രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറി കടന്നു...

രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നു. ഒഡിഷയില്‍ തിങ്കളാഴ്ച ഡീസല്‍ ലിറ്ററിന് 80.69 രൂപയായിരുന്നു; പെട്രോളിന് 80.57 രൂപയും. ഡീസലിന്റെ വില ഉയരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കും. പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് ഒരേ വില്‍പ്പന നികുതിയാണ് കേന്ദ്രവും എണ്ണ വിപണന കമ്പനികളും ഒത്തുകളിക്കുകയാണെന്ന് ഒഡിഷ ധനമന്ത്രി എസ്ബി ബഹ്‌റ പറഞ്ഞു.
ഡല്‍ഹിയില്‍ പെട്രോള്‍വില 81.44 രൂപയായി. ഡീസല്‍ 74.92 രൂപ. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിയുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍വിലകളില്‍ നേരിയ കുറവ് വരുത്തിയത്. ഈ മാസമാദ്യം വീപ്പയ്ക്ക് 85 ഡോളര്‍ വരെയെത്തിയ എണ്ണവില ഇപ്പോള്‍ 80 ഡോളറില്‍ താഴെയായി.
"
https://www.facebook.com/Malayalivartha