Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാളികേര ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ ആശ്വാസം

05 DECEMBER 2014 03:57 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫ്ലിപ്കാർട്ടിൽ ഇന്ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയ്ൽസിൽ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട് ഫോണുകൾ എക്കാലത്തെയും കുറഞ്ഞ ഉത്സവകാല വിലയിൽ: ബിഗ് ബില്യൺമോട്ടോറഷ് പ്രഖ്യാപിച്ച് മോട്ടറോള...

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

രൂപയുടെ മൂല്യത്തില്‍ ഉണര്‍വ്... 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമുയര്‍ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....

രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍....വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്ക്, ഓഹരി വിപണി ഇന്നും നഷ്ടത്തില്‍

തേങ്ങാപ്പൊടി, തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, നീര ഷുഗര്‍ തുടങ്ങിയവയുടെ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 20% വര്‍ധിച്ചുവെന്ന് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് വ്യക്തമാക്കുന്നു. പ്രമുഖ ഉല്‍പാദന സംസ്ഥാനങ്ങളില്‍ മുഖ്യ വിളവെടുപ്പ് സീസണ്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെ, അടുത്ത മാര്‍ച്ച് വരെ വന്‍ വിലയിടിച്ചിലിന് സാധ്യതയില്ലെന്നും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലക്കുറവ് താല്‍ക്കാലികമാണെന്നുമാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. മില്ലിങ് കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ക്വിന്റലിന് 30 രൂപ ഉയര്‍ത്തി 5550 രൂപയാക്കിയിട്ടുണ്ട്. ഉണ്ട കൊപ്രയ്ക്ക് 5830 രൂപയും. പക്ഷേ വിപണി വില 8800 രൂപയായതിനാല്‍ ഇതിനു തല്‍കാലം പ്രസക്തിയില്ല. വിപണിവില താങ്ങുവിലയെക്കാളും താഴുന്ന അവസരത്തിലാണ് സംഭരണം ആവശ്യമാകുന്നത്. വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില റെക്കോര്‍ഡ് തലത്തില്‍ നിന്ന് കുത്തനെ താഴോട്ടിറങ്ങി. ക്വിന്റലിന് 18000 രൂപ മറികടന്നേക്കുമെന്ന് കരുതിയിരുന്ന വെളിച്ചെണ്ണ 13100 രൂപയിലെത്തി. കൊപ്ര 11500 രൂപയില്‍ നിന്ന് 8825 രൂപയിലും. എന്നാല്‍ പച്ചത്തേങ്ങ കിലോഗ്രാമിന് 40 രൂപയ്ക്കടുത്ത് തുടരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള തേങ്ങ സംസ്‌കരണത്തിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനും അയല്‍ സംസ്ഥാനങ്ങളിലേക്ക് ധാരാളമായി കൊണ്ടുപോവുകയാണ്. മായം ചേര്‍ത്ത എണ്ണയുടെ ലഭ്യതയും പാമോയിലിന്റെ വിലക്കുറവും, പാചകാവശ്യത്തിന് വെളിച്ചെണ്ണയുടെ ഉപയോഗം സംസ്ഥാനത്ത് കുറച്ചു. പാമോയിലിന്റെ ചില്ലറ വില താണ് കിലോഗ്രാമിന് 65 രൂപയ്ക്കടുത്തായി. വിലക്കയറ്റം തടയാനെന്ന പേരില്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ ഉദാരമാക്കിയിരിക്കുകയുമാണ്. കേരളത്തില്‍ നാളികേരത്തിന്റെ മുഖ്യവിളവെടുപ്പ് ഉടനെ ആരംഭിക്കുമെന്നിരിക്കെ, വിപണിയിലെ അനിശ്ചിതത്വം കൃഷിക്കാരെയും വ്യാപാരികളെയും അസ്വസ്ഥമാക്കുന്നു. നീരയുടെ ഉല്‍പാദനം വ്യാപകമാക്കുന്നതിന് എക്‌സൈസ് വകുപ്പ് സൃഷ്ടിക്കുന്ന തടസങ്ങള്‍ ഉല്‍പാദക സംഘങ്ങളെ വിഷമത്തിലാക്കുന്നുണ്ട്. മായം ചേര്‍ത്ത വെളിച്ചെണ്ണ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതു തടയാന്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും. ആധുനിക ലബോറട്ടറി സ്ഥാപിക്കുക, പരിശോധന കര്‍ശനമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. ചില്ലറ വില്‍പന പൂര്‍ണമായും പായ്ക്കറ്റിലാക്കിയ വെളിച്ചെണ്ണയുടേതാകണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (5 minutes ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (25 minutes ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (39 minutes ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (58 minutes ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (1 hour ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (2 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (3 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (3 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (3 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (3 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (3 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (4 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (4 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (4 hours ago)

Malayali Vartha Recommends