മഞ്ഞിന് പട്ടുടുത്ത് തെക്കിന്റെ കാശ്മീര്‍
കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ വാടിപ്പോയ ടൂറിസം വിപണി മഞ്ഞിലൂടെ തിരിച്ചു പിടിക്കുകയാണ് മൂന്നാര്‍. കുളിരു കോരിയിട്ട തെക്കിന്റെ കശ്മീരിലേക്ക് മഞ്ഞുകാലം കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. ഇന്നലെ മൂന്നാര്‍ ടൗണിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസും തേയിലത്തോട്ടങ്ങളില്‍ മൈനസ് 2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.
കാല് നൂറ്റാണ്ടിനു ശേഷം ആദ്യമായാണ് മൂന്നാറില്‍ ഒരാഴ്ചയിലധികം തുടര്‍ച്ചയായ ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയെത്തുന്നത്. അടുത്ത മാസം പകുതി വരെ തണുപ്പു കാലം നീണ്ടു നില്ക്കും. തണുപ്പ് ആസ്വദിക്കാനെത്തുന്നവര്‍ മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷന്, രാജമല, വട്ടവട, മറയൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങുന്നത്.
പ്രതിദിനം 6000 പേര് എത്തുന്നുവെന്നാണ് കണക്ക്. ഉത്തരേന്ത്യക്കാരും വിദേശികളുമാണ് സന്ദര്‍ശകരായി എത്തുന്നവരില്‍ ആണ്. അതേസമയം പ്രളയ കാലത്തിന് ശേഷം മൂന്നാര്‍ സുരക്ഷിതമാണെന്ന സന്ദേശം നല്കാന് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന ആക്ഷേപവുമുണ്ട്.
https://www.facebook.com/Malayalivartha