Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുരിങ്ങയിലയ്ക്ക് പുതിയ ഉപയോഗം

20 JUNE 2014 05:05 AM IST
മലയാളി വാര്‍ത്ത.

 ഔഷധ, പോഷക കലവറയായ മുരിങ്ങയിലയ്ക്ക് ഒരു ഉപയോഗം കൂടി. ഘാനപോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുരിങ്ങയിലസത്ത് വളര്‍ച്ചാ ഹോര്‍മോണായി വിളകളില്‍ ഉപയോഗപ്പെടുത്തുകയാണ്.മുരിങ്ങയിലയില്‍ 'സൈറ്റോകൈനുകള്‍' എന്ന ഹോര്‍മോണുകള്‍ നല്ലതോതിലുണ്ട്. പ്രത്യേകിച്ച് 'സിയാറ്റിന്‍' ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്ന ഹോര്‍മോണുകളാണ് ഇവ. ഘാനയിലും മറ്റും മുരിങ്ങയിലസത്ത് ഉപയോഗപ്പെടുത്തുന്നത് ഇങ്ങനെയാണ്. മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്‌സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക്കും. ചണ്ടി കോഴിത്തീറ്റയായി ഉപയോഗിക്കുന്നു. സത്ത് 32 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കുകയും സ്‌പ്രെയറില്‍ നിറച്ച് തളിക്കുകയും ചെയ്യുന്നു. വിളകളുടെ ഇലകളിലാണ് ഇത് തളിക്കുക.
 പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കുന്നുണ്ട്. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കള്‍ രൂപപ്പെടുമ്പോഴും ഇതുതളിക്കാം. ഉണ്ടാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ മുരിങ്ങയിലസത്ത് തളിക്കുന്നതാണ് നല്ലത്. (അല്ലെങ്കില്‍ ഫ്രീസറില്‍ വെച്ചശേഷം കൂടുതല്‍ നാള്‍ ഉപയോഗിക്കാം.) ഇലകളില്‍ തളിക്കുമ്പോള്‍ 30 മുതല്‍ 150 ശതമാനം വരെ വിളവര്‍ധനയാണ് ഇതുണ്ടാക്കുക.
 കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൗസുകളിലെ വിളകളിലും മുരിങ്ങയിലസത്ത് വ്യാപകമായി തളിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജൈവകൃഷിയുടെ പ്രധാനഭാഗമായി ഇതുമാറിക്കഴിഞ്ഞു. വിത്തുകളുടെ മുളയ്ക്കലും വളര്‍ച്ചയും മെച്ചപ്പെടുത്താനും മുരിങ്ങയില സത്തിനാകും. 
 പഞ്ചഗവ്യത്തോടൊപ്പം രണ്ട് ശതമാനം വീര്യത്തില്‍ മുരിങ്ങയില സത്ത് തളിക്കുന്നതും മെച്ചമാണെന്നും തെളിയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്....  (1 minute ago)

ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...  (28 minutes ago)

സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം കുറയും...  (44 minutes ago)

പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ തയ്യാറാക്കുന്നതിന് ഇന്ന് അടുപ്പിൽ അഗ്നിജ്വലിപ്പിക്കും... നാളെ ആരംഭിക്കുന്ന വഴിപാട് വള്ളസദ്യകൾ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി- ഡേ പരിശീലന മത്സരങ്ങളിൽ കേരളം മാറ്റുരയ്ക്കാനൊരുങ്ങുന്നു...  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു  (1 hour ago)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുക ലക്ഷ്യമിട്ട് ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാനൊരുങ്ങി ആരോഗ്യവകുപ്പ്  (2 hours ago)

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (2 hours ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (3 hours ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (3 hours ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (3 hours ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends