Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്തോഷവും സമാധാനവും നിറഞ്ഞ വീട് കണ്ണീരിലായി..ഒരുമിച്ച് ജനിച്ചു, ഒരേ ക്ലാസിൽ പഠനം.അവസാനം മരണത്തിലും അഷ്മിലും മിസ്നയും ഒന്നിച്ച്...നെഞ്ച് തകർന്ന് ഉപ്പൂപ്പയും..


ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം... ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി..


ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം


24 മണിക്കൂറിൽ രണ്ടിടത്ത് വൻ സ്വർണക്കവർച്ച..തിരുവനന്തപുരത്ത് നിന്ന് 2 കിലോ, മധുരയിൽ നിന്ന് 25 കിലോയോളം..പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു..


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!

ഗുണമേന്‍മയുള്ള പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിക്കാം

20 JUNE 2016 02:12 AM IST
മലയാളി വാര്‍ത്ത.

 രോഗപ്രതിരോധശേഷിയുള്ള അത്യുത്പാദന നടീല്‍ വസ്തുക്കളാണ് പച്ചക്കറികൃഷി വ്യാപിപ്പിക്കാന്‍ അടിസ്ഥാനമായി വേണ്ടത്. ഇന്നു നമുക്കു ലഭിക്കുന്ന ഇനങ്ങള്‍ ഹെക്ടറിന് 25-30 ടണ്‍ വിളവു തരുമ്പോള്‍ ഹൈബ്രിഡ് ഇനങ്ങള്‍ 50 ടണ്ണിനുമുളില്‍ ഫലം നല്‍കുന്നു. നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങിയ ഹൈബ്രിഡ് ഇനങ്ങള്‍ കണ്ടെത്തി കൃഷിചെയ്യണമെന്നുമാത്രം. വിദേശങ്ങളില്‍ ഇത്തരം ഇനങ്ങള്‍ സുലഭമാണ്. 

തൈ ഉത്പാദനവും ഹൈടെക് 
വിലകൂടിയ സങ്കരവിത്തുകള്‍ എത്തിയതോടെ ഒന്നു പോലും നഷ്ടപ്പെടാതെ മുളപ്പിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകൂ എന്ന സ്ഥിതിയെത്തി. വിദേശരാജ്യങ്ങളിലെല്ലാം കൃഷിനടത്തുന്നത് തെവാങ്ങി വച്ചാണ്. ഓര്‍ഡര്‍ പ്രകാരം തൈകള്‍ ഉത്പാദിപ്പിച്ചു നല്‍കുകയാണ് രീതി. തൈകള്‍ ഉപയോഗിച്ചാല്‍ ഒരുപോലെ വളര്‍ത്തിയെടുക്കാനാവും. വിത്തു മുളച്ച് തൈയാകുന്ന സമയവും ലാഭിക്കാം. രണ്ടാഴ്ചയിലധികം നേരത്തെ കൃഷിയിറക്കാമെന്നത് മറ്റൊരു പ്രത്യേകത. 
പ്രിസിഷന്‍ ഫാമിംഗിലും പോളിഹൗസിലും ഇത്തരത്തില്‍ വളര്‍ത്തി രോഗകീടബാധയില്ലെന്നു തെളിയിച്ച തൈകള്‍ നടുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള തൈകള്‍ ഹൈടെക്കായി തന്നെ നമുക്ക് ഉത്പാദിപ്പിക്കാം. ഇതിനായി പ്രോട്രേ തെരഞ്ഞെടുക്കുകയാണ് ആദ്യപടി. 21 ഇഞ്ച് നീളവും 11 ഇഞ്ച് വീതിയിലുമുള്ള പ്രോട്രേയാണ് സാധാരണ ഉപയോഗിക്കുന്നത്. 98, 144, 104 കുഴികളുള്ള പ്രോട്രേകളും പച്ചക്കറി തൈ ഉത്പാദനത്തിന് ഉപയോഗിക്കുന്നു. ഒരിഞ്ച് നീളവും വീതിയും ഒന്നര ഇഞ്ച് താഴ്ചയുമുള്ള കുഴികളുള്ള ട്രേകളാണ് ഉത്തമം. ട്രേയുടെ ഓരോകുഴിയിലും നീര്‍വാര്‍ച്ചയ്ക്കുള്ള സുഷിരങ്ങളുണ്ടാകണം.
വിത്തു പാകല്‍
മിശ്രിതം നിറച്ച ട്രേകളില്‍ ഒരു കുഴിയില്‍ ഒന്നെന്ന അനുപാതത്തില്‍ വേണം വിത്തു പാകാന്‍. വിത്തുകള്‍ നല്ല മുളശേഷിയുള്ളവയായിരിക്കണം. അനുയോജ്യ കാലാവസ്ഥ, ആവശ്യത്തിനു ജലസേചനം, വളപ്രയോഗം, സസ്യസംരക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗവിമുക്തമായ തൈകള്‍ വേണമെങ്കില്‍ മിശ്രിതം തയാറാക്കല്‍, ട്രേ നിറയ്ക്കല്‍, വിത്തുപാകല്‍ എന്നിവയെല്ലാം പോളിഹൗസിനുള്ളില്‍ ചെയ്യുന്നതാകും ഉത്തമം. 
വളപ്രയോഗം
തൈകള്‍ മുളച്ച് രണ്ടില പ്രായമാകുമ്പോള്‍ വളപ്രയോഗം തുടങ്ങണം. ജലത്തില്‍ ലയിക്കുന്ന വളങ്ങളാണ് ആദ്യം നല്‍കേണ്ടത്. എന്‍പികെ 20:20:20, 19:19:19, എന്നീ രാസവളക്കൂട്ടുകള്‍ ഏതെങ്കിലും ഒന്ന് അഞ്ചു ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലും അഞ്ചു ദിവസം കൂടുമ്പോള്‍ ചെടികളുടെ വളര്‍ച്ചയനുസരിച്ച് 15-20 ഗ്രാം വരെയും നല്‍കാം. തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, മുളക്, കാപ്‌സിക്കം, വഴുതിന തുടങ്ങിയവയുടെ തൈകള്‍ 20-25 ദിവസം കൊണ്ടും പാവയ്ക്ക, പടവലം, വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, ചുരയ്ക്ക, പയര്‍ തുടങ്ങിയവയുടെ തൈകള്‍ 15-20 ദിവസങ്ങള്‍ കൊണ്ടും തയാറാക്കാം. തൈകള്‍ പറിച്ചുനടാന്‍ പ്രായമായാല്‍ ജലസേചനവും വളപ്രയോഗവും കുറച്ച് പുറത്തെ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ പര്യാപ്തമാക്കണം. പ്രോട്രേകള്‍ ഇരുമ്പു ടേബിളുകളില്‍ വ്യക്തമായ ഉയരത്തില്‍ സ്ഥാപിക്കാം. 
പോട്ടിംഗ് മിശ്രിതത്തിനു പകരക്കാരന്‍ 
സാധാരണ തൈനടാന്‍ ഉപയോഗിക്കുന്ന മണ്ണുചേര്‍ന്ന പോട്ടിംഗ് മിശ്രിതമല്ല ഹൈടെക് രീതിയില്‍ ഉപയോഗിക്കുക. ഇതില്‍ രോഗകീട മുക്തമായ ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിലാണ് ഉപയോഗിക്കുക. മിശ്രിതം വെള്ളം ചേര്‍ത്ത് പുട്ടുപൊടി പരുവത്തിലാക്കിയ ശേഷം ട്രേകളില്‍ നിറയ്ക്കുന്നു. ഈ മിശ്രിതത്തിന് പല ഗുണങ്ങളുണ്ട്. ഭാരം വളരെ കുറവ്്, ജലാംശം നിലനിര്‍ത്താനുള്ള ശേഷി, വെള്ളം വാര്‍ന്നുപോകുന്നതിനുള്ള സൗകര്യം, വേരുകളുടെ വളര്‍ച്ചയ്ക്ക് വായു സഞ്ചാരം, ആഴം, രോഗ കീട മുക്തം എന്നിവയാണ് പ്രധാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Fujairah ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.  (4 minutes ago)

THRISSUR ഒരാൾ മൂന്നാം ക്ലാസിലും അനിയൻ ഒന്നാം ക്ലാസിലുമാണ്..  (22 minutes ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ  (25 minutes ago)

സ്കൂൾതലം മുതൽ കായിക പ്രതിഭകളെ കണ്ടെത്തും ; 2036 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റും - മന്ത്രി ഒ.ജെ. ജനീഷ്  (29 minutes ago)

ക്ലോസെറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം....!!!! ആ വീട്ടിൽ നിന്നും മൂക്ക് പൊത്തി ഓടി പോലീസ്;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക5 ദിവസം മരിച്ചിരുന്നത് ദേ ഇവിടെ ...!!!! അയൽവാസികളുടെ നടുക്കുന്ന വെ  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്, നവംബർ 16 നിർണായകം  (59 minutes ago)

റിമിയുടെ കല്യാണ വിശേഷങ്ങൾ... വിവാഹത്തിന് മുമ്പ് ആരാധകർക്ക് സർപ്രൈസുമായി റിമി ടോമി, ഇനി പുതിയ ജീവിതം ബാന്ദ്രയിൽ, ചോര നീരാക്കി ഉണ്ടാക്കിയ സമ്പാദ്യം, ലോൺ തീർന്നശേഷം അറിയിക്കാമെന്ന് കരുതി  (1 hour ago)

ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം  (1 hour ago)

ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വൻ നാണക്കേട്... 334 റൺസ് വിജയലക്ഷ്യം, മറുപടിയിൽ വെറും 89! ആദ്യ ഓവറിൽ തന്നെ രോഹിത്തും കോലിയും അയ്യരും പുറത്ത്; ന്യൂസീലൻഡിന് 244 റൺസിന്റെ ചരിത്രവിജയം  (1 hour ago)

വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജം  (2 hours ago)

  ചാവക്കാട് മുനക്കക്കടവിൽ ചെറുമത്സ്യങ്ങൾ അടങ്ങുന്ന മീൻപിടിത്ത ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ് അധികൃതർ  (2 hours ago)

അസാധാരണമായ ഏറ്റുമുട്ടലിൽ പതറി... സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ആറുമാസം തടവുശിക്ഷ; വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിന് തിരശ്ശീല വീണു  (2 hours ago)

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു.... ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം  (2 hours ago)

ക്യൂബയെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ... ഇറാനുശേഷം അടുത്ത ലക്ഷ്യം ക്യൂബയോ? അധികാരത്തിൽ തുടരുന്ന കാലയളവിനുള്ളിൽ ക്യൂബയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ട്രംപ്; സൈനിക നീക്കത്തിനും മടിക്കില്ലെന്ന മുന്നറിയി  (3 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (3 hours ago)

Malayali Vartha Recommends