Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

റോസ് കൃഷി ചെയ്യാം

27 FEBRUARY 2016 04:26 AM IST
മലയാളി വാര്‍ത്ത.

റോസ് അലങ്കാരത്തിനായ് മുറിക്കുള്ളില്‍ ഫഌര്‍വേസില്‍ സൂക്ഷിക്കാനും വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങളില്‍ നട്ടു പിടിപ്പിച്ച് പൂന്തോട്ടത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുവാനും ബഹുഭൂരിപക്ഷം പേരും ഉപയോഗിച്ചു വരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ വിപണിയില്‍ ഡിമാന്റുള്ള ഇനങ്ങള്‍ വേണം തെരഞ്ഞെടുക്കുവാന്‍. ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കള്‍ക്കാണ് ഏറെ പ്രിയം. ഇതിനെ പൂക്കളുടെ റാണി എന്നും അറിയപ്പെടുന്നു.

നല്ല നീര്‍വാഴ്ചയുള്ളതും ജൈവാംശം ഉള്ളതുമായ മണ്ണുവേണം. റോസ് നടാന്‍ തിരഞ്ഞെടുക്കുന്നത്. ധാരാളം സൂര്യപ്രകാശം ചെടിയില്‍ നേരിട്ടു പതിക്കത്തക്കവിധം സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് റോസ് നട്ടുവളര്‍ത്താന്‍ ഏറ്റവും അനുയോജ്യം. കഠിനമായ വേനലും മഴയും ഒഴിച്ച് എപ്പോള്‍ വേണമെങ്കിലും റോസ് നടാവുന്നതാണ്. മണ്ണ് നല്ലവണ്ണം കിളച്ച് കല്ലും കളകളും നീക്കം ചെയ്ത് നല്ലവണ്ണം നിരപ്പാക്കിയിടണം. നടുന്നതിനു മുമ്പ് വെയില്‍ കൊള്ളിക്കുന്നതു നല്ലതാണ്. ഒരടി നീളം, വീതി, താഴ്ച എന്ന ക്രമത്തിലുള്ള കുഴികള്‍ എടുത്ത് അതില്‍ നടുമ്പോള്‍ 5 കിലോഗ്രാം ഉണക്ക ചാണകം പൊടിച്ചിടേണ്ടതാണ്.  

ചെടികള്‍ നടുമ്പോള്‍ തമ്മില്‍ അകലം ഉണ്ടായിരിക്കണം. ഓരോ ഇനത്തിനും വ്യത്യസ്തമായ അകലം ആണു നല്‍കേണ്ടത്. ഹൈബ്രിഡ് ടീ എന്ന ഇനത്തിനു വരികള്‍ തമ്മില്‍ 2 അടിയും ഫ്‌ളോറിബന്ത എന്ന ഇനത്തിന് 2.5 അടിയും അകലം നല്‍കണം. തൈ നടുമ്പോള്‍ ബഡ് ചെയ്ത ഭാഗം മണ്ണിനു മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. ചട്ടിയിലും റോസ് കൃഷി ചെയ്യുന്നു. ചട്ടിയില്‍ തൈ നടുമ്പോള്‍ 30 സെന്റിമീറ്റര്‍ വലിപ്പമുള്ള ചട്ടികള്‍ ഉപയോഗിക്കണം. അധികം പടര്‍ന്നു വളരാത്ത ഇനങ്ങള്‍ക്ക് അല്‍പം വലിപ്പം കുറഞ്ഞ ചട്ടികളായാലും മതി. വിവിധ വലിപ്പത്തിലും രീതിയിലും ഉള്ള മണ്‍ചട്ടികളും പ്ലാസ്റ്റിക് ചട്ടികളും സിമന്റ് ചട്ടികളും വിപണിയില്‍ ലഭ്യമാണ്. മണ്‍ചട്ടികളാണ് കൂടുതല്‍ അനുയോജ്യം. 
ചട്ടിയുടെ അടിയിലുള്ള ദ്വാരങ്ങള്‍ ഓടിന്‍ കഷണമുപയോഗിച്ച് മൂടണം. പകരം 5 സെന്റീമീറ്റര്‍ കനത്തില്‍ ഉടഞ്ഞ ഓടിന്‍ കഷണങ്ങള്‍ നിരത്തിയിട്ടാലും മതി. ചട്ടി നിറയ്ക്കുവാന്‍ ഉണങ്ങി പൊടിഞ്ഞ കരിയിലയോ ചാണകപൊടിയോ കമ്പോസ്‌റ്റോ ആറ്റുമണ്ണും ചെമ്മണ്ണുമായി 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ മതി. ചട്ടിയുടെ വക്കില്‍ നിന്നും ഒരിഞ്ചു താഴെ വരെ നിറയ്ക്കണം. 
ഇനി തൈ നടാം. നട്ടശേഷം ചുറ്റുമുള്ള മണ്ണു നല്ലവണ്ണം കൈകൊണ്ടു അമര്‍ത്തിപ്പിടിച്ചശേഷം നന്നായി നനയ്ക്കണം.
വിവിധ വലിപ്പത്തിലും രീതിയിലും ഉള്ള മണ്‍ചട്ടികളും പ്ലാസ്റ്റിക് ചട്ടികളും സിമന്റ് ചട്ടികളും വിപണിയില്‍ ലഭ്യമാണ്. മണ്‍ചട്ടികളാണ് കൂടുതല്‍ അനുയോജ്യം. 
ചട്ടിയുടെ അടിയിലുള്ള ദ്വാരങ്ങള്‍ ഓടിന്‍ കഷണമുപയോഗിച്ച് മൂടണം. പകരം 5 സെന്റീമീറ്റര്‍ കനത്തില്‍ ഉടഞ്ഞ ഓടിന്‍ കഷണങ്ങള്‍ നിരത്തിയിട്ടാലും മതി. ചട്ടി നിറയ്ക്കുവാന്‍ ഉണങ്ങി പൊടിഞ്ഞ കരിയിലയോ ചാണകപൊടിയോ കമ്പോസ്‌റ്റോ ആറ്റുമണ്ണും ചെമ്മണ്ണുമായി 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ മതി. ചട്ടിയുടെ വക്കില്‍ നിന്നും ഒരിഞ്ചു താഴെ വരെ നിറയ്ക്കണം. 
ഇനി തൈ നടാം. നട്ടശേഷം ചുറ്റുമുള്ള മണ്ണു നല്ലവണ്ണം കൈകൊണ്ടു അമര്‍ത്തിപ്പിടിച്ചശേഷം നന്നായി നനയ്ക്കണം.
വളപ്രയോഗം
കുഴികളില്‍ നട്ട ചെടികള്‍ക്കു ഓരോ വര്‍ഷവും 5 മുതല്‍ 10 വരെ കിലോഗ്രാം ജൈവവളം നല്‍കണം. പച്ചിലയോ ചാണകമോ കോഴിവളമോ പിണ്ണാക്കുകളോ നല്‍കാം. കൂടാതെ ഒരേക്കറിനു 90 കിലോഗ്രാം നൈട്രജന്‍, 60 കിലോഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം. വളം ചേര്‍ക്കുന്നത് കൊമ്പു കോതല്‍ കഴിഞ്ഞും പൂക്കാലത്തിനു ശേഷവും ആയിരിക്കണം.
ചെടിയൊന്നിനു 50 ഗ്രാം വീതം റോസ് മിക്‌സ്ചര്‍ വാങ്ങി ചുവട്ടില്‍ നിന്നു മാറ്റി ചുറ്റുമായി ഇട്ടുകൊടുക്കാം. ചട്ടിയില്‍ വളര്‍ത്തുന്ന ചെടികളുടെ ചുവട്ടിലെ മണ്ണില്‍ ജൈവാംശം പൂര്‍ണ്ണമായി നഷ്ടമാകുമ്പോഴോ വേരു വളര്‍ന്നു ചട്ടിയില്‍ നിറയുമ്പോഴോ മണ്ണു മാറ്റണം. വേരുകള്‍ കോതുകയും വേണം. റോസ് മിക്‌സ്ചര്‍ ചട്ടിയിലും കൂടക്കൂടെ ഇട്ടുകൊടുക്കാം. രാസവളം നല്‍കുമ്പോള്‍ അവ ഇട്ടശേഷം നനയ്ക്കാന്‍ ശ്രദ്ധിക്കണം.
വര്‍ഷത്തിലൊരിക്കല്‍ കൊമ്പു കോതണം. ഇതു ചെടികള്‍ നന്നായി പുഷ്പിക്കാന്‍ സഹായിക്കുന്നു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലങ്ങളില്‍ കൊമ്പുകോതല്‍ നടത്താവുന്നതാണ്. ഉണങ്ങിയ കമ്പുകളും അതോടൊപ്പം നീക്കം ചെയ്യണം. കൊമ്പു കോതല്‍ നടത്തുവാന്‍ പ്രൂണിംഗ് നൈഫ് ഉപയോഗിക്കുന്നതായിരിക്കും സൗകര്യം. കൊമ്പു കോതല്‍ കഴിഞ്ഞ് ചെടിയില്‍ ഒരടിയോളം പൊക്കമുള്ള നാലോ അഞ്ചോ ശിഖരങ്ങള്‍ മാത്രം നിര്‍ത്തുന്നതാണുത്തമം.
കൊമ്പു കോതിയ കമ്പുകളില്‍ ബോര്‍ഡോ കുഴമ്പു പുരട്ടേണ്ടതാണ്. വേനല്‍ക്കാലത്തു ചെടികള്‍ ദിവസവും നനയ്‌ക്കേണ്ടതാണ്.
റോസില്‍ ധാരാളം കീടങ്ങളും രോഗങ്ങളും കാണാറുണ്ട്. കീടങ്ങള്‍ ശല്‍ക്കകീടങ്ങള്‍, ചാഫര്‍ വണ്ടുകള്‍, മൈറ്റുകള്‍ (മണ്ഡരികള്‍), ഇലപ്പേനുകള്‍, ഏഫിഡുകള്‍ എന്നിവയൊക്കെയാണ് റോസിന്റെ പ്രധാന കീടങ്ങള്‍. 
ചാഫര്‍ വണ്ട് ഇവ ചെടിയുടെ ഇളം കമ്പിനേയും പൂമൊട്ടിനേയും വേരിനേയും തുളച്ചു കേടാക്കുന്നു. ശല്‍ക്ക കീടങ്ങള്‍ ഇളം തണ്ടുകളില്‍ പറ്റിപ്പിടിച്ചിരുന്ന് നീരു ഊറ്റിക്കുടിക്കുന്നു. തന്മൂലം ഇല ചുരുണ്ടു ഉണങ്ങുന്നു. ഇലപ്പേനുകള്‍, മണ്ഡരികള്‍ ഇലയുടെ അടിഭാഗത്തിരുന്നു നീരൂറ്റിക്കുടിക്കുന്നു. തന്മൂലം ഇല ചുരുണ്ടു ഉണങ്ങുന്നു.  കീടങ്ങളുടെ ഉപദ്രവം നിയന്ത്രിക്കുവാന്‍ താഴെകാണുന്ന ഏതെങ്കിലും കീടനാശിനി ഉപയോഗിച്ചാല്‍ മതി.
മോണോ ക്രോട്ടോഫോസ് 1.5 മില്ലീ ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളം ,റോഗര്‍ 1 മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളം, മണ്ഡരിയെ നിയന്ത്രിക്കാന്‍ 20 ഗ്രാം ഫുറഡാന്‍ തരികള്‍ ചുവട്ടില്‍ ഇട്ടു കൊടുത്താല്‍ മതി. രോഗങ്ങള്‍ കരിംപൊട്ടു രോഗം, പൊടിപ്പൂപ്പ്, കൊമ്പുണക്കം എന്നിവയാണ് പ്രധാന രോഗങ്ങള്‍. 
പൊടിപ്പൂപ്പ് നിയന്ത്രിക്കാന്‍ സള്‍ഫെക്‌സ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. 
മറ്റു രണ്ടു രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഡൈത്തേല്‍ എം.45 രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.
വിളവെടുപ്പ്

നന്നായി പരിപാലിച്ചു വളര്‍ത്തിയ ചെടികള്‍ ആദ്യവര്‍ഷം തന്നെ പുഷ്പിക്കുന്നു. രണ്ടാം വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തുടര്‍ച്ചയായി പൂക്കള്‍ ലഭിക്കും. അതിനുശേഷം പൂക്കളുടെ എണ്ണം കുറയുന്നു. ഒരേക്കര്‍ സ്ഥലത്തു നിന്നും നന്നായി പരിചരണം നടത്തി വളര്‍ത്തിയ ചെടികള്‍ 1.5 ലക്ഷം പൂക്കള്‍ വരെ നല്‍കുന്നു. ദിവസവും 400 മുതല്‍ 500 പൂക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷം..  (11 minutes ago)

വി​ദ്യാ​ർ​ഥി തും​ഗ​ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു  (19 minutes ago)

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...  (35 minutes ago)

ഒരാൾക്ക് 10 ടിൻ അരവണ മാത്രമേ ഇനിമുതൽ നൽകൂ...  (40 minutes ago)

ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വംബോർഡ്  (50 minutes ago)

വൻ കുതിപ്പ്... സാധാരണക്കാർ നെട്ടോട്ടത്തിൽ....  (1 hour ago)

പാറ്റൂർ രാധാകൃഷ്‌ണൻ മേയർ..?! തലസ്ഥാനത്ത് വമ്പൻ ട്വിസ്റ്റ്..! ശ്രീലേഖയെ വെട്ടി നീക്കം പാറ്റൂർ ഗെയിം ചേഞ്ചർ  (1 hour ago)

മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

41ദിവസം നീണ്ടുനിന്ന മണ്ഡലകാല പൂജകൾക്ക് പര്യവസാനമാകും....  (1 hour ago)

മുല്ലപ്പെരിയാന്റെ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ ഉടൻ പുറത്ത്..! ഡാം പൊളിക്കും..?  (2 hours ago)

രാഹുൽ ഈശ്വറും രാഹുൽ മാങ്കൂട്ടവും നേരിൽ കാണും..? കൂടിക്കാഴ്ച്ച ഉടൻ..! രാഹുൽ ഈശ്വർ ‘വീണ്ടും ജയിലിൽ’  (2 hours ago)

ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ...  (2 hours ago)

വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും...  (2 hours ago)

വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ബാലരാമപുരം കൊലക്കേസ് വിചാരണയിലേക്ക്.  (2 hours ago)

മണ്ഡലകാലം അവസാനിക്കാനായി ഇനി ദിവസങ്ങൾ മാത്രം ...  (3 hours ago)

Malayali Vartha Recommends