Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന


തിരിച്ചടിച്ച് ഇന്ത്യ.. ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍, അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു...  കനത്ത ജാഗ്രതയില്‍ രാജ്യം


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..

വെറ്റിലയുടെ ഗുണങ്ങള്‍

18 JUNE 2016 05:36 AM IST
മലയാളി വാര്‍ത്ത.

വെറ്റില മൂല്യമേറുന്ന ഒരു ഔഷധമാണ്. വെറ്റിലയില്‍ ജീവകം സി, തയാമിന്‍, നിയാസിന്‍, റൈബോഫ്‌ലേവിന്‍, കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങള്‍ ഇതാ...
നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവില്‍ വെറ്റില വച്ച ശേഷം ബാന്‍ഡേജിട്ടാല്‍ മുറിവ് വേഗം ഉണങ്ങും.
വെറ്റിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവല്‍ സാധാരണ നിലയിലാക്കി ഉദരപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേര്‍ത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റില്‍ ഇതു കുടിക്കുക. വെറ്റിലയുടെ തണ്ട് ആവണക്കണ്ണയില്‍ മുക്കി സപ്പോസിറ്ററി ആക്കി മലദ്വാരത്തില്‍ വച്ചാല്‍ കുഞ്ഞുങ്ങളുടെ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.
വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുന്‍പു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാന്‍ വെള്ളത്തില്‍ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂണ്‍ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങള്‍ക്കു കൊടുത്താല്‍ മതി.
ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും വെറ്റില ഉത്തമമാണ്. രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുന്നു. ശരീരത്തില്‍ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുന്നു. വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കുന്നു.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നല്‍കുന്നു.
ശ്വാസത്തെ റിഫ്രഷ് ആക്കാന്‍ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കള്‍, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.
ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു തുള്ളി വെറ്റിലയെണ്ണ ചേര്‍ത്ത് രാവിലെയും വൈകിട്ടും കവിള്‍കൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.
ശ്വസന പ്രശ്‌നങ്ങള്‍ക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയില്‍ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചില്‍ വച്ചാല്‍ ശ്വാസംമുട്ടല്‍ കുറയും. കൂടാതെ ഏലയ്ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാല്‍ ആശ്വാസം ലഭിക്കും.

ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയില്‍ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. വെറ്റില ഒരു കഫ്‌സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക. ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക. കുറച്ചു ദിവസം ഉപയോഗിച്ചാല്‍ ചുമ പമ്പ കടക്കും. വെറ്റില ബ്രോങ്കൈറ്റിസിനും ഉത്തമപ്രതിവിധിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്വായുധം തപ്പി പാക്കികൾ 30 മിനിറ്റിൽ ചൈനയുടെ മുട്ടൻ ചതി..! വെന്ത് വെണ്ണീറായി പാകിസ്ഥാൻ..! ചൈനക്കും കിട്ടി  (9 minutes ago)

38 ലക്ഷം രൂപ സഹിതം യുവാവ് പിടിയില്‍...  (26 minutes ago)

റബര്‍ വിലയിടിയുന്നു  (33 minutes ago)

സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാര്‍ശ...  (41 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളികള്‍.  (43 minutes ago)

മോദിയുടെ തട്ടകത്തിൽ നിന്ന് ഇറക്കിയ പെൺപുലി.! പാകിസ്താന്റെ അണ്ണാക്കിൽ പൊട്ടിച്ചത് SOFIYA KHURESHI  (53 minutes ago)

സോളാര്‍ പാനല്‍ തലയില്‍ വീണ്  (1 hour ago)

റഡാറുകളുടെയും ജാമറുകളുടേയും കണ്ണുവെട്ടിച്ച് 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിച്ച ഭാരതതിന്റെ SCALP MISSILE  (1 hour ago)

വിവാഹമോചനവുമായി മാതാപിതാക്കള്‍ക്കിടയില്‍ ബന്ധപ്പെട്ട തര്‍ക്കം.... ഒരു സ്‌കൂളിന് കുട്ടിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി...  (1 hour ago)

രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...  (1 hour ago)

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  (1 hour ago)

സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം...  (1 hour ago)

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്  (2 hours ago)

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമ  (2 hours ago)

മോക് ഡ്രില്‍  (2 hours ago)

Malayali Vartha Recommends