Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

വ്യവസായങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി

25 JULY 2016 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

ജോലി നഷ്ടമാകുന്ന ജീവനക്കാര്‍ക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയുമുള്‍പ്പെടെയുള്ള തുകയുടെ 75 ശതമാനവും പിന്‍വലിക്കാം

തുക പിൻവലിക്കുന്നതിനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി.. പ്രൊവിഡന്റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാം

ഓഹരി വിപണി നേട്ടത്തില്‍... സെന്‍സെക്‌സ് 300ലധികം പോയിന്റ് മുന്നേറി

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ചെ​ക്കു​ക​ൾ മാ​റി​യെ​ടു​ക്കാം... റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം ഇന്നു മു​ത​ൽ നി​ല​വി​ൽ​

ചെക്ക് പാസാകാൻ ഇനി കാത്തിരിക്കേണ്ട... നാളെ മുതൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ ചെക്കുകൾ അതാത് ദിവസം തന്നെ പാസാക്കും

കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച് വൈദ്യുതി ബോര്‍ഡ് .ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ കെഎസ്ഇബി തടയുന്നു. എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി നിരക്കിന്റെ മൂന്നിരട്ടി വരെയാണ് കെഎസ്ഇബി ഈടാക്കുന്നത്. പൊതുമേഖല ഉള്‍പ്പെടെ സംസ്ഥാനത്തെ 15 പ്രമുഖ വ്യവസായങ്ങളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്ന തീരുമാനമാണിത്.ഇതേത്തുടര്‍ന്നുണ്ടാകുന്ന ഉത്പാദനച്ചെലവുവര്‍ധന താങ്ങാനാവാതെ വ്യവസായമേഖല രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരും .സംസ്ഥാനത്തെ എല്ലാ വ്യവസായങ്ങളുടേയും ഉത്പാദനച്ചെലവു കൂട്ടുന്നതും മല്‍സര ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതുമായ നടപടിയാണിത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അഖിലേന്ത്യാ തലത്തിലുള്ള എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് യൂണിറ്റിനു ശരാശരി രണ്ടേകാല്‍ രൂപ മുതല്‍ രണ്ടര രൂപ വരെ നിരക്കില്‍ വൈദ്യുതി ലഭിക്കുമ്പോള്‍ കെഎസ്ഇബി ഈടാക്കുന്നത് യൂണിറ്റിന് 4 രൂപ 80 പൈസ മുതല്‍ അഞ്ചു രൂപ 20 പൈസ വരെയാണ്.വൈകിട്ട് എഴു മുതല്‍ പത്തുവരെയുള്ള സമയത്ത് 7 രൂപ 60 പൈസ ഈടാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഇരട്ടി മുതല്‍ മൂന്നിരട്ടി വരെ കെഎസ്ഇബി ഈടാക്കുന്ന സ്ഥാനത്താണ് പുറത്തു നിന്നു കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നിഷേധിക്കുന്നത്.

പുറത്തു നിന്നു വൈദ്യുതി വാങ്ങാന്‍ എന്‍ഒസിക്ക് അപേക്ഷ നല്‍കിയ വ്യവസായങ്ങള്‍ക്കെല്ലാം അനുമതി നിഷേധിച്ചുകൊണ്ടു നല്‍കിയ കത്തില്‍ രണ്ടു കാരണങ്ങളാണ് കെഎസ്ഇബി പറഞ്ഞത്. വ്യവസായങ്ങള്‍ റിമോട്ട് ടെര്‍മിനല്‍ യൂണിറ്റ് (ആര്‍ടിയു) സ്ഥാപിക്കണമെന്നതാണ് അതിലൊന്ന്. ഇത്തരം മീറ്റര്‍ സ്ഥാപിക്കേണ്ടത് ലൈസന്‍സിയായ വൈദ്യുതി ബോര്‍ഡ് തന്നെയാണ്. എങ്കിലും നാലു ലക്ഷം മാത്രം ചെലവു വരുന്ന ആര്‍ടിയു സ്ഥാപിക്കാന്‍ വ്യവസായങ്ങളെല്ലാം തയാറുമാണ്. രണ്ടാമതു പറഞ്ഞിരിക്കുന്ന കാരണം ഗ്രിഡില്‍ ഇപ്പോള്‍ വൈദ്യുതിക്ക് ഡിമാന്‍ഡ് കുറവാണെന്നതാണ്. കെഎസ്ഇബിക്ക് വൈദ്യുതി ആവശ്യത്തിലധികം ഉള്ളതിനാല്‍ പുറത്തു നിന്നു വാങ്ങരുതെന്നര്‍ഥം.

പക്ഷേ നിരക്ക് അധികമായതിനാല്‍ മിക്ക വ്യവസായങ്ങളും ഉത്പാദനച്ചെലവു നേരിടാനാകാത്ത സ്ഥിതിയിലാണ്. അധികമുള്ള വൈദ്യുതി കെഎസ്ഇബി തന്നെ യൂണിറ്റിനു രണ്ടര രൂപയ്ക്കു പുറത്തു വില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വന്‍ നിരക്ക് ഈടാക്കി നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം . അധിക വൈദ്യുതി രണ്ടര രൂപയ്ക്കു കെഎസ്ഇബി പുറത്തു വില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ കേരളത്തിനകത്ത് അമിത നിരക്കും പുറത്ത് സഹായ നിരക്കും.

നിലവില്‍ വര്‍ഷങ്ങളായി പുറംവൈദ്യുതി വാങ്ങുന്ന 15 കമ്പനികള്‍ക്കു പുറമേ ഭാരത് പെട്രോ!ളിയവും (ബിപിസിഎല്‍), ഫാക്ടും, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡും ഉള്‍പ്പെടെ നിരവധി വ്യവസായങ്ങള്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നു പവര്‍ ട്രേഡിങ് കോര്‍പറേഷന്‍ വഴി വൈദ്യുതി വാങ്ങാനുള്ള പ്രക്രിയയിലുമാണ്. അതിനിടെയാണു വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വൈദ്യുതി ഉപയോക്താക്കളുടെ അസോസിയേഷന്‍ താരിഫ് റെഗുലേറ്ററി കമ്മിഷന് ഇതിനെതിരെ പരാതി നല്‍കി.
കെഎംഎംഎല്ലിനു പുറമേ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, അപ്പോളോ ടയേഴ്‌സ്, പ്രീമിയര്‍ ടയേഴ്‌സ്, ഹിന്‍ഡാല്‍കോ, കാര്‍ബോറണ്ടം, ഇംഗ്ലിഷ് ഇന്ത്യന്‍ ക്‌ളേ, കെപി മെറ്റല്‍സ്, ഒഇഎന്‍ തുടങ്ങിയ 14 വ്യവസായ യൂണിറ്റുകളാണ് എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നു വൈദ്യുതി വാങ്ങിയിരുന്നത്. ഇവയില്‍ മിക്കതിനും നേരത്തേയുള്ള എന്‍ഒസി കാലാവധി തീരുന്ന മുറയ്ക്ക് പുതിയ എന്‍ഒസി നിഷേധിച്ചിട്ടുണ്ട്. പ്രതിദിനം 13 ലക്ഷം യൂണിറ്റ് വൈദ്യുതി വരെയാണ് ഈ കമ്പനികള്‍ ചേര്‍ന്നു പുറത്തു നിന്നു വാങ്ങിയിരുന്നത്. സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ ഒരു ശതമാനം മാത്രമാണിത്.

ഓഹരി വില്‍പനയ്ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്ളതുപോലെ വൈദ്യുതിയും വില്‍ക്കുന്നത് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് വഴിയാണ്. ഡിമാന്‍ഡ് അനുസരിച്ച് ഓരോ പതിനഞ്ച് മിനിറ്റിലും നിരക്കു വ്യത്യാസം വരുന്നു. യൂണിറ്റിന് ഒന്നര വരെ കുറഞ്ഞു വരാറുണ്ടെങ്കിലും ശരാശരി നിരക്ക് രണ്ടര രൂപയാണ്. പവര്‍ ട്രേഡിങ് കോര്‍പറേഷന്‍ പോലെ നിരവധി ട്രേഡര്‍മാര്‍ വൈദ്യുതി വില്‍പന രംഗത്തുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പതിനൊന്നുകാരിയെ വീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി  (4 hours ago)

കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍  (5 hours ago)

എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം  (5 hours ago)

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ശബരിമല സ്വര്‍ണപ്പാളി വിവാദം: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം  (6 hours ago)

അജ്മലിനെതിരെ ചാറ്റുകള്‍ പുറത്തുവിട്ട് നടി  (6 hours ago)

ബിഹാറില്‍ നിരവധി വികസനങ്ങള്‍ ചെയ്തുവെന്ന് നിതീഷ് കുമാര്‍  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍  (6 hours ago)

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (6 hours ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (8 hours ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (8 hours ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (8 hours ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (8 hours ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (9 hours ago)

Malayali Vartha Recommends