള്ള ഇടമാണെങ്കില്‍ ഓരോ ചെടിയും കൈകൊണ്ട് വലിച്ചെടുക്കാവുന്നതാണ്. ഇത് ഇലയോടുകൂടി കൂട്ടിയിട്ടശേഷം ഇലഭാഗം സവാളയോടു ചേര്‍ന്ന് ഒരു സെന്റി മീറ്റര്‍ മീതെവച്ച് മുറിച്ചുകളഞ്ഞ്, ഇളംവെയിലില്‍ വിരിച്ചിട്ട് ഉണക്കിയെടുക്കണം. 20 മുതല്‍ 30 കിലോവരെ വിളവ് ഒരു സെന്റില്‍ നിന്നും ലഭ്യമാകും.
"
https://www.facebook.com/Malayalivartha