ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കാഡ് തകര്‍ച്ച. 70.07ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം. അമേരിക്ക ടര്‍ക്കി ബന്ധം വഷളായതിനെ തുടര്‍ന്ന് ടര്‍ക്കിഷ് കറന്‍സിയായ ലിറ നേരിട്ട വന്‍ തകര്‍ച്ചയാണ് ആഗോള കറന്‍സി വിപണിയിലും പ്രതിഫലിച്ചത്.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടര്‍ക്കിക്കെതിരെ അമേരിക്ക വ്യാപാരബന്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇതുമൂലം, ടര്‍ക്കിഷ് ലിറ ഇന്നലെ ഡോളറിനെതിരെ എട്ട് ശതമാനത്തോളം നഷ്ടം നേരിട്ടു.
ടര്‍ക്കിക്ക് യൂറോപ്യന്‍ ബാങ്കുകള്‍ 14,000 കോടി ഡോളറോളം വായ്പ നല്‍കിയിട്ടുണ്ട്. ഇതാണ്, ടര്‍ക്കിയുടെ തകര്‍ച്ച യൂറോയെയും ബാധിക്കാനിടയായത്. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമായ 69.94ലാണ് രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha