എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഭേദഗതി ഹൈക്കോടതി റദ്ദാക്കി... പതിനയ്യായിരത്തിനു മേല്‍ ശമ്പളമുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം

2014ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇതോടെ യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ തൊഴിലാളികള്‍ക്ക് അവസരവുമായി. പെന്‍ഷന്‍ ഫണ്ടിലേക്കു വിഹിതം അടയ്ക്കാനുള്ള പരമാവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തിയ ഭേദഗതിയാണു റദ്ദാക്കിയത്. പതിനയ്യായിരത്തിനു മേല്‍ ശമ്പളമുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണു വിധി. ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കുന്ന ഇ.പി.എഫ് നടപടികള്‍ക്കെതിരേ കെല്‍ട്രോണില്‍ ഉദ്യോഗസ്ഥനായ ടി.വൈ. വിജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ 507 ഹര്‍ജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.
15,000 എന്ന പരിധി വന്നതിനാല്‍ അതിനു മുകളില്‍ ശമ്പളമുള്ളവര്‍ക്കും പതിനയ്യായിരം കണക്കാക്കിയുള്ള തുകയേ പെഷന്‍ വിഹിതമായി അടയ്ക്കാന്‍ കഴിയുന്നുള്ളൂവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ തുകയില്‍ ഇതു വന്‍ കുറവു വരുത്തുവെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. വിരമിക്കുന്നതിനു തൊട്ടുമുന്‍പുള്ള 12 മാസത്തെ ശമ്പള ശരാശരിയാണു പെന്‍ഷന്‍ നിര്‍ണയത്തിന് ആധാരമായ പ്രതിമാസശമ്പളം മുമ്പു കണക്കാക്കിയിരുന്നത്.
എന്നാലിത് 60 മാസത്തെ ശമ്പള ശരാശരിയെന്നു മാറ്റിയത് പെന്‍ഷന്‍ കുറയാന്‍ വഴിവയ്ക്കുമെന്ന ഹര്‍ജിക്കാരുടെ വാദം ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. തുടര്‍ന്ന് 2014ലെ ഭേദഗതി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നു കാട്ടിയാണ് അപ്പാടെ റദ്ദാക്കിയത്. 1995 ലെ ഇ.പി.എഫ് പെന്‍ഷന്‍ സ്‌കീം പ്രകാരം പരമാവധി പെന്‍ഷന് അര്‍ഹതയുള്ള ശമ്പളം 6500 രൂപയായിരുന്നു. ഇതില്‍ തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം തുക പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റിയിരുന്നു.
ഈ വ്യവസ്ഥ നിലവിലുള്ളപ്പോഴും തൊഴിലാളിക്കു യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം നല്‍കി ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാമായിരുന്നു. ഭേദഗതി വന്നതോടെ ഈ രീതി അട്ടിമറിക്കപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha