ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 191.70 പോയന്റ് താഴ്ന്ന് 36779.32ലും നിഫ്റ്റി 48.60 പോയന്റ് നഷ്ടത്തില്‍ 11020.80ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 200 പോയന്റ് ഉയര്‍ന്നു. 11,000 നിലവാരത്തിലാണ് നിഫ്റ്റി. സെന്‍സെക്‌സ് 191.70 പോയന്റ് താഴ്ന്ന് 36779.32ലും നിഫ്റ്റി 48.60 പോയന്റ് നഷ്ടത്തില്‍ 11020.80ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 195 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 253 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്. പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ഇന്ത്യബുള്‍സ് ഹൗസിങ്, സിപ്ല, യെസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha