Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണവിപണി ലക്ഷ്യം വച്ച് ടെലിവിഷന് പ്രത്യേക ഓഫറുകളുമായി സോണി

18 JULY 2018 03:43 PM IST
മലയാളി വാര്‍ത്ത

പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സോണി ഓരോ പര്‍ച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനങ്ങളുമായി ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. 'സോണിയുടെ ഇന്ത്യ വിപണിയില്‍ നിര്‍ണ്ണായക സ്ഥാനമാണ് കേരളത്തിനുള്ളത്. രാജ്യത്തെ ലാര്‍ജ് സ്‌ക്രീന്‍ ടെലിവിഷന്‍ വിപണിയെ മുന്നില്‍ നിന്ന് നയിക്കുന്നത് കേരളമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല് മടങ്ങോളം വര്‍ധനവാണ് ലാര്‍ജ് സ്‌ക്രീന്‍ ടെലിവിഷന്‍ വില്പനയിലുണ്ടായത്. ഫുള്‍ ഫ്രെയിം ക്യാമറയ്ക്കും രാജ്യത്തെ ഏറ്റവും വലിയ വിപണി കേരളം തന്നെ' 

കേരള വിപണിയിലെ ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി 170 കോടി രൂപയുടെ വില്പന ലക്ഷ്യമിടുകയാണ് സോണി ഇന്ത്യ. ബ്രാവിയ ടെലിവിഷന്‍ സെറ്റുകളുടെ വില്‍പ്പനയില്‍ മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം വളര്‍ച്ചയും ലക്ഷ്യമിടുന്നു. ബ്രാവിയ ടിവി, ഹോംതിയേറ്ററുകള്‍, പുതിയ ശ്രേണിയായ ആല്‍ഫ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇമേജിംഗ് ഉത്പന്നങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ സോണിയുടെ ഡിജിറ്റല്‍ സറൗണ്ട് വയര്‍ലെസ് ടിവി ഹെഡ്‌ഫോണ്‍, ബ്‌ളൂടൂത്ത് ഹെഡ്‌ഫോണ്‍, പവര്‍ബാങ്ക്, പെന്‍െ്രെഡവ് തുടങ്ങിയവ നേടാം.

ഇഷ്ടപ്പെട്ട സോണി ഉത്പന്നങ്ങള്‍ പ്രോസസിംഗ് ഫീസില്ലാതെ, പ്രത്യേക വായ്പയിലൂടെ സ്വന്തമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 35 ശതമാനം വര്‍ദ്ധനയോടെ 170 കോടി രൂപയുടെ വില്പനയാണ് ഇക്കുറി ഓണത്തിന് സോണി പ്രതീക്ഷിക്കുന്നത്്. 20 ശതമാനം വളര്‍ച്ചയോടെ 150 കോടി രൂപയുടെ വില്പനയാണ് കഴിഞ്ഞ ഓണക്കാലത്ത് നേടിയത്.

2018 ലെ ആദ്യപാദ ഫലങ്ങള്‍ നോക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ 100 ശതമാനമാണ് അധികവളര്‍ച്ച. അതില്‍ പ്രധാന പങ്ക് വഹിച്ചത് ഫുട്‌ബോള്‍ ലോകകപ്പാണ്. ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച പുതിയ ബ്രാവിയ ഒ.എല്‍.ഇ.ഡി എ8എഫ് ടിവിക്ക് കേരളത്തില്‍ നിന്നുള്‍പ്പെടെ വന്‍ വില്പന നേട്ടമാണ് ലഭിച്ചത്. ഫിഫ വില്പനയില്‍ 50 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിട്ടതെങ്കിലും 70 ശതമാനം നേട്ടമുണ്ടായി. 32 ഇഞ്ച് ടിവി വിഭാഗത്തില്‍ 100 ശതമാനമാണ് വളര്‍ച്ച. 55 ഇഞ്ചിന് മുകളിലുള്ള സ്‌ക്രീന്‍ വിഭാഗത്തിലും കേരള വിപണിയില്‍ മികച്ച സ്വീകാര്യതയാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (3 minutes ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (6 minutes ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (15 minutes ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (17 minutes ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (21 minutes ago)

ഉത്തരവാദിത്തങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും തീരുമാനങ്ങൾ പ്രതിഷ്ഠയുടെ താൽപ്പര്യം മുൻനിർത്തി ആയിരിക്കണം... ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി  (31 minutes ago)

സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു... ആറ് ഡാമുകളിൽ റെഡ് അലർട്ട്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (1 hour ago)

ആഗസ്റ്റ് 3 തിങ്കൾ: ഗ്രഹമാറ്റങ്ങളും 12 രാശികളുടെ പൂർണ്ണ ഫലവും  (2 hours ago)

നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട തുറന്നു...  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു... പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം    (2 hours ago)

മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends