Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഗ്രോ ബാഗില്‍ എങ്ങനെ കൃഷി ചെയ്യാം

01 DECEMBER 2016 03:35 PM IST
മലയാളി വാര്‍ത്ത

കൃഷിചെയ്യുന്നവര്‍ക്കും കൃഷിയില്‍ താത്പര്യം ഉള്ളവര്‍ക്കും പരിചിതമായ ഒന്നാണ് 'ഗ്രോ ബാഗുകള്‍'. എന്നാല്‍ കൃഷിയെ സ്‌നേഹിക്കുന്നവരില്‍ എന്താണ് 'ഗ്രോ ബാഗ്' എന്നത് അറിയാത്തവരും ഉണ്ടാകും. അത്തരത്തിലുള്ളവര്‍ക്ക് ഈ വിവരം ഉപകാരപ്രദമാകും.
അടുക്കള തോട്ടങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകമായി വരുകയാണ് എന്ന് തന്നെ പറയാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഗ്രോ ബാഗ് കൃഷി വളരെയധികം ഉപകാരപ്രദമാണ്. ഇതിന്റെ ഗുണമേന്മകളില്‍ എടുത്ത് പറയേണ്ടത് ഈട് നില്പ് തന്നെയാണ്. മൂന്നുമുതല്‍ 4 വര്‍ഷങ്ങള്‍ വരെ ഗ്രോ ബാഗുകള്‍ കേടുകൂടാതെ നിലനില്‍ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്ത നാലുവര്‍ഷത്തേയ്ക്ക് ആശങ്ക വേണ്ട എന്നര്‍ത്ഥം. മട്ടുപ്പാവ് കൃഷിയ്ക്ക് അനുയോജ്യമായ ഗ്രോ ബാഗുകള്‍ പല വലിപ്പത്തില്‍ വിപണിയില്‍ ലഭ്യമാണ്. ചെറിയ ബാഗുകള്‍ക്ക് 10 മുതല്‍ 15 രൂപവരെ വിലവരാം, വലുതിന് 20 മുതല്‍ 25 വരെയും നല്‍കണം.

എന്താണ് ഗ്രോബാഗില്‍ കൃഷി ചെയ്യുന്നത് കൊണ്ടുള്ള മെച്ചം എന്നാകും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കാരണം സാധാരണ വീട്ടില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് ബാഗുകളും കവറുകളൂം ഇത്തരം ചെറിയ അടുക്കള കൃഷിക്കായി പലരും ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ അവയൊക്കെ എളുപ്പത്തില്‍ നശിച്ച് പോകുകയും അതോടെ നിങ്ങള്‍ കൃഷി തന്നെ മടുക്കാന്‍ കാരണമാകുകയും ചെയ്യാം.

അവിടെയാണ് ഗ്രോ ബാഗുകളുടെ പ്രസക്തി, ഇവ ഈട് നില്‍ക്കും എന്ന് മാത്രമല്ല കീറി നശിക്കും എന്ന ഭയവും വേണ്ട. ഗ്രോ ബാഗുകളുടെ ഉള്‍വശം കറുപ്പാണ്, ചെടിവേരുകളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യപ്രകാശം ആവശ്യാനുസരണം ആഗിരണം ചെയ്യാന്‍ ചെടികളെ സഹായിക്കും. ഗ്രോ ബാഗുകളുടെ അടി ഭാഗത്ത് തുളകള്‍ ഉള്ളത് കൊണ്ട് ആവശ്യത്തിനു ജലവും ലഭ്യമാകും. എങ്ങനെയാണ് ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നതെന്നു നോക്കാം

ആദ്യം ബാഗിന്റെ അടിവശം കൃത്യമായി മടക്കി ഉള്ളില്‍ മണ്ണി നിറയ്ക്കുക. ബാഗിന്റെ മുക്കാല്‍ ഭാഗം മണ്ണ് നിറച്ച് ബാക്കി ഭാഗം ഒഴിച്ചിടുക. വെള്ളവും വളവും നല്‍കാന്‍ ഈ സ്ഥലം ആവശ്യമായി വരും. നന്നായി ഇളക്കി കല്ലും കട്ടകളും നീക്കം ചെയ്ത മണ്ണ് കുറച്ച് ദിവസം നന്നായി വെയില്‍ കൊള്ളിയ്ക്കുക

. തക്കാളി പോലുള്ള പച്ചക്കറികള്‍ നടുമ്പോള്‍ നന്നായി വെയിലേറ്റ മണ്ണ് കൂടുതല്‍ ഗുണകരമാകും. ചെടി നട്ട ഗ്രോ ബാഗ് ടെറസ്സില്‍ ആണ് വയ്ക്കുന്നതെങ്കില്‍ അടിവശത്ത് ഇഷ്ടിക നിരത്തിയശേഷം ബാഗ് വയ്ക്കുക. ഇത് ചെടി നനയ്ക്കുമ്പോള്‍ അധികമായി വരുന്ന വെള്ളം ഒഴുകി ഒലിച്ച് ടെറസ്സ് കേട് വരാതിരിക്കാന്‍ സഹായിക്കും

 ഒപ്പം ഗ്രോ ബാഗില്‍ രാസവളവും രാസ കീടനാശിനികളും ഒഴിവാക്കുന്നതും ടെറസ്സ് കേടാകാതെ സംരക്ഷിക്കും. അതായത് മട്ടുപ്പാവിലെ കൃഷിയില്‍ പൂര്‍ണ്ണമായും ജൈവ കൃഷിരീതികള്‍ അവലംബിക്കുന്നതാണ് എന്തു കൊണ്ടും ഉത്തമം.
പയര്‍, ചീര, തക്കാളി , ഇഞ്ചി, കാച്ചില്‍, ബീന്‍സ്, കാബേജ്, കോളിഫഌവര്‍, ക്യാരറ്റ്, പച്ചമുളക്, ചേന, കപ്പ, വെണ്ട തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഗ്രോബാഗില്‍ സമൃദ്ധമായി വളര്‍ന്ന് നല്ല വിളവ് ലഭിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (3 minutes ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (8 minutes ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (10 minutes ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (15 minutes ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (18 minutes ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (31 minutes ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (44 minutes ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (56 minutes ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (1 hour ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (1 hour ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (1 hour ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (1 hour ago)

തലയോട്ടിക്ക് പരിക്കേറ്റു  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

ഇന്നും പരിശോധന നടത്തും  (1 hour ago)

Malayali Vartha Recommends