Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

മള്‍ട്ടിപ്ലെക്‌സുകളിലെ ഭക്ഷണനിയന്ത്രണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍

17 JULY 2018 03:13 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് അതിവേഗം വളരുന്ന ഒന്നാണ് മള്‍ട്ടിപ്ലെക്‌സ് മേഖല. സിനിമയില്‍നിന്നും ലഭിക്കുന്ന വരുമാനത്തിനൊപ്പം തിയറ്ററുകള്‍ക്ക് അധികനേട്ടം നല്കുന്നത് പോപ്‌കോണ്‍ പോലുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമാണ്. മള്‍ട്ടിപ്ലെക്‌സുകളില്‍ ഫുഡ് ആന്‍ഡ് ബിവറേജസ് വിഭാഗത്തില്‍നിന്നുള്ള വരുമാനം 25 ശതമാനം വരും. അതുകൊണ്ടുതന്നെ അതിവേഗം വളരുന്ന ഈ വിനോദമേഖല പുറത്തുനിന്നുള്ള ഭക്ഷണം തിയറ്ററുകളില്‍ കയറ്റുന്നത് വിലക്കുകയും ചെയ്യുന്നു. എന്നാല്‍, അടുത്തിടെയുള്ള കോടതി നിരീക്ഷണങ്ങളും വിധികളും തിയറ്ററുകളുടെ ഈ കൊള്ളയ്ക്ക് തടയിടുന്നതാണ്. മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന് പുറത്തു വില്ക്കുന്ന വിലയേ ഈടാക്കാനാവൂ എന്നാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതുകൂടാതെ, പുറത്തുനിന്നുള്ള ഭക്ഷണം വിലക്കുന്ന തിയറ്ററുകള്‍ക്കെതിരേ 1966ലെ മഹാരാഷ്ട്ര സിനിമാസ് (റെഗുലേഷന്‍) റൂള്‍സ് പ്രകാരം നടപടിയെടുക്കുമെന്ന് വെള്ളിയാഴ്ച സിവില്‍ സപ്ലൈസ് മന്ത്രി രവീന്ദ്ര ചവാന്‍ അറിയിച്ചു. ഒരു ഉത്പന്നത്തിന് വ്യത്യസ്ത പരമാവധി വില്പനവില (എംആര്‍പി) പതിക്കുന്നത് ഓഗസ്റ്റ് ഒന്നു മുതല്‍ ശിക്ഷാര്‍ഹമാണ്. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഫുഡ് ആന്‍ഡ് ബിവറേജസില്‍ മള്‍ട്ടിപ്ലെക്‌സുകളുടെ ലാഭം 19 ശതമാനത്തില്‍നിന്ന് 25 26 ശതമാനമായി ഉയര്‍ന്നു. ടിക്കറ്റുകളില്‍ നിന്നുള്ള വരുമാനമാകട്ടെ 56 ശതമാനത്തില്‍നിന്ന് 62 ശതമാനമായി. 

മള്‍ട്ടിപ്ലെക്‌സിന് പുറത്ത് വില്‍ക്കുന്ന എം ആര്‍ പിയില്‍ ഭക്ഷണങ്ങള്‍ തിയറ്ററിനുള്ളില്‍ വില്ക്കാനോ, തിയറ്ററിനുള്ളില്‍ പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ അനുവദിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചാല്‍ വരും മാസങ്ങളില്‍ തിയറ്റര്‍ മേഖലയുടെ വളര്‍ച്ച കുറയും. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്‌സുകളുടെ ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു.

ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായി കഷ്മാന്‍ ആന്‍ഡ് വേക്ഫീല്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച്, 2017 18 സാമ്പത്തിവര്‍ഷം പി വി ആര്‍ സിനിമാസിനും ഇനോക്‌സ് ലീസറിനും യഥാക്രമം 625ഉം 476ഉം സ്‌ക്രീനുകളുണ്ട്. 2011 12 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് ഇരുകമ്പനികളും യഥാക്രമം 150ഉം 63ഉം സ്‌ക്രീനുകളാണ് അധികമായി ചേര്‍ത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (1 hour ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (2 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (2 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (2 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (3 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (3 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (4 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (4 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (4 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (5 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (5 hours ago)

Malayali Vartha Recommends