Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൃഷിയുല്‍പന്നങ്ങളുടെ നീക്കത്തിനുള്ള കിസാന്‍ റെയില്‍ സര്‍വീസിന് ഇന്ന് തുടക്കമാകും

07 AUGUST 2020 07:17 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്ന കിസാന്‍ റെയില്‍ സര്‍വീസിന് ഇന്നു തുടക്കം. ഓരോ മേഖലയിലെയും കൃഷിയുല്‍പന്നങ്ങള്‍ അടുത്ത വിപണിയിലെത്തിക്കുകയാണ് ഉദ്ദേശ്യം. പൊതു സ്വകാര്യ സംരംഭമാണ് കിസാന്‍ റെയില്‍.

മഹാരാഷ്ട്രയിലെ ദേവ്ലാലി സ്റ്റേഷനില്‍ ഇന്നു രാവിലെ 11-മണിക്ക് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ട്രെയിന്‍ നാളെ വൈകിട്ട് 6.45-ന് ബിഹാറിലെ ധാനാപുര്‍ സ്റ്റേഷനിലെത്തും. കാര്‍ഷികമേഖലകളിലൂടെയുള്ള ട്രെയിനിനു നാസിക് റോഡ്, ജല്‍ഗാവ്, ബുസാവല്‍, ബുര്‍ഹാന്‍പുര്‍, ഖണ്ഡ്വ, ഇറ്റാര്‍സി, ജബല്‍പുര്‍, സത്ന, കട്‌നി, മണിക്പുര്‍, പ്രയാഗ്രാജ്, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍, ബക്‌സര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. പട്‌ന, പ്രയാഗ്രാജ്, സത്ന എന്നിവിടങ്ങളിലെ വിപണികള്‍ കേന്ദ്രീകരിച്ചാകും ഉല്‍പന്നങ്ങളുടെ വിതരണം. പൂര്‍ണമായി ശീതീകരിച്ച പാഴ്‌സല്‍ വാനുകളുള്ള ട്രെയിന്‍ വൈകാതെ മറ്റു സോണുകളിലേക്കും വ്യാപിപ്പിക്കും.

2009-ല്‍ യുപിഎ സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റില്‍ മമത ബാനര്‍ജിയാണ് ഫ്രീസറുള്ള പാഴ്‌സല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. അതു നടപ്പായില്ലെങ്കിലും പിന്നീടു റെയില്‍വേ വിവിധയിടങ്ങളില്‍ കോള്‍ഡ് സ്റ്റോറേജുകള്‍ ആരംഭിച്ചിരുന്നു.

ട്രെയിനുകള്‍ വൈകുന്നത് പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി റെയില്‍ പാതകളിലെ തകരാര്‍ പെട്ടെന്നു കണ്ടുപിടിച്ചു പരിഹരിക്കാന്‍ ഓവര്‍ഹെഡ് എക്യുപ്‌മെന്റ് ഇന്‍സ്‌പെക്ഷന്‍ ആപ് തയാറാക്കി. പട്രോളിങ് നടത്തുന്നവരുടെ ജിപിഎസ് ട്രാക്കിങ്, ഉടന്‍ പടമെടുത്ത് അയയ്ക്കാന്‍ സംവിധാനം എന്നിവ ആപ്പിലുണ്ട്.

230 സ്‌പെഷല്‍ ട്രെയിനുകളൊഴികെ മറ്റു സര്‍വീസുകള്‍ ഈ മാസം 12 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വീസുകള്‍ 100% സമയകൃത്യത പാലിച്ചതായി കഴിഞ്ഞ ദിവസം റെയില്‍വേ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (10 minutes ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (26 minutes ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു...  (1 hour ago)

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം.... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം  (1 hour ago)

നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി മഹോത്സവം ഇന്ന്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (1 hour ago)

അഴുകിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഇന്ത്യയിൽ..! ആ 7 മലയാളികൾ എവിടെ..? പോസ്റ്റ്‌മോർട്ടം ടേബിൾ നിറഞ്ഞു  (1 hour ago)

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (2 hours ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (2 hours ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (2 hours ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (2 hours ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (2 hours ago)

Malayali Vartha Recommends