Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ന്യൂനമർദ്ദം തമിഴ്നാട് തീരത്തേക്ക് അടുക്കുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം...

18 DECEMBER 2024 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി.... സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് സെക്രട്ടേറിയറ്റ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

അടുത്ത ദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകും: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി കുടുംബശ്രീ...

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ തീവ്രതയിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ രേഖപ്പെടുത്തിയത് കൊല്ലം കൊട്ടാരക്കരയില്‍...

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികകള്‍ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി...പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ഇന്ന് മുതൽ അടുത്ത നാലു ദിവസത്തേക്ക് ശമനം. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി ന്യുനമർദം സ്ഥിതിചെയ്യുന്നതിനാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം തമിഴ്നാട് തീരത്തേക്ക് അടുക്കുകയാണ്. നാളെയോടെ ഈ ന്യൂനമർദം തീരത്തോട് കൂടുതൽ അടുക്കും.

ന്യൂനമർദ്ദത്തിന്റെ ഭാഗമായ മഴ മേഘങ്ങൾ തമിഴ്നാട്ടിൽ ഇന്നും നാളെയും മഴ നൽകും. വടക്കൻ തമിഴ്നാട്ടിലാണ് മഴ സാധ്യത. ഒറ്റപ്പെട്ട മഴ പുതുച്ചേരിയിലും മധ്യ തമിഴ്നാട്ടിലെ തീരദേശത്തും ലഭിക്കും. ന്യൂനമർദ്ദം ആന്ധ്രപ്രദേശ്, ഒഡീഷ മേഖലയിലേക്കാണ് ലക്ഷ്യം വെക്കുന്നത്. അതിനാൽ കേരളത്തിൽ കനത്ത മഴ ലഭിക്കാനുള്ള സാഹചര്യം ഇല്ല എന്നാണ് പുതിയ നിരീക്ഷണം. ഇന്നുമുതൽ ഈ മാസം അവസാനം വരെ കേരളത്തിൽ വരണ്ട കാലാവസ്ഥയോ ഒറ്റപ്പെട്ട മഴയോ ഉണ്ടാകും.

ഒറ്റപ്പെട്ട ചാറ്റൽ മഴ രാത്രി പെയ്തേക്കാം. പൊതുവേ കേരളത്തിൽ വരണ്ട കാലാവസ്ഥയാണ് പകൽ അനുഭവപ്പെടുക. എന്നാൽ രാത്രിയിൽ തണുപ്പുണ്ടാകും. തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും അങ്ങനെയാകും.

അതേസമയം ഉത്തരേന്ത്യയിലെ ശൈത്യം തുടരും. ദക്ഷിണ ഇന്ത്യയിൽ മാത്രമാണ് കുറച്ചുദിവസത്തേക്ക് തണുപ്പ് മാറിനിൽക്കുക. പശ്ചിമവാതം ശക്തിപ്പെടുന്നതിന്റെ തുടർന്നാണ് ഉത്തരേന്ത്യയിൽ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാവുക. ഉത്തരേന്ത്യയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശൈത്യ തരംഗം മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.


അതേ സമയം ഇന്ന് തെക്കൻ അറബിക്കടൽ അതിനോട് ചേർന്ന ഭൂമധ്യരേഖയോടുചേർന്ന ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്നും നാളെയും : തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (11 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (25 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (41 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends