Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ പിന്‍തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

02 SEPTEMBER 2018 12:40 PM IST
മലയാളി വാര്‍ത്ത

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും ഭാഗമായുണ്ടായ ക്ഷീണം മറികടക്കാന്‍ വിവിധ മേഖലകള്‍ക്ക് കഴിഞ്ഞതോടെ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്. ഏപ്രില്‍– ജൂണ്‍ ത്രൈമാസത്തില്‍ ചൈന 6.7% വളര്‍ച്ച നേടിയപ്പോഴാണ് ഇന്ത്യയ്ക്ക് 8.2% വളര്‍ച്ച നേടാനായത്്. ജിഎസ്ടി നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളായിരുന്നതിനാല്‍ 2017 ഏപ്രില്‍–ജൂണ്‍ കാലയളവില്‍ വ്യാവസായിക ഉല്‍പാദനവും വാണിജ്യ പ്രവര്‍ത്തനങ്ങളും താരതമ്യേന കുറവായിരുന്നു. അത്തവണ വളര്‍ച്ച 5.6% മാത്രമാണ് രേഖപ്പെടുത്തിയത്. 

2018–19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പാദത്തില്‍ സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നത് 7.5 മുതല്‍ 7.6 ശതമാനം വരെ വളര്‍ച്ച ലഭിക്കുമെന്നാണ്. 2015–16 അവസാനപാദത്തില്‍ 9.2% വളര്‍ച്ച രേഖപ്പെടുത്തിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്്. മൊത്തം ആഭ്യന്തര ഉല്‍പന്നം (ജിഡിപി) 8.2% വളര്‍ന്നപ്പോള്‍ നികുതി ഒഴിവാക്കിയുള്ള കണക്കായ ഗ്രോസ് വാല്യുആഡഡ് (ജിവിഎ) 8% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൊല്ലം ജനുവരി–മാര്‍ച്ച് പാദത്തിലെ വളര്‍ച്ച 7.7% ആണ്.

നടപ്പുസാമ്പത്തിക വര്‍ഷം ഏഴു ശതമാനത്തിലേറെ വളര്‍ച്ച നേടിയത് ഉല്‍പ്പാദനം, വൈദ്യുതി, വാതകം, ജലവിതരണവും ബന്ധപ്പെട്ട സേവനങ്ങളും, കെട്ടിട നിര്‍മ്മാണം, പൊതുഭരണം, പ്രതിരോധം മറ്റു സേവനങ്ങള്‍ തുടങ്ങിയവയാണ്. വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകള്‍ 6.7 ശതമാനവും കൃഷി, വനവല്‍ക്കരണം, മത്സ്യബന്ധനം എന്നിവ 5.3 ശതമാനവും ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ്, പ്രഫഷണല്‍ സേവനങ്ങള്‍ എന്നിവ 6.5 ശതമാനം വളര്‍ച്ച നേടി. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് തികച്ചും ആത്മവിശ്വാസം പകരുന്ന വളര്‍ച്ചാ നിരക്കാണിത്.

സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിനെ പിന്നിലാക്കി ലോകത്തെ ആറാമത്തെ വലിയ ശക്തിയായിരുന്നു. വൈകാതെ ബ്രിട്ടനെയും പിന്തള്ളാന്‍ ഇന്ത്യയ്ക്കാകുമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (5 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (42 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends