Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകള്‍

29 JULY 2016 03:47 PM IST
മലയാളി വാര്‍ത്ത

ബാങ്കുകള്‍ മുഖാന്തിരം നടത്തിവരുന്ന എല്ലാത്തരം ഇടപാടുകള്‍ക്കും ചിലവേറുകയാണ്. സൗജന്യമായി നല്കിയിരുന്ന എല്ലാ സേവനങ്ങള്‍ക്കും വില കനക്കുകയാണ്. എന്നാല്തനൊക്കെയാണ് പണം ഈടാക്കുന്നതെന്നും എത്രയാണ് ഈടാക്കുന്നതെന്നും ഉപഭോക്താവിന് വ്യക്തത നല്കുവാന് ബാങ്കുകള് തയാറാകുന്നില്ല.

സ്വകാര്യ ബാങ്കുകളുടെ സേവന നിരക്കുകള്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ കുത്തനെ ഉയരുമെന്നത് വ്യക്തമായിരുന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളും വലിയ വര്‍ധനയാണ് നിരക്കുകളില്‍ വരുത്തിയത്. 50 ശതമാനത്തോളം വരെ വര്‍ധന നിലവില്‍ വന്നിട്ടുണ്ട് .
നോട്ടുകെട്ടുകള്‍ എണ്ണുന്നതിന് പോലും പണമീടാക്കി തുടങ്ങിക്കഴിഞ്ഞു. നൂറു നോട്ടുകള്‍ വരെയുള്ള രണ്ടു കെട്ടുകള്‍ കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ നോട്ടുകെട്ടിനും 10 രൂപ എന്ന നിരക്കില്‍ എസ്ബിഐ ഈടാക്കിത്തുടങ്ങി. എറ്റിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിന് , മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്, എസ്എംഎസ് സന്ദേശങ്ങള്‍ക്ക് , ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ഫീസ് എന്നിവയ്ക്കു പുറമേ വിവിധയിനം സര്‍ട്ടിഫിക്കറ്റുകള്‍ക്ക്,ബില്ല് കൈമാറുന്നതിന്, ഫോട്ടോ അറ്റസ്‌റ്റേഷന്, നെറ്റ് ബാങ്കിംഗിന്, ഒപ്പു പരിശോധനയ്ക്ക്, ചെക്ക് സംബന്ധിച്ച സേവനങ്ങള്‍ക്ക് തുടങ്ങിയവയ്ക്കും ബാങ്കുകള്‍ പണമീടാക്കി തുടങ്ങിയിട്ടുണ്ട്. 

എറ്റിഎം ഇടപാടുകള്‍ക്ക് പരിമിതി നിശ്ചയിക്കുന്നത് സാമ്പത്തിക ഉത്തരവാദിത്തം നല്കുമെന്നായിരുന്നു നിയന്ത്രണങ്ങള്‍ നിലവില്‍ വരുമ്പോള്‍ ബാങ്കിംഗ് മേഖലയില്‍ നിന്ന് ഉയര്‍ന്നുവന്ന വിശദീകരണം. എന്നാല്‍ ആധുനിക ജീവിതത്തില്‍ പണമിടപാടുകള്‍ക്ക് സ്വീകരിക്കുന്ന ഏറ്റവും സൗകര്യപ്രദമായ മാര്‍ഗത്തില്‍ നിയന്ത്രണവും പിഴയും ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളെ പിഴിയാനാണെന്ന് വ്യക്തമാകുകയാണെന്നാണ് ഉപഭോക്താക്കളുടെ പക്ഷം.

രാജ്യത്തെ ആറു പ്രമുഖ മെട്രോ നഗരങ്ങളില്‍ (കേരളത്തിലെ നഗരങ്ങളില്ല) മൂന്ന് എറ്റിഎം ഇടപാടുകള്‍ ; മാത്രമാണ് മാസത്തില്‍ നിയന്ത്രണമില്ലാതെ സാധ്യമാവുക. മറ്റിടങ്ങളില്‍ മാസത്തില് പരമാവധി അഞ്ച് ഇടപാടുകളാണ് മറ്റ് ബാങ്കുകളുടെ എറ്റിഎമ്മുകളില്‍ നിന്ന് നടത്താന്‍ ബാങ്കുകള്‍ അനുവദിക്കുന്നത്. ബാലന്‍സ് നോക്കുന്നതുപോലുള്ള നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ ഉള്‍പ്പെടെയാണിത്.

ഐസിഐസിഐ, ആക്‌സിസ് ബാങ്ക് പോലുള്ള ബാങ്കുകള്‍ ബ്രാഞ്ച് വഴിയുള്ള പണമിടപാടുകള്‍ക്കും മാസപരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധിക്കപ്പുറമുള്ള ബ്രാഞ്ച് വഴിയുള്ള ഓരോ ഇടപാടിനും 90 രൂപ എന്ന കണക്കില്‍ പിഴയെടുക്കും. ആക്‌സിസ് ബാങ്ക് പരിധിക്ക് പുറത്തുള്ള ഓരോ ബ്രാഞ്ച് ഇടപാടിനും, 100 രൂപ അല്ലെങ്കില്‍ ഓരോ ആയിരം രൂപയ്ക്ക് നാല് രൂപ ഇവയില്‍ ഏതാണോ വലുത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഈടാക്കും.

ബാലന്‍സ് അറിയുന്നതിനും ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമെല്ലാം ബാങ്കുകള് ഉപഭോക്താകള്‍ക്ക് എസ്എംഎസ് അയയ്ക്കുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരമല്ല പലപ്പോഴും ഉപഭോക്താവ് ഈ സേവനം ഏറ്റുവാങ്ങുന്നത്. മെസേജുകളുടെ എണ്ണം കണക്കാക്കിയല്ല, ഒരു നിശ്ചിത കാലയളവിന് ഇത്ര തുക എന്ന രീതിയിലാണ് മിക്ക ബാങ്കുകളും എസ്എംഎസ് സേവനങ്ങള്‍ക്ക് പണമീടാക്കുന്നത്. വര്‍ഷത്തില്‍ 100 മുതല്‍ 300 രൂപ വരെ ബാങ്കുകള്‍ ഇതിന് ഈടാക്കുന്നുണ്ട്. വ്യത്യസ്തതരം എസ്എംഎസുകള്‍ക്ക് വെവ്വേറെയായി ഈടാക്കുന്ന രീതിയുമുണ്ട്. 

എറ്റിഎം/ഡെബിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസായി 100 മുതല്‍ മുന്നൂറ് വരെ ഈടാക്കുന്നുണ്ട് . വിവിധയിനം കാര്‍ഡുകള്‍ക്കനുസരിച്ച് നിരക്കിലും മാറ്റം വരും. എച്ച്ഡിഎഫ്എസി, ഐസിെഎസിഐ പോലുള്ള സ്വകാര്യബാങ്കുകള്‍ കുത്തനെയുള്ള വര്‍ധനയാണ് ഇത്തരം സേവനങ്ങളുടെ നിരക്കില്‍ വരുത്തിയിട്ടുള്ളത്. പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ഫീസ് 500 രൂപയില് നിന്ന് 750 രൂപയായാണ് എച്ച്ഡിഎഫ്‌സി വര്‍ധിപ്പിച്ചത്.

ചെക്ക് ലീഫുകളുടെ ഉപയോഗത്തിനും ബാങ്കുകള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യം നല്‍കുന്ന ചെക്ക് ബുക്ക് ഒഴികെ പിന്നീട് വാങ്ങുന്ന ഓരോ ചെക്ക് ബുക്കിനും 2015 ഏപ്രില്‍ ഒന്നു മുതല്‍ 75 രൂപ വീതം എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കുന്നുണ്ട്. മാസത്തില്‍ എത്ര ചെക്ക് ഇടപാടുകള്‍ നടത്താമെന്നതിനും നിയന്ത്രണമുണ്ട്.ചെക്കുകള്‍ മടങ്ങിയാല്‍ ആദ്യ തവണ 100 മുതല്‍ 300 രൂപ വരെയാണ് ബാങ്കുകള്‍ പിഴയീടാക്കുക. അടുത്ത തവണ ഈ തുക ഇരട്ടിയാകും. മൂന്നാം തവണ അതിനും ഇരട്ടി. ചെക്ക് മടങ്ങിയാലുള്ള പിഴ 150 രൂപയില്‍ നിന്ന് 256 രൂപയായാണ് എസ്ബിഐ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വര്‍ധിപ്പിച്ചിട്ടുള്ളത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (8 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (8 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (9 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (9 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (10 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (10 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (11 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (11 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (11 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (11 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (11 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (12 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (12 hours ago)

Malayali Vartha Recommends