Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കൊക്കറ്റീലുകള്‍

26 JUNE 2014 04:02 AM IST
മലയാളി വാര്‍ത്ത.

 തൂവലുകളാല്‍ നെയ്യപ്പെട്ട തലയിലെ കിരീടമാണ്‌ കൊക്കറ്റീലുകളുടെ മുഖമുദ്ര. ജനസമ്മതിയുടെ കാര്യത്തില്‍ ബഡ്‌ജീസുകള്‍ക്ക്‌ പിന്നില്‍ രണ്‌ടാംസ്ഥാനം ഇവര്‍ക്ക്‌ നല്‍കാം. തുവലുകളാല്‍ നിര്‍മിതമായ ചലിപ്പിക്കാവുന്ന തലപ്പൂവിന്റെ ആകര്‍ഷണം, മാന്യമായ പെരുമാറ്റം, വര്‍ണ്ണഭംഗി, ഈണത്തിലുള്ള ചൂളംവിളി, ചിരപരിചിത ശബ്‌ദങ്ങള്‍ അനുകരിക്കാനുള്ള കഴിവ്‌, പരിശീലനസൗകര്യം എന്നിവയെല്ലാം ഒരടിയോളം നീളം വരുന്ന ഈ ഓസ്‌ട്രേലിയന്‍ പക്ഷികളെ പക്ഷിപ്രേമികള്‍ക്ക്‌ പ്രിയങ്കരമാക്കുന്നു.
പരിമിതമായ സ്ഥലസൗകര്യങ്ങളില്‍പോലും ഈ വര്‍ണപക്ഷികള്‍ സംതൃപ്‌തരാകും. ദീര്‍ഘ ചതുരാകൃതിയില്‍ നിര്‍മിക്കപ്പെട്ട കൂടുകള്‍ നല്ലത്‌. 2 അടി നീളം, 2 അടി വീതി, 3 അടി ഉയരം എന്ന അളവില്‍ മൊത്തം 12 ചതുരശ്രയടി വിസ്‌തീര്‍ണമെങ്കിലും നല്‍കണം. മാന്യമായ പെരുമാറ്റമായതിനാല്‍ ആവശ്യമെങ്കില്‍ ബഡ്‌ജികള്‍, ഫിഞ്ചുകള്‍ തുടങ്ങിയ ചെറുകിളികളെയും ഒപ്പം വളര്‍ത്താം. 3-4 മാസം പ്രായമാണ്‌ വാങ്ങാനും വില്‍ക്കാനും അനുയോജ്യം. ഈ പ്രായത്തില്‍ ഇണക്കിയെടുക്കാന്‍ എളുപ്പം. പ്രായം കൂടിയാല്‍ മനുഷ്യനോട്‌ ഇണങ്ങാന്‍ വിഷമമാകും.
ആണ്‍ കൊക്കറ്റീലുകളുടെ മുഖത്തിന്‌ മഞ്ഞനിറവും പെണ്ണിന്‌ ചാരനിറവുമായിരിക്കും. മാത്രമല്ല മുഖത്തുള്ള ഓറഞ്ചടയാളത്തിന്‌ വലിപ്പവും ഗാഢതയും പൂവന്‌ കൂടുതലായിരിക്കും. മൂന്നു മാസം പ്രായമെത്തുമ്പോള്‍ പൂവന്‍ ആകര്‍ഷകമായ രീതിയില്‍ വിസിലടിച്ചു തുടങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയെത്തുന്നതോടെ ഇണ ചേര്‍ക്കാം. വര്‍ഷം മുഴുവന്‍ പ്രജനനം നടത്തുന്നത്‌ കൂടുതല്‍ നല്ലത്‌. കൂട്ടമായി കോളനി രീതിയില്‍ ഇണകളെ ഒരുമിച്ചിടാന്‍ പ്രയാസമില്ലെങ്കിലും അടയിരിക്കുന്ന അറ പങ്കുവയ്‌ക്കുന്ന ഇവയുടെ സ്വഭാവം പ്രശ്‌നങ്ങളുണ്‌ടാക്കാം. തന്‍മൂലം ഒരു പിടയ്‌ക്ക്‌ കൂടുതല്‍ മുട്ടകളില്‍ അടയിരിക്കേണ്‌ടി വരികയും മുട്ട വിരിയലിനെ അത്‌ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അടയിരിക്കുന്ന ജോലി ഇണകള്‍ ഏറ്റെടുക്കുന്നു. പകല്‍ പൂവനും രാത്രിയും അടയിരിക്കല്‍ ജോലി നിര്‍വഹിക്കും. ശരാശരി 19 ദിവസമാണ്‌ മുട്ട വിരിയാനെടുക്കുന്നത്‌. ഒരു സമയത്ത്‌ 5-6 മുട്ടകള്‍ വീതം ഇടുന്നു. മുട്ട വിരിഞ്ഞുണ്‌ടാകുന്ന കുഞ്ഞുങ്ങള്‍ 35 ദിവസങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ വിരിക്കും.
ബഡ്‌ജീസുകള്‍ക്ക്‌ നല്‍കുന്ന വിത്തുകളുടെ മിശ്രിതം തന്നെ കൊക്കറ്റീലുകള്‍ക്ക്‌ നല്‍കാം. ധാന്യങ്ങളും പഴങ്ങളും തീറ്റയാക്കാം. വിത്തുകള്‍ തീറ്റയായി നല്‍കുമ്പോള്‍ ജീവികം എ യുടെ കുറവ്‌ മൂലം അടയിരിക്കല്‍ അറയില്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ കൂടാമെന്നതിനാല്‍ വിറ്റമിന്‍ എ മിശ്രിതം തീറ്റയില്‍ നല്‍കണം. സൂര്യകാന്തിക്കുരു, ആപ്പിള്‍ തുടങ്ങിയവയും തീറ്റക്രമത്തില്‍ ഉള്‍പ്പെടുത്താം. കണവനാക്ക്‌, കരിക്കട്ടപ്പൊടി, തുളസിയില ഇവ കൂടി ഉള്‍പ്പെടുത്തി പ്രജനനകാലം സമ്പുഷ്‌ടമാക്കാം.

15 വര്‍ഷം വരെ ആയുസ്‌ കൊക്കറ്റീലുകള്‍ക്കുണ്‌ട്‌. ചെറുപ്രായത്തില്‍ ഇണക്കി വളര്‍ത്തിയാല്‍ സംസാരിക്കാന്‍ ഇവര്‍ പഠിക്കും. ചാരനിറമുള്ള ഗ്രേ കൊക്കറ്റീല്‍ ആണ്‌ സാധാരണയായി കാണപ്പെടുന്നത്‌. ചാരനിറമുള്ള ശരീരം, മുഖത്തിന്റെ ഇരുവശത്തും ഓറഞ്ചു നിറമുള്ള പൊട്ടുകള്‍, തവിട്ടുനിറമുള്ള കണ്ണുകള്‍ എന്നിവയാണ്‌ ഇവയ്‌ക്കുള്ളത്‌. മേല്‍പറഞ്ഞ ചാര കൊക്കറ്റീലുകള്‍ക്ക്‌ വരുത്തിയ ജനിതക വ്യതിയാനങ്ങള്‍ നിരവധി നിറഭേദങ്ങള്‍ക്ക്‌ വഴിയൊരുക്കി. ഇത്തരം വൈവിധ്യമാണ്‌ കൊക്കറ്റീലുകള്‍ക്ക്‌ ജനപ്രീതി എളുപ്പം നേടാന്‍ അവസരമൊരുക്കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends