രൂപയുടെ മൂല്യതകര്‍ച്ച തടയാന്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

രൂപയുടെ മൂല്യതകര്‍ച്ച തടയാന്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് ജെയ്റ്റ്‌ലിയുടെ പരാമര്‍ശം. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7.5 ശതമാനം നില നിര്‍ത്തുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രൂപയുടെ തകര്‍ച്ചയും കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇത് രണ്ടും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. എണ്ണ ഇറക്കുമതിയാണ് കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുന്നതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ച രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് മാത്രമല്ല ആഗോള സമ്പദ്‌വ്യവസ്ഥക്ക് തന്നെ മുതല്‍ക്കൂട്ടാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
വടക്ക്കിഴക്കന്‍ ഇന്ത്യയുടെ പുരോഗതിയും സ്ത്രീകള്‍ കൂടുതലായി തൊഴിലെടുക്കാന്‍ തുടങ്ങിയതും മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ചക്ക് കാരണമായെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി
"
https://www.facebook.com/Malayalivartha