പെട്രോള്‍ വിലയില്‍ നേരിയ കുറവ്, ഡീസല്‍ വിലയില്‍ മാറ്റമില്ല

രണ്ട് ദിവസത്തിനുശേഷം പെട്രോള്‍ വിലയില്‍ നേരിയ കുറവ്. ആറ് പൈസയാണ് ഇന്ന് പെട്രോളിനു കുറഞ്ഞത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഡീസലിനു വില കുറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.64 രൂപയും ഡീസലിന് 70.51 രൂപയുമാണ്.
കൊച്ചിയില്‍ പെട്രോളിന് 72.36 രൂപയും ഡീസലിന് 69.17 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 72.67 രൂപയാണ്. ഡീസലിന് 69.50 രൂപയും.
"
https://www.facebook.com/Malayalivartha























