Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ കറന്‍സി നോട്ടുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ല

24 JULY 2018 09:06 AM IST
മലയാളി വാര്‍ത്ത

ഇനി പുതിയ നോട്ടുകള്‍ കീറുകയോ കേടുപാടുകളുണ്ടാവുകയോ ചെയ്താല്‍ ബാങ്കുകള്‍ അത് തിരിച്ചെടുക്കില്ല. റിസര്‍വ് ബാങ്കിന്റെ നോട്ട് തിരിച്ചെടുക്കല്‍ നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകള്‍. ഇതിനാല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മ ഗാന്ധി സീരീസില്‍പ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ മാറ്റിവാങ്ങാനാവില്ല.റിസര്‍വ് ബാങ്ക് 2009ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ ഈ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്.

ആവശ്യമായ തിരുത്തല്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായിട്ടില്ല. ഇതിന്റെ പഴി കേള്‍ക്കുന്നത് ബാങ്ക് ജീവനക്കാരാണ്. നടപടി ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെ സമീപിക്കുന്നവര്‍ക്ക് തിരുത്തിയ നയം ഉടന്‍ വരുമെന്ന മറുപടി കിട്ടിത്തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ചളി പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ 2009ലെ നോട്ട് റീ ഫണ്ട് റൂളില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, പുതിയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചാലും റിസര്‍വ് ബാങ്ക് തിരിച്ചെടുക്കുന്നില്ല. ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളില്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ ഇത്തരം നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയാല്‍ മാറ്റിനല്‍കല്‍ പ്രോത്സാഹിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ബ്രാഞ്ചുകള്‍.

ഒന്നില്‍ കൂടുതല്‍ കീറലുള്ള നോട്ടുകളുടെ മൂല്യം നിര്‍ണയിക്കുന്നതിന് പ്രത്യേക മാനദണ്ഡമുണ്ട്. വലിയ കഷ്ണത്തിന്റെ വലിപ്പമനുസരിച്ചാണ് മൂല്യം നിര്‍ണയിക്കുക. പുതിയ നോട്ടുകളുടെ കീറിയ കഷ്ണങ്ങളുടെ മൂല്യം സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ല. നോട്ട് റീ ഫണ്ട് റൂള്‍ തിരുത്തി വരുന്നതിന്റെ ഒപ്പമേ ഇതുസംബന്ധിച്ച അറിയിപ്പും ബാങ്കുകള്‍ക്ക് ലഭിക്കൂ. തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞാലും ഇടപാടുകാര്‍ക്ക് ബോധ്യപ്പെടുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (4 minutes ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (7 minutes ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (16 minutes ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (18 minutes ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (22 minutes ago)

ഉത്തരവാദിത്തങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും തീരുമാനങ്ങൾ പ്രതിഷ്ഠയുടെ താൽപ്പര്യം മുൻനിർത്തി ആയിരിക്കണം... ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി  (32 minutes ago)

സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു... ആറ് ഡാമുകളിൽ റെഡ് അലർട്ട്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം... റാന്നി മേഖലയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിർദേശം  (1 hour ago)

ആഗസ്റ്റ് 3 തിങ്കൾ: ഗ്രഹമാറ്റങ്ങളും 12 രാശികളുടെ പൂർണ്ണ ഫലവും  (2 hours ago)

നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട തുറന്നു...  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു... പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം    (2 hours ago)

മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends