Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പ്രളയക്കെടുതി: ഓണവിപണിയെ ബാധിക്കുമെന്ന് വ്യാപാരികള്‍ക്ക് ആശങ്ക

14 AUGUST 2018 01:41 PM IST
മലയാളി വാര്‍ത്ത

ജിഎസ്ടി ഇളവുകളുടെ പിന്‍ബലത്തില്‍ ഓണവിപണിയിലെ മാന്ദ്യം മറികടക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ വ്യാപാരികളെ ആശങ്കയിലാഴ്ത്തി പ്രളയക്കെടുതി. എന്നാല്‍ ഇത് താല്‍ക്കാലികമാണെന്നും മെച്ചപ്പെട്ട രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ജനജീവിതം സാധാരണ ഗതിയിലേയ്ക്ക് തിരിച്ചെത്തുന്നതിലൂടെ വിപണിയും സജീവമാകുമെന്നുമാണ് പ്രതീക്ഷ.

ഇലക്ട്രോണിക്്‌സ് വിപണി ഏറ്റവും സജീവമായിരിക്കുന്ന കേരളത്തിലെ മലബാര്‍ മേഖലയിലാണ് കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍, വസ്ത്ര വ്യാപാരം, അവശ്യവസ്തുക്കളുടെ വിപണി തുടങ്ങി എല്ലാ മേഖലകളിലും ഇപ്പോള്‍ത്തന്നെ ഇടിവ് പ്രകടമായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഓണ വില്പനയില്‍ ഇപ്പോള്‍ത്തന്നെ 40 ശതമാനം കുറവ് അനുഭവപ്പെടുന്നുണ്ട.് കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്ന തിരക്ക് ഇപ്പോഴില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ജൂലൈയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, 26 ഇഞ്ചില്‍ താഴെയുള്ള ടിവി എന്നിവയുടെ ജിഎസ്ടി 28 ല്‍ നിന്ന് 18 ശതമാനമായി കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുമൂലം വൈറ്റ് ഗുഡ്‌സ് മേഖലയ്ക്ക് ഓണ വിപണിയില്‍ ഉണ്ടായേക്കാമായിരുന്ന നേട്ടമാണ് കനത്ത മഴ മൂലം ഇല്ലാതാകുന്നത്.

കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും തയ്യാറകുന്നില്ല. ടൗണില്‍ നിന്നുള്ള ഉപഭോക്താക്കള്‍ മാത്രമേ ഇപ്പോള്‍ വരുന്നുള്ളൂ. പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു. അതുകൊണ്ട് രണ്ട് മൂന്ന് ദിവസം കൊണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 35 ശതമാനത്തോളം വില്പനയില്‍ കുറവ് വന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ലോറികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷയിലാണ് വ്യാപാരികള്‍.

കാലാവസ്ഥ മാറിയെങ്കില്‍ മാത്രമേ ബിസിനസും മെച്ചപ്പെടുകയുള്ളൂ. ഒരാഴ്ച്ചക്കകം കാലാവസ്ഥയില്‍ മാറ്റം വന്നില്ലെങ്കില്‍ സ്വാഭാവികമായും വിപണി വില്പനയിലും ഇടിവുണ്ടാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (26 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (41 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends