Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ബഹുമതിയോടെ എത്തിയ ടാറ്റായുടെ നാനോ വിസ്മൃതിയിലേക്കോ ?

05 JULY 2018 04:13 PM IST
മലയാളി വാര്‍ത്ത

ചെറിയ ഫാമിലിക്ക് വലിയ യാത്ര നടത്താമെന്ന വാഗ്ദാനവുമായാണ് രത്തന്‍ടാറ്റ നാനോ കാറുമായി രംഗത്ത് എത്തുന്നത്. സാധാരണക്കാരുടെ കാര്‍ അതായിരുന്നു നാനോ കാറിന് ഉപയോക്താക്കള്‍ നല്‍കിയ വിളിപ്പേര്. 
എന്നാല്‍ ഇതിന്റെ നിര്‍മാണം പൂര്‍ണ്ണമായും നിര്‍ത്തുന്നു എന്ന സൂചനയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. എല്ലാവരുടെയും മനം കവര്‍ന്ന ടാറ്റമോട്ടേഴ്‌സിന്റെ നാനോ കാര്‍ പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ 'ബ്രെയിന്‍ ചൈല്‍ഡ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റത്. ജൂണ്‍ മാസത്തില്‍ ഒറ്റ കാര്‍ മാത്രമാണ് നിര്‍മിച്ചത്. 2017 ജൂണില്‍ ഉത്പാദനം 275 കാറുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 നാനോ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ഈ ജൂണില്‍ എക്‌സ്‌പോര്‍ട്ട് വട്ടപൂജ്യമാണ്. പക്ഷെ, ഉത്പാദനം നിര്‍ത്തുന്ന കാര്യത്തില്‍ കമ്പനി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

ഉത്പാദനം നിര്‍ത്തുകയാണോ എന്ന ചോദ്യത്തിന് ടാറ്റയുടെ വക്താവിന്റെ മറുപടി ഇങ്ങനെ ഇന്നത്തെ നിലയില്‍ നാനോയ്ക്ക് 2019നപ്പുറം പോകാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. നിലനില്‍ക്കണമെങ്കില്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ കസ്റ്റമര്‍ ഡിമാന്റുള്ള കീ മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരും.

2008ലെ ഡല്‍ഹി ആട്ടോ എക്‌സ്‌പോയിലാണ് ടാറ്റ നാനോയുടെ ചരിത്രം തിരുത്തിയ രംഗപ്രവേശം. 'ഒരു ലക്ഷം രൂപയ്ക്കു കാര്‍' എന്ന രത്തന്‍ ടാറ്റയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ലോകം വരവേറ്റത്. 2009 മാര്‍ച്ചില്‍ നാനോ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തി. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ഖ്യാതി നേടിയ നാനോ ആദ്യ ഘട്ടത്തില്‍ വിപണിയില്‍ താരമായി. എന്നാല്‍ തുടക്കത്തിലെ ഉപയോക്താക്കള്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് നാനോ ഉയര്‍ന്നില്ലെന്ന വാദവും ശക്തമാണ്. സാങ്കേതിക തകരാറുകള്‍ കൂടുതല്‍ പ്രശ്‌നമായി. ഇന്ധന ടാങ്ക് മുമ്പിലാണെന്നത് അപകട സാധ്യത കൂട്ടുന്ന ഘടകമായി. കാറിന് തീ പിടിച്ച സംഭവങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടായി. വില രണ്ടു ലക്ഷത്തിന് അടുത്താവുകയും ചെയ്തതും വിപണിയില്‍ തിരിച്ചടിയായി. ഇതെല്ലാം കസ്റ്റമേഴ്‌സിനെ നാനോയില്‍ നിന്ന് അകറ്റി.

ബംഗാളിലെ സിംഗൂരിലാണ് ഫാക്ടറി ആദ്യം സ്ഥാപിച്ചത്. എന്നാല്‍ ബംഗാളില്‍ നാനോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചത് മറ്റൊരു വശം. തുടര്‍ന്ന് നിര്‍മ്മാണം ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയായിരുന്നു. ബംഗാളില്‍ ഇടതു ഭരണം അവസാനിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സിംഗൂര്‍ പ്രക്ഷോഭമായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ കമ്ബനിക്ക് തെറ്റ് പറ്റിയെന്ന് രത്തന്‍ ടാറ്റയ്ക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. മാത്രവുമല്ല, ടാറ്റ ഗ്രൂപ്പിന് ഇത് ഒരു തലവേദനയുമായി. മോഡല്‍ വന്‍ നഷ്ടത്തിലായത് ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഗ്രൂപ്പുമായി ഭിന്നതയിലാകുന്നതിന് ഒരു കാരണമായി. രത്തന്‍ ടാറ്റ നാനോയെ ശക്തമായി പിന്തുണച്ചപ്പോള്‍ ഉല്പാദനവുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടുകാരനായിരുന്നു മിസ്ത്രി.

നാനോ കാര്‍ ഉത്പാദനം നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ സാധാരണക്കാരന്റെ കാര്‍ ഇനി റോഡുകളില്‍ കാണാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് നാനോയെ ഇഷ്ട്ടപ്പെടുന്ന ചിലര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (2 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (10 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (27 minutes ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (43 minutes ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (1 hour ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (1 hour ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (1 hour ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (1 hour ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (2 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ  (3 hours ago)

കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്.... തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു  (3 hours ago)

Malayali Vartha Recommends