ഓഹരിവിപണിയില്‍ വന്‍ ഇടിവ്, സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു

ഓഹരിവിപണിയില്‍ വന്‍ ഇടിവ്. രൂപ വീണ്ടും തകര്‍ന്നടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.45 രൂപയിലെത്തി. സെന്‍സെക്‌സ് 1,000 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha