കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 'സര്‍ക്കാര്‍'

വിജയിയുടെ ദീപാവലി ചിത്രമായ 'സര്‍ക്കാര്‍' ബോക്‌സ് ഓഫീസില്‍ തരംഗമാകുന്നു. ആദ്യ ദിവസം തമിഴ്‌നാട്ടില്‍ 30 കോടി രൂപയോളം ചിത്രം വാരിക്കൂട്ടി എന്നാണറിവ്. കേരളത്തില്‍ ഇത് ആറ് കോടിക്ക് മുകളിലാണ്. ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബാഹുബലിയുടെ റെക്കോര്‍ഡാണ് 'സര്‍ക്കാര്‍' തകര്‍ത്തത്.
ഏകദേശം 45 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടുമുള്ള 3000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്ത്. ആഗോളതലത്തില്‍ 70 കോടിയോളം രൂപ റിലീസ് ദിനത്തില്‍ തന്നെ നേടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎസില്‍ 2.31 കോടി രൂപയും ഓസ്‌ട്രേലിയയില്‍ 1.16 കോടിയും യുകെയില്‍ 1.17 കോടി രൂപയുമാണ് കളക്ഷന്‍. ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ സിനിമ നേടിയതില്‍ വെച്ചേറ്റവും വലിയ ഓപ്പണിംഗ് ആണ് സര്‍ക്കാരിന് ലഭിച്ചത്.
സിനിമാ മേഖലയില്‍ പൊതുവേ കണ്ടുവരുന്ന രീതികള്‍ക്ക് വിരുദ്ധമായി ചൊവ്വാഴ്ച്ച ചിത്രം റിലീസ് ചെയ്യുകവഴി 'സര്‍ക്കാര്‍' കാലാകാലങ്ങളായി നിലനിന്നിരുന്ന രീതിയെ മാറ്റിമറിച്ചിരിക്കുകയാണെ്. സാധാരണ സിനിമകള്‍ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആണ് റിലീസ് ചെയ്യാറ്. മുംബൈയില്‍ ചില തീയേറ്ററുകള്‍ എട്ട് മുതല്‍ 11 ഷോകള്‍ വരെ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇത് അസാധാരണമാണ്.
തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ രാഷ്ട്രീയസ്ഥിതികളെ കണക്കറ്റ് വിമര്‍ശിക്കുന്ന ചിത്രം, വോട്ടിന് വേണ്ടി സൗജന്യങ്ങള്‍ നല്‍കുന്ന പ്രവണതയ്‌ക്കെതിരെ വിരല്‍ ചൂണ്ടുന്നുണ്ട്.
https://www.facebook.com/Malayalivartha