റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്

റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് (ആര്‍ബിഐ). റിസര്‍വ് ബാങ്കിന്റെ അര്‍ധപാദ അവലോകനത്തിലാണ് നിരക്ക് കുറച്ചത്. 0.25 ശതമാനമാണ് നിരക്ക് കുറച്ചത്. ഇതോടെ 6.25 ശതമാനമായി റിപ്പോ നിരക്ക് കുറച്ചു. ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനു പിന്നാലെയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്.
ആറംഗ സമിതിയില്‍ രണ്ടിനെതിരെ നാല് വോട്ടുകള്‍ക്കാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. 17 മാസത്തിനിടെ ആദ്യമായിട്ടാണ് നിരക്കില്‍ കുറവു വരുത്തുന്നത്. ഇതിനു മുന്‍പ് 2017 ഓഗസ്റ്റിലാണ് നിരക്കു കുറച്ചത്.
https://www.facebook.com/Malayalivartha