Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്


മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം


തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് പുരുഷന്‍മാരുടെ പ്രവാഹം, ഒറ്റയ്ക്കും കൂട്ടായും വരുന്ന അപരിചിതരായവരുടെ പോക്കും വരവും പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു!! ഷകീലയുടെ വീട്ടിലേക്ക് പറന്നെത്തിയ പോലീസുകാർ ഞെട്ടിയത് ആ കാഴ്ച്ചയിൽ.. പൊൻകുന്നത്ത് സംഭവിച്ചത്....


അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...വിമാനത്തിൽ 83 യാത്രക്കാർ ഉണ്ടായിരുന്നു


വീണ്ടും ഗേ ദമ്ബതികളായ സോനുവും നികേഷും രംഗത്ത്...സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

വര്‍ണാഭമായി ചെമ്പരത്തി

04 FEBRUARY 2017 12:04 PM IST
മലയാളി വാര്‍ത്ത

മിക്കവാറും എല്ലാപേരുടേയും വീടുകളിലെ ഉദ്യാനത്തില്‍ കാണുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിക്ക് ഉദ്യാനത്തില്‍ നിത്യയൗവനമാണ്. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തില്‍ നാടന്‍ ചുവപ്പു ചെമ്പരത്തി അതിരുകാവലാളായി മാറിയെങ്കിലും പലരും പുതിയ ഇനങ്ങള്‍ക്കൊപ്പം ഇവയും നട്ടു വളര്‍ത്തുന്നുണ്ട്.

വലിയ കുറ്റിച്ചെടിയായി വളരുന്ന നാട്ടുചെമ്പരത്തിയുടെ സ്ഥാനത്ത് വലിയ പൂക്കളും കുറുകിയ സസ്യപ്രകൃതിയുമുള്ള എത്രയോ സങ്കരയിനങ്ങളാണ് ഇന്നുള്ളത്. പല വര്‍ണങ്ങളില്‍ കൈപ്പത്തിയോളം വലുപ്പമുള്ള പൂക്കള്‍ ആരെയും ആകര്‍ഷിക്കും. വര്‍ണവൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന നൂറോളം സങ്കരയിനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കൂടാതെ, സമൃദ്ധമായി പൂവിടുന്ന ചെറിയ പൂക്കളുള്ള ഇനങ്ങളും.നട്ടുവളര്‍ത്താന്‍

മുന്‍പു ഗ്രാഫ്റ്റിങ് രീതിയിലാണ് സങ്കരയിനം തൈകള്‍ ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇവയെല്ലാം കമ്പ് മുറിച്ചുനട്ട് വളര്‍ത്താം. പൂവിടാത്ത ഇളം കമ്പുകളും നടാം. ആറിഞ്ചു നീളമുള്ള കമ്പിലെ കൂമ്പില നിര്‍ത്തി ബാക്കി ഇലകള്‍ നീക്കം ചെയ്യണം. ചകിരിച്ചോറും ചുവന്ന മണ്ണും

കലര്‍ത്തിയതില്‍ ഈ കമ്പു നടാം. പോളിബാഗില്‍ നട്ട കമ്പ് വിപണിയില്‍ ലഭ്യമായ കുമിള്‍നാശിനി ഉപയോഗിച്ചു രോഗാണുമുക്തമാക്കണം. ഈ വിധത്തില്‍ തയാറാക്കിയത് അധിക ഈര്‍പ്പം കിട്ടാനായി ഹ്യുമിഡിറ്റി ചേംബറില്‍ വയ്ക്കണം.

ഇത്തരം ചേംബറില്‍ ഒരാഴ്ച മുഴുവന്‍ വച്ച കമ്പ് തുടര്‍ന്നുള്ള ആഴ്ചകളില്‍ രാത്രി സമയത്തു ചേംബറിനെ മൂടുന്ന പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കൂടുതല്‍ വായുസഞ്ചാരവും കുറഞ്ഞ ഈര്‍പ്പവുമുള്ള സാഹചര്യത്തില്‍ സംരക്ഷിക്കണം.നട്ട കമ്പ് ഒന്നുരണ്ടു മാസത്തിനുള്ളില്‍ വേരുപിടിക്കും. വേരുകള്‍ വന്നു വളരാന്‍ തുടങ്ങിയ ചെടി വലിയ പോളിബാഗിലേക്കോ ചട്ടിയിലേക്കോ മാറ്റിനടാം. അഞ്ചു മാസത്തോളം വളര്‍ച്ചയായാല്‍ പൂവിടാന്‍ തുടങ്ങും. കമ്പു മുറിച്ചുനട്ട ഹൈബ്രിഡ് ഇനങ്ങള്‍ 8–10 ഇഞ്ച് വലുപ്പമായാല്‍ പൂവിട്ടു തുടങ്ങും. നാടന്‍ ഇനങ്ങളാകട്ടെ, പൂവിടാന്‍ 2-3 അടി ഉയരം വയ്ക്കണം.പരിപാലനം

ചട്ടിയിലും നിലത്തും സങ്കരയിനങ്ങള്‍ പരിപാലിക്കാം. നിലത്തു വളര്‍ത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. കുറഞ്ഞത് ഒരടി വലുപ്പമുള്ള ചട്ടിയാണു ചെമ്പരത്തി നടാന്‍ വേണ്ടത്. ചുവന്ന മണ്ണ്, ചകിരിച്ചോറ്, വളമായി ചാണകപ്പൊടി ഇവ കലര്‍ത്തിയ മിശ്രിതം മതി.

ചെറിയ പോളിബാഗില്‍ വളര്‍ത്തിയെടുത്ത ചെടി മിശ്രിതമുള്‍പ്പെടെ ചട്ടിയിലേക്കു മാറ്റി നടാം. നേരിട്ടു വെയില്‍ കിട്ടുന്നതും വെള്ളം തങ്ങി നില്‍ക്കാത്തതുമായ ഉദ്യാനത്തിന്റെ ഭാഗങ്ങളില്‍ ചെമ്പരത്തി നിലത്തു നട്ടുവളര്‍ത്താം. ചട്ടി നിറയ്ക്കാന്‍ ഉപയോഗിച്ച മിശ്രിതം മതി കുഴി നിറയ്ക്കാനും. നട്ട ശേഷം മിശ്രിതം നന്നായി നനച്ചു കൊടുക്കണം.
സംരക്ഷണം


ഇല മഞ്ഞളിപ്പ്, പൂമൊട്ടുകളുടെയും തളിരിലകളുടെയും മുരടിപ്പ്, ഇലചുരുട്ടിപ്പുഴു എല്ലാം നവീനയിനങ്ങള്‍ക്കു കാണുന്ന രോഗ, കീടബാധയാണ്. രണ്ടു ഗ്രാം 'ഇന്‍ഡോഫില്‍', ഒരു മില്ലി 'കോണ്‍ഫിഡോര്‍' എന്നീ രാസകീടനാശിനികള്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ലായനിയായി രണ്ടാഴ്ചയിലൊരിക്കല്‍ ചെടി മുഴുവനായി തളിച്ചുകൊടുക്കുന്നത് ചെമ്പരത്തിയെ ഇല മഞ്ഞളിപ്പ്, മുരടിപ്പ് രോഗങ്ങളില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കും

.
ഇല മുരടിപ്പ് വേനല്‍ക്കാലത്താണ് സാധാരണ ഉണ്ടാകുക. കേടുവന്ന സസ്യഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം കോണ്‍ഫിഡോര്‍ നാലു ദിവസത്തെ ഇടവേളയില്‍ 2-3 ആവര്‍ത്തി തളിച്ചുകൊടുത്തു ചെടിയെ കീടമുക്തമാക്കാം. മഴക്കാലം കഴിഞ്ഞാല്‍ കാണുന്ന ഇലചുരുട്ടിപ്പുഴുവിനെതിരെ 'കരാട്ടെ' (ലാംബ്ഡ സൈക്‌ളോത്രിന്‍) രണ്ടു മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ തയാറാക്കിയതു പ്രയോഗിച്ചാല്‍ മതി. മീലിമൂട്ടകള്‍ മറ്റ് അലങ്കാരച്ചെടികളിലെന്നപോലെ ചെമ്പരത്തിയെയും ആക്രമിക്കാറുണ്ട്. കീടബാധ കണ്ടാല്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം 'പെഗാസസ്' കീടനാശിനി ചെടി മുഴുവനായി 2–3 വട്ടം തളിച്ചു കീടബാധ ഒഴിവാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണുകടത്തുന്നതു തടഞ്ഞ സംഗീതെന്ന യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിലെ ആറുപേര്‍ കൂടി അറസ്റ്റില്‍  (9 minutes ago)

കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍  (22 minutes ago)

 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും' 2012-ലെ ആ ട്വീറ്റിനു പിന്നിലെ സത്യമെന്ത്  (24 minutes ago)

കേരള പോലീസ് ഇനി വേറെ ലെവലിലേക്ക്.... വീടുകളിലും സ്ഥാപനങ്ങളിലും കള്ളന്‍ കയറിയാലുടന്‍ പോലീസ് ഇനി വിവരം ഉടനറിയും  (27 minutes ago)

കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  (36 minutes ago)

ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരത.... സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍...  (55 minutes ago)

ചൈനയിലെ കൊറോണ ബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി രംഗത്ത്....  (1 hour ago)

ജമ്മു കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.. ഒരു ഭീകരനെ സേന വധിച്ചു  (1 hour ago)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല... പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്ത  (1 hour ago)

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി  (10 hours ago)

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി  (11 hours ago)

മാസ്‌ക് ധരിച്ച് ഫഹദും നസ്രിയയും... കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്ന് ആരാധകര്‍?  (12 hours ago)

കൊറോണ വൈറസ് ഭീതിയില്‍ ചൈന... ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  (13 hours ago)

കൊറോണാ വൈറസ് ഭീഷണിയുള്ളതിനാള്‍ ദലൈ ലാമയുടെ കൊട്ടാരം ഇന്നു മുതല്‍ അടച്ചിടും  (13 hours ago)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍  (13 hours ago)

Malayali Vartha Recommends