Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പൂന്തോട്ടം വര്‍ണ്ണാഭമാക്കാം

10 JUNE 2016 04:13 AM IST
മലയാളി വാര്‍ത്ത.

പൂക്കളും വര്‍ണാഭമായ ഇലകളും വ്യത്യസ്തമാര്‍ന്ന ചെടികളും നിറഞ്ഞ പൂന്തോട്ടം വീടിന് അലങ്കാരം തന്നെയാണ്. വീട്ടുമുറ്റത്ത് അഴകാര്‍ന്ന ഉദ്യാനം തീര്‍ത്തതുകൊണ്ടു മാത്രമായില്ല. മാറിവരുന്ന ഋതുക്കള്‍ക്കനുസരിച്ച് ശരിയായ പരിചരണവും ആവശ്യമുണ്ട്. എന്നാല്‍ മഴക്കാലത്ത് പൂന്തോട്ടം ഭംഗി ചോരാതെ നിലനിര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല.
മഴ തുടങ്ങുന്നതിനു മുമ്പേ വേണ്ട മുന്‍കരുതലെടുക്കുകയും വര്‍ഷകാലത്തു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്താല്‍ പൂന്തോട്ടത്തെ മനോഹരമായി നിലനിര്‍ത്താം.
മഴയത്തെും മുമ്പേ കമ്പുകോതിയും മരുന്നു തളിച്ചും ചെടികളെ മഴക്കാലരോഗങ്ങളില്‍നിന്നു രക്ഷിക്കാം. കമ്പുകോതല്‍(പ്രൂണിങ്) വഴി ചെടിയില്‍ ധാരാളം ശാഖകള്‍ ഉണ്ടാകാനും നിറയെ പൂവിടാനും അവസരമൊരുക്കും. ശാഖകള്‍ക്കിടയില്‍ കൂടുതല്‍ വായുസഞ്ചാരം നല്‍കി ചെടികളെ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുകയുമാകാം.
ഉദ്യാനത്തിലുള്ള ചെടികളുടെ സ്വഭാവമറിഞ്ഞുവേണം പരിചരണം. അഡീനിയത്തിനും ആന്തൂറിയത്തിനും ഇല മഞ്ഞളിപ്പ്, റോസിന് ഇലപ്പുള്ളി രോഗം, ഓര്‍ക്കിഡിന് വേരുചീയല്‍ എന്നിവയൊക്കെ മഴക്കാലത്തുണ്ടാകാം.
പൂന്തോട്ടത്തില്‍ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാനം. വെള്ളം ഒഴിഞ്ഞുപോകുന്ന തരത്തില്‍ ഓടകള്‍ വൃത്തിയാക്കി വെക്കണം. ചെളിവെള്ളം കെട്ടികിടന്നാല്‍ പുല്‍തകിടിയും മറ്റും പല ചെടികളും അഴുകിപോകും.
മഴവെള്ളത്തിലൂടെ ഒലിച്ചെത്തുന്ന വിത്തുകളും പാഴ്‌ചെടികളും പൂന്തോട്ടത്തില്‍ ക്രമീകരിച്ച ചെടികള്‍ക്കിടയിലും നടപാതയിലും മറ്റുമായി വളര്‍ന്നുവരും. കളകള്‍ യഥാസമയം പിഴുതുമാറ്റിയില്ലെങ്കില്‍ അവ പടര്‍ന്ന് നട്ടുപിടിപ്പിച്ച ചെടികള്‍ നശിച്ചുപോകാന്‍ ഇടയാക്കിയേക്കാം.
മഴക്കാലത്ത് ചെടികളില്‍ കീടങ്ങള്‍ എത്താന്‍ സാധ്യത കൂടുതലാണ്. മിക്ക ചെടികളുടെ ഇലകളുടെ അടിയിലും പ്രാണികള്‍ കൂടുകൂട്ടാം. ഇവയെ തുരത്താന്‍ പൂന്തോട്ടത്തിലെത്തുന്ന തവളകളെ കൂട്ടുപിടിക്കാം. വെള്ളം ചീറ്റി പ്രാണികളെ തുരത്തുന്ന വഴിയും പരീക്ഷിക്കാം.
മഴക്കാലത്ത് ചെടികളില്‍ രാസവളങ്ങളുടെ ഉപയോഗം കുറക്കുന്നതാണ് നല്ലത്. ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നതാണ് ഉചിതം.
ചെടിചട്ടികളിലെയും മറ്റും മേല്‍മണ്ണ് അല്‍പാല്‍പമായി ഒലിച്ചുപോകാനിടയുള്ളതിനാല്‍ മണ്ണും കമ്പോസ്റ്റും യഥാക്രമം ചേര്‍ത്തുകൊടുക്കാന്‍ ശ്രദ്ധിക്കണം.
പൂന്തോട്ടത്തില്‍ ശിഖിരങ്ങള്‍ വളരുന്ന തരത്തിലുള്ള മരങ്ങള്‍ ഉണ്ടെങ്കില്‍ മഴകാലത്ത് അവ വെട്ടിനിര്‍ത്തണം. കാറ്റിലും ശക്തമായ മഴയിലും അവ ഒടിഞ്ഞു വീണ് ചെടികള്‍ നശിക്കാനിടയുണ്ട്.
മഴയത്തെും മുമ്പ് തന്നെ ഇന്‍ഡോറില്‍ വളര്‍ത്താന്‍ കഴിയുന്ന ചെടികള്‍ ബാല്‍ക്കണിയിലേക്കോ പാറ്റിയോ സ്‌പേസിലേക്കോ മറ്റോ മാറ്റാം. 
പുല്‍ത്തകിടി തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനു ചരിവ് നല്‍കിയില്ലെങ്കില്‍ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് പായല്‍ വളര്‍ന്നുവരും. പായല്‍ ശല്യം കാണുന്ന ഭാഗത്ത് പുല്ലു വളരാതെ നിലം ഉറച്ചു കാണപ്പെടും. ഇതിനു പ്രതിവിധിയായി ആ ഭാഗത്തു മാത്രം നേരിയ അളവില്‍ കുമ്മായം വിതറിക്കൊടുത്ത ശേഷം മണ്ണ് നന്നായി ഇളക്കി വായൂസഞ്ചാരം നല്‍കണം.
പൂന്തോട്ടത്തില്‍ പുതിയ ചെടികള്‍വെച്ചു പിടിപ്പിക്കുകയാണെങ്കില്‍ അല്‍പം വളര്‍ന്നതും പൂവിടാത്തതരം ചെടികളും തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 minutes ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (12 minutes ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (18 minutes ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (26 minutes ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (28 minutes ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (35 minutes ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (49 minutes ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (57 minutes ago)

മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (1 hour ago)

പ്രവാസികൾക്ക് കോടികൾ കാലൻ മഴ ചതിക്കും...! പുറത്തിറങ്ങാതെ പ്രവാസികൾ ശൂക്ഷിച്ചില്ലെങ്കിൽ മരണം...!  (1 hour ago)

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി  (1 hour ago)

കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്  (1 hour ago)

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!  (1 hour ago)

Malayali Vartha Recommends