Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ഉന്മേഷവും ആരോഗ്യവും ഒരുപോലെ നിലനിര്‍ത്താന്‍ പാഷന്‍ഫ്രൂട്ട്

30 DECEMBER 2016 01:33 PM IST
മലയാളി വാര്‍ത്ത

ഒരു വള പ്രയോഗവും കൂടാതെ ഏതുപരിതസ്ഥിതിയിലും വളരുന്ന ചെടിയാണ് നാടന്‍ ബോഞ്ചിക്ക അഥവാ പാഷന്‍ഫ്രൂട്ട്. ഔഷധഗുണത്തോടൊപ്പം ഉന്മേഷദായകവുമാണ് ഈ ഫലം. ഇത് അങ്ങനെ തന്നെയും കൂടാതെ ജ്യൂസുരൂപത്തിലും ഭക്ഷിക്കുന്നത് ശരീരത്തിലെ തളര്‍ച്ച അകറ്റാന്‍ സഹായിക്കും. യാതൊരു ആയാസവുമില്ലാതെ എവിടെയും പടര്‍ന്നു കയറുന്ന വള്ളിച്ചെടി വര്‍ഗ്ഗത്തില്‍പ്പെട്ട പാഷന്‍ഫ്രൂട്ട് സീസണില്‍ നിറയെ കായ്ക്കുകയും ചെയ്യും. തെക്കേഅമേരിക്കയില്‍ ഏറ്റവുംകൂടുതല്‍ കൃഷി ചെയ്യുന്ന ഫലമാണ് ഇത്.

ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കേരളത്തില്‍ ഹൈറേഞ്ചുകളിലാണ് പാഷന്‍ഫ്രൂട്ട് കൃഷി നടക്കുന്നത്. പാഷന്‍ഫ്രൂട്ട് സധാരണയായി ഉഷ്ണമേഖലമിതശീതോഷ്ണമെഖലയിലുമാണ് നന്നായി വളരുന്നത്. നല്ല വെയില്‍ ആവിശ്യമാണെങ്കിലും ശക്തമായകാറ്റ് കൃഷിക്ക് അനുയോജ്യമല്ല. നല്ല നനവും വളക്കൂറുള്ള മണ്ണും ഉണ്ടെങ്കില്‍ വിളവ് കൂടുതല്‍ ലഭിക്കും. സാധാരണ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കൂടുന്നത് ചെടിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും. നെല്ലിയാമ്പതിയിലെ ഗവണ്‍മെന്റ് ഫാമില്‍ പാഷന്‍ഫ്രൂട്ടിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും ജൂസ് ഉല്‍പാദനവും നടക്കുന്നുണ്ട്.
പാഷന്‍ഫ്രൂട്ട് വിത്തുകള്‍ മുളപ്പിച്ചും അതുകൂടാതെ തണ്ടുകള്‍ മുളപ്പിച്ച് തൈകളാക്കിയും നടാവുന്നതാണ് വിത്തുകള്‍ വെള്ളത്തില്‍ 2 ദിവസമെങ്കിലും മുക്കിവച്ചശേഷം പാകാവുന്നതാണ്. തുടര്‍ന്ന് 2 ആഴ്ച പാകമായ തൈകള്‍ പോളിബാഗുകളിലേക്ക് മാറ്റേണ്ടതാണ്. വേഗത്തില്‍ കയ്ഫലം ലഭിക്കാന്‍ തണ്ടുകള്‍ മുളപ്പിച്ചതൈകളാണ് ഉത്തമം, ഇതിനു മാതൃവള്ളിയുടെ ഗുണങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഏവിടെയും പടര്‍ത്തമെങ്കിലും പന്തലിട്ട് പടര്‍ത്തുന്ന ശാസ്ത്രീയ കൃഷിരീതിയാണ് നല്ലത്.

പന്തലിന് ഏഴടി ഉയരം വേണം. തൈ നടുമ്പോള്‍ അഞ്ചുകിലോഗ്രാം ജൈവവളവും 25 ഗ്രാം നൈട്രജന്‍, 10 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാസ്യം എന്നീ രാസവളങ്ങളും, രണ്ടു മുതല്‍ നാലുവര്‍ഷം വരെ പ്രായമായ ചെടികള്‍ക്ക് 10 കിലോഗ്രാം ജൈവവളം 80 ഗ്രാം നൈട്രജന്‍ 80 ഗ്രാം ഫോസ്ഫറസ് 60 ഗ്രാം പൊട്ടാസ്യം എന്ന അളവില്‍ വളം നല്‍കണം. ഇതിലേറെ പ്രായമുള്ള ചെടികള്ക്ക് 15 കിലോഗ്രാം ജൈവവളവും എന്‍.പി.കെ. 150 ഗ്രാം, 50 ഗ്രാം 100 ഗ്രാം എന്ന അളവിലും നല്‍കേണ്ടതാണ്. രാസവളങള്‍ മൂന്നോ നാലോ തവണയായി നല്‍കുന്നതാണ് നല്ലത്. ജുലൈ സെപ്റ്റംബര്‍ മാസത്തെ വിളവെടുപ്പിനുശേഷം കൊമ്പുകോതല് നടത്തുകയും വേണം.

പര്‍പ്പിള്‍, മഞ്ഞ എന്നീ രണ്ടു നിറങ്ങളിലുള്ള പാഷന്‍ഫ്രൂട്ട് ഇനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്തു വരുന്നുണ്ട്. ഇതില്‍ പര്‍പ്പിള്‍ ഇനത്തിന് മധുരം മഞ്ഞയേക്കാള്‍ കൂടുതലാണ്. മഞ്ഞനിറത്തിലുള്ളവ ഗോള്‍ഡന്‍ ഫ്രൂട്ട് എന്നും അറിയപ്പെടുന്നുണ്ട്, ഇവ ശ്രീലങ്കയില്‍ നിന്നാണ് നമ്മുടെ നാട്ടില്‍ എത്തിയത്. പര്‍പ്പിള്‍ ഇനത്തേക്കാള്‍ പുളിരസം കൂടുതലാണ് ഇവയ്ക്ക്. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ മഞ്ഞ ഈ രണ്ടു നിറങ്ങളിലുമുള്ള കായ്കള്‍ തമ്മില്‍ സങ്കരണം നടത്തി കാവേരി എന്ന പേരില്‍ ഒരു ഹൈബ്രഡ് ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് പര്‍പ്പിള്‍ നിറമാണ്.

പാഷന്‍ഫ്രൂട്ട് ഒരു ഔഷധവും കൂടിയാണ്. മൈഗ്രേന്‍ പ്രശ്‌നത്തില്‍ നിന്നും എന്നന്നേക്കുമായി മോചനം ആഗ്രഹിക്കുന്നവര്‍ പാഷന്‍ഫ്രൂട്ട് സ്ഥിരമായി കഴിക്കുക. ആസ്മാരോഗത്തിന്റെ ശമനത്തിന് ഇത് ഉത്തമമാണ്. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള പാസിഫോറിന്‍ ശരീരവേദന ശമിപ്പിക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും പാഷന്‍ഫ്രൂട്ട് ദിവ്യൗഷധം തന്നെ. ഇത് മറ്റു പഴങ്ങളോടൊപ്പം ചേര്‍ത്തും അല്ലാതെയും ജ്യൂസായി കഴിക്കാവുന്നതാണ്.



കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തില്‍ പാഷന്‍ഫ്രൂട്ട് കൃഷിയില്‍ പ്രത്യേക ഗവേഷണങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ കൃഷിക്കുവേണ്ട സാങ്കേതിക സഹായം ഈ ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭ്യമാണ്. നിങ്ങളുടെ വീട്ടുമുറ്റത്ത് പാഷന്‍ഫ്രൂട്ടിനും സ്ഥാനം നല്‍കി പ്രകൃതിയോടിണങ്ങി ജീവിക്കു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (1 hour ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (2 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (2 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (2 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (2 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (3 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (3 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (4 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (5 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (5 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (5 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (5 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (5 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (7 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (7 hours ago)

Malayali Vartha Recommends