Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൃഷി ചെലവ് കുറക്കാം അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, കർഷകർക്ക് ഇസ്രായേലിൽ പോയി കൃഷി പഠിക്കാന്‍ സുവർണാവസരമൊരുക്കി സംസ്ഥാന കൃഷി വകുപ്പ്, പഠനയാത്രയ്ക്ക് താൽപ്പര്യമുള്ളവർ ഉടൻ അപേക്ഷിക്കൂ...!!

04 JANUARY 2023 01:33 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിൽ പോയി കൃഷി പഠിക്കാന്‍ കർഷകർക്ക് സുവർണാവസരം ഒരുങ്ങുന്നു. ഇസ്രായേലിയന്‍ സാങ്കേതിക വിദ്യകള്‍ മനസിലാക്കി അത് കേരളത്തിലെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പാണ് കേരളത്തിലെ കർഷകർക്ക് പഠന യാത്രയൊരുക്കുന്നത്. പരമാവധി 20 കർഷകർക്കായിരിക്കും അവസരം ലഭിക്കുക. അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃഷി ചെലവ് കുറയ്‌ക്കുകയും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന് മുൻനിരയിൽ നിൽക്കുന്ന രാഷ്‌ട്രങ്ങളിൽ ഒന്നാണ് ഇസ്രായേൽ. വാട്ടർ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ,ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള സുവര്‍ണ്ണ അവസരമാണ് കൃഷിവകുപ്പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.

10 വർഷത്തിന് മുകളിൽ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കർഷകരെ ആയിരിക്കും പഠനയാത്രയ്‌ക്കായി തെരഞ്ഞെടുക്കുക. കൃഷിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം കുറഞ്ഞത് രണ്ടു ലക്ഷമെങ്കിലും ഉണ്ടായിരിക്കണം. (വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന സര്‍ടിഫിക്കറ്റ് ഇതിനായി അപ്ലോഡ് ചെയ്യണം). പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും മതിയായ ഗ്രാഹ്യമുണ്ടാവണം. 

പഠനയാത്രയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ജനുവരി 12 ആണ്. താല്‍പര്യമുള്ള കര്‍ഷകര്‍ ജനുവരി 12ന് മുന്‍പായി കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ (www.aimnsew.kerala.gov.in ) മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നിലവിലെ എയിംസ് പോര്‍ട്ടലിലെ ലോഗിന്‍ ഐ.ഡി, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ഈ പോര്‍ട്ടലിലും ലോഗിന്‍ ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (11 minutes ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (27 minutes ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു...  (1 hour ago)

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം.... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം  (1 hour ago)

നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി മഹോത്സവം ഇന്ന്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (1 hour ago)

അഴുകിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഇന്ത്യയിൽ..! ആ 7 മലയാളികൾ എവിടെ..? പോസ്റ്റ്‌മോർട്ടം ടേബിൾ നിറഞ്ഞു  (1 hour ago)

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (2 hours ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (2 hours ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (2 hours ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (2 hours ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (2 hours ago)

Malayali Vartha Recommends