രാജ്യത്ത് പെട്രോള്‍ -ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയര്‍ത്തിയത്

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.68 രൂപയാണ് വില ഡീസലിന് 73.24 രൂപയും നല്‍കണം.
കൊച്ചിയില്‍ പെട്രോളിന് 83.68 രൂപയും ഡീസലിന് 77.16 രൂപയുമാണ് വില. രൂപയുടെ വിനിമയ മൂല്യം കഴിഞ്ഞ ദിവസം റെക്കോര്‍ഡുകള്‍ ഭേദിച്ച് 74 എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം, ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നിര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എണ്ണ കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ്കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ രണ്ടര രൂപ കുറച്ചിരുന്നു. എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ഒന്നര രൂപയും ഇന്ധനവിലയില്‍ ഒരു രൂപയുടേയും കുറവാണ് വരുത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha