Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കുരുമുളക് ടെറസിലും കൃഷിചെയ്യാം

17 OCTOBER 2016 10:22 AM IST
മലയാളി വാര്‍ത്ത

സ്ഥലപരിമിതിയുള്ള പട്ടണവാസികള്‍ക്കുപോലും വീട്ടാവശ്യത്തിനുള്ള കുരുമുളക് സ്വന്തമായി ഉണ്ടാക്കാം. ഏറ്റവും അനുയോജ്യമായ ഇടമാണ് ടെറസ്. സൂര്യപ്രകാശ ലഭ്യതയും, ജലസേചനവും ചെയ്താല്‍ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ കുറ്റിക്കുരുമുളക് കൃഷിചെയ്ത് ആവശ്യമായതും, കൂടുതല്‍ സ്ഥലസൌകര്യമുണ്ടെങ്കില്‍ വിറ്റ് വരുമാനമുണ്ടാക്കാനുമാകും.
കൃഷിരീതി
കുറ്റിക്കുരുമുളക് വളര്‍ത്താന്‍ നടീല്‍വസ്തുവായി കുരുമുളകുചെടിയുടെ പാര്‍ശ്വശാഖകളാണ് വേണ്ടത്. സാധാരണ കുരുമുളകുകൃഷിക്ക് ചെന്തലകള്‍ ഉപയോഗിക്കുമ്പോള്‍ ഇതിന് പാര്‍ശ്വശാഖകളാവാന്‍ ശ്രദ്ധിക്കണം. സെപ്തംബര്‍മുതല്‍ ജനുവരിവരെയുള്ള മാസങ്ങളിലാണ് നടാന്‍പറ്റിയ സമയം. പാര്‍ശ്വശാഖകള്‍ (വശങ്ങളിലേക്കു വളര്‍ന്നത്) നാലഞ്ച് മുട്ടുകള്‍വീതം നീളമുള്ള കഷണങ്ങളായി മുറിക്കണം. അഗ്രഭാഗത്തുള്ള ഇലകള്‍ മുറിച്ചുമാറ്റുക. സാധാരണ കൃഷിചെയ്യുന്ന തണ്ടില്‍നിന്ന് വേരുകള്‍ പിടിച്ചുകിട്ടുന്നതിനെക്കാള്‍ അല്‍പ്പം സാവകാശം വേണം പാര്‍ശ്വശാഖയില്‍ വേരുപിടിക്കാന്‍. ഇതിന് കൂടുതല്‍ പ്രചോദനത്തിനായി ഇന്റോള്‍ ബ്യൂട്ടിക് ഏസിഡ് എന്ന ഹോര്‍മോണ്‍ 20 മി. ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ തണ്ടിന്റെ അടിഭാഗം അഥവാ വേരുപിടിക്കേണ്ട ഭാഗം മുക്കിവച്ചശേഷം നടുക. ഇതില്ലെങ്കില്‍ സെറാഡിക്‌സ്-ബി പൊടിയില്‍ തണ്ടിന്റെ മുറിഭാഗം മുക്കിയശേഷം നടാം. മുറിച്ച് അധികം താമസിയാതെ നടാന്‍ ശ്രദ്ധിക്കണം.
നടേണ്ടവിധം
സാമാന്യം വലുപ്പമുള്ള ഗ്രോബാഗോ, ചട്ടിയോ ഉപയോഗിക്കാം. അടിയില്‍ വെള്ളം വാര്‍ന്നുപോകാന്‍ ഏതാനും ദ്വാരങ്ങള്‍ ഉണ്ടാവണം. ഇതില്‍ 1:1:1 എന്ന അനുപാദത്തില്‍ മേല്‍മണ്ണ്, ഉണങ്ങിയ ചാണകം അഥവാ കമ്പോസ്റ്റ്, മണല്‍ എന്നിവ ചേര്‍ത്ത് കുഴച്ച പോട്ടിങ്മിശ്രിതം നിറയ്ക്കണം. മുകള്‍ഭാഗം രണ്ട് ഇഞ്ച് താഴ്ചവരത്തക്കവിധം നിറയ്ക്കുക. ഇതിലാണ് നടേണ്ടത്. നട്ടശേഷം ഏതാനും ദിവസം തണലില്‍ വയ്ക്കുക. 2 ഃ 2 മീറ്റര്‍ അകലത്തില്‍ നിരത്തിവയ്ക്കാം. കരിയിലകൊണ്ടോ മറ്റോ ചട്ടിക്കകത്ത് പുതയിടുന്നതും നല്ലതാണ്. എല്ലാ ദിവസവും നനയ്ക്കുക. നന അധികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കുറയാനും പാടില്ല.
വളപ്രയോഗം: രാസവളം ഇല്ലാതെയാണെങ്കില്‍ മാസത്തില്‍ ഒരുതവണവീതം ഉണക്കിപ്പൊടിച്ച ചാണകം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ മാറിമാറി ഉപയോഗിക്കാം. ചാണകപ്പൊടിയില്‍ 'െ്രെടക്കോഡര്‍മ' എന്ന മിത്രകുമിളിന്റെ പാക്കറ്റ് വാങ്ങി വളവുമായി കലര്‍ത്തി പൂപ്പല്‍ വളര്‍ത്തിയെടുത്ത് ഉപയോഗിച്ചാല്‍ വാട്ടരോഗം ഉള്‍പ്പെടെ തടയാം. സ്യൂഡൊമോണസ് ലായനിയോ, ബോഡോമിശ്രിതമോ തളിക്കാം. ബോഡോ മിശ്രിതം അനുവദനീയമാണ്. കീടങ്ങളെ തടയാന്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം.
രാസവള കൃഷിയാണെങ്കില്‍ മാസത്തില്‍ ഒരുതവണ 30 ഗ്രാം വീതം 10:4:14 എന്ന രാസവിള മിശ്രിതം ചേര്‍ത്തുകൊടുക്കാം. പരമാവധി ജൈവരീതിതന്നെ സ്വീകരിക്കുക.
നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ ചെടി കായ്ച്ചുതുടങ്ങും. രണ്ടാം വര്‍ഷംമുതല്‍ നല്ല വിളവുതരും. 500 മുതല്‍ ഒരുകി.ഗ്രാംവരെ ഒരു ചെടിയില്‍നിന്ന് കിട്ടും. വിളഞ്ഞുനില്‍ക്കുന്ന കുറ്റിക്കുരുമുളക് ഒരലങ്കാരംകൂടിയാണ്്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends